ഞാനിതുവരെ വായിച്ചതിൽ എനിക്ക് മനസ്സിലായി കുറച്ചു കാര്യങ്ങൾ ഞാൻ നിങ്ങൾക്ക് പറഞ്ഞു തരാം…!“
അതും പറഞ്ഞു അയാൾ ആ പുസ്തകത്തിലെ ആദ്യ ഭാഗത്തേക്ക് പേജുകൾ നീക്കി.. ഒന്ന് ശ്വാസം വലിച്ചുകെട്ട് അയാൾ പറഞ്ഞു തുടങ്ങി
” ലക്ഷക്കണക്കിന് വർഷങ്ങൾക്കു മുമ്പ് പ്രപഞ്ചത്തിലെ മറ്റൊരു കോണിൽ സിമാറ എന്ന് പറയുന്ന ഒരു ലോകം ഉണ്ടായിരുന്നു…“
ആ പേര് കേട്ടപ്പോൾ തന്നെ എൻറെ ഉള്ളിൽ വല്ലാത്തൊരു വിങ്ങൽ ഉണ്ടായി. അവസാനം കണ്ട സ്വപ്നത്തിലെ ദൃശ്യം എൻറെ മനസ്സിൽ ഒന്നുകൂടി ഓടി വന്നു…
ആ ചുവന്ന മണൽത്തരിയും… വെട്ടിത്തുളങ്ങുന്ന സൂര്യൻറെ എന്ന പോലുള്ള വെളിച്ചവും… ആ നീലക്കണ്ണുള്ള മനുഷ്യൻറെ അലർച്ചയും എല്ലാം കൺമുന്നിൽ ഒന്നുകൂടി വന്നു നിന്ന പോലെ…
ഞാൻ എൻറെ കാതിൽ മേപ്പാടിന്റെ വാക്കുകൾക്ക് വേണ്ടി കൂർപ്പിച്ചു…
” വളരെ സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിച്ചിരുന്നവരായിരുന്നു അവിടുത്തെ ജനത… അവർക്കിടയിൽ കലാപങ്ങളിലായിരുന്നു, ജാതികളും മതങ്ങളും ഇല്ലായിരുന്നു, കുറ്റകൃത്യങ്ങൾ ഇല്ലായിരുന്നു… നമ്മുടെയൊക്കെ ഭാഷയിൽ പറഞ്ഞാൽ സ്വർഗ്ഗം പോലെ ശ്രേഷ്ഠമായിരുന്നു ആ ലോകം…
എന്നാൽ ആ സമാധാനത്തിന് എല്ലാം അറുതി വരുത്തിയത് ഒരു ചെകുത്താൻ ആയിരുന്നു… അവൻ സിമാറയുടെ നഗരങ്ങളിൽ പിടിച്ചടക്കി…
അവിടുത്തെ ജനതയെ ഒരു പിശാചിനെ പോലെ പീഡിപ്പിച്ചു… എതിർക്കാൻ കഴിയാതെ അല്ല… അതിന് അറിയാതെ സിമാറയുടെ മക്കൾ ആ പിശാചിനും അവൻറെ സൈന്യത്തിനും കീഴിൽ മുട്ടുമടക്കി…
സിമാറയുടെ തണുത്ത കാറ്റിൽ പോലും അവൻറെ പേര് ഉറക്കെ ഉച്ചരിച്ചു തുടങ്ങി…
THE SON OF STRAKOS
GAROD…
ഇതു പറഞ്ഞു മേപ്പാട് ഒന്ന് ഒന്നു നിർത്തി… അയാൾ പുസ്തകം മടക്കിവെച്ച് എൻറെ കണ്ണുകളിലേക്ക് നോക്കി…എൻറെ മുഖം വല്ലാണ്ട് വാടിവിറച്ചിരുന്നു…
“സിമാറയുടെ ഈ അവസ്ഥ കണ്ട ദേവന്മാരും ദേവിമാരും… ആ ലോകത്തേക്ക് അവിടുത്തെ ജനതയെ രക്ഷിക്കാനായി ഏഴ് യോദ്ധാക്കളെ തിരഞ്ഞെടുത്തു…
ആ ഏഴു പേർക്കും വ്യത്യസ്തമായ ശക്തികൾ അവർ കൈമാറി… ഓരോ ദേവന്മാരുടെയും ദേവതമാരുടെയും
ശക്തിയുടെ പകർപ്പായിരുന്നു അത്…
നീണ്ട വലിയ യുദ്ധങ്ങൾക്കൊടുവിൽ.. അവർ ഗറോഡിനെ പരാജയപ്പെടുത്തി… ദേവതമാരുടെയും ദേവന്മാരുടെയും ശക്തികൊണ്ട് ഉണ്ടാക്കിയ ഒരു തറങ്കലിൽ അവനെ അവർ അടച്ചു…
ആ തടങ്കലിന്റെ ഒരു താക്കോൽ എന്ന രൂപത്തിൽ അറ്റ്ലസും നിർമ്മിച്ചു…”
മേപ്പാട് അതു പറഞ്ഞു നിർത്തി എന്നിട്ട് എൻറെ മുഖത്തോക്ക് നോക്കി…
“എൻറെ നിഗമനം ശരിയാണെങ്കിൽ ആ ഏഴ് യോദ്ധാക്കളിൽ ഒരാളുടെ ശക്തിയാണ് അഭിയുടെ ശരീരത്തിലേക്ക് വന്നിട്ടുള്ളത്…
ആ ശക്തി ഇവൻറെ ശരീരത്തിൻറെ നിയന്ത്രണം വീണ്ടെടുക്കുകയാണ് വരാൻ പോകുന്ന വലിയ എന്തോ ആപത്തിന് നേരിടാൻ വേണ്ടി…
കണ്ണിൽ ചുവപ്പു നിറവും ഞരമ്പുകളിൽ അഗ്നിപോലെ ജ്വലിക്കുന്ന ചൂടു ചോരയും… രക്തത്തിൽ താണ്ഡവമാടുന്ന സ്വഭാവവും.. ഒത്തുചേരുന്ന ഒരു യോദ്ധാവ് ആ കൂട്ടത്തിൽ ഉണ്ടായിരുന്നു…
സിമാറയുടെ യുദ്ധത്തിൽ അവസാനശ്വാസം വരെ പോരാടി ജയിച്ച ശക്തിമാൻ ആയ യോദ്ധാവ്…
RUDEIOUS…!”
ഇതൊക്കെ കേട്ട് അന്തംവിട്ട് കുന്തം വിഴുങ്ങിയ പോലെ ഞാൻ അവിടെയിരുന്നു. 10 മിനിറ്റ് തലച്ചോറിന്റെ വർക്ക് നിലച്ച പോലെ.
അല്ല അപ്പൊ ഈ രുദ്രൻ ആരാണ്…? തുറന്നടിച്ചു ചോദിക്കണം എന്നുണ്ടായിരുന്നു പക്ഷേ തൽക്കാലം ഞാൻ അത് തലച്ചോറിൽ തന്നെ സൂക്ഷിച്ചുവെച്ചു…
“എനിക്കൊരു സംശയം കൂടിയുണ്ട്….”
മുന്നിലിരിക്കുന്ന മേപ്പാടിന്റെ മുഖത്ത് നോക്കി ഞാൻ ചോദിച്ചു…
“അന്ന് സിമാറയിൽ യുദ്ധത്തിൽ അവർ ജയിച്ചെങ്കിൽ പിന്നെ എങ്ങനെ സിമാറ നശിച്ചു വീണു…”
എൻറെ ചോദ്യം കേട്ട്. മേപ്പാടിന്റെ കണ്ണു തള്ളിയിരുന്നു… ഇവന് ഇതെങ്ങനെ അറിയാം എന്നായിരുന്നു അയാളുടെ ഭാവം..
വീട്ടുകാരുടെയും നോട്ടം എൻറെ മേൽ തന്നെയായിരുന്നു…
“നിനക്കത് അതെങ്ങനെ അറിയാം …!”
മേപ്പാടിന്റെ വാക്കുകളിൽ ഒരു വിറയൽ ഉണ്ടായിരുന്നു… പതറി അയാൾ എന്നോട് ചോദിച്ചു… ആ കണ്ണുകളിലെ ഭയം എനിക്ക് തിരിച്ചറിയാമായിരുന്നു…
