രുദ്രപ്രതാപം – 18 2അടിപൊളി  

എന്റെ വീട്ടുകാർ ഇരിക്കുന്നതിന്റെ ഓപ്പോസിറ്റ് ആയി അയാൾ ചെന്നിരുന്നു എന്നിട്ട് അവിടെ ഉണ്ടായിരുന്നു ഒരു മരത്തിന്റെ ബുക്ക് സ്റ്റാൻഡ് മുന്നോട്ടുവച്ചു നിവർത്തി… ഒപ്പം കറുപ്പ് നിറത്തിലുള്ള ഒരു വലിയ പെട്ടി മടിയിലേക്ക് എടുത്തു വച്ചു…

ആ പെട്ടിയുടെ ബോർഡറിൽ സിൽവർ നിറത്തിൽ വളരെ മനോഹരമായ കൊത്തുപണി ചെയ്ത പോലെ ഡിസൈൻ ചെയ്തിട്ടുണ്ട്…

ഇങ്ങനെയൊക്കെ അലങ്കരിക്കാൻ അതിനകത്ത് എന്താണാവോ…?

“അഭി…”

“മ്മ്…”

“ ഇവിടെ വന്നു ഇരിക്കു കുട്ടി…”

പതിഞ്ഞ ശബ്ദത്തിൽ അയാൾ എന്നെ നോക്കിക്കൊണ്ട് പറഞ്ഞു. അയാൾ പറഞ്ഞപോലെ ഞാൻ അവിടെ ചെന്നിരുന്നു. പിന്നെ ആവശ്യം എന്റെ കൂടെ ആണല്ലോ…

ഞാനാണ്

ഏറ്റവും മുന്നിൽ നടുക്കായി ഇരിക്കുന്നത്… എൻറെ ഇടതുഭാഗത്ത് ദിവ്യയും വലതുഭാഗത്ത് മായയും അവളുടെ അപ്പുറത്ത് അപ്പവും ഇരുന്നു… എൻറെ തൊട്ടു പുറകിലായി അർച്ചന ചേച്ചിയും അശ്വതിയും പിന്നെ മീനുക്കുട്ടിയും ലക്ഷ്മി അമ്മയും അതിനും പുറകിൽ അമ്മയും മൃദുല ആൻറിയും പിന്നെ അച്ഛനും ഇരുന്നു…

എല്ലാവരുടെയും ശ്രദ്ധ മേപ്പാടിന്റെ അടുത്തേക്ക് ആയിരുന്നു അയാൾ എന്തിനാണ് വിളിപ്പിച്ചത് എന്നറിയാൻ ഞങ്ങൾ ഓരോരുത്തരും പ്രതീക്ഷയോടെ കാത്തിരുന്നു.. ആ വിശാലമായ മുറിയിൽ തണുത്ത മരവിച്ച രീതിയിൽ ഒരു നിശബ്ദ ഉടലെടുത്തു…

“ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ ചിലപ്പോൾ നിങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞെന്നുവരില്ല…”

ചെറിയ ശബ്ദത്തിൽ അദ്ദേഹം പറഞ്ഞു തുടങ്ങി…

“എങ്കിലും എനിക്ക് പറയാനുള്ളത് മുഴുവൻ നിങ്ങൾ കേൾക്കാനുള്ള സന്മനസ്സ് കാണിക്കണം…”

മടിയിൽ ഉണ്ടായിരുന്നു കറുത്ത പെട്ടിയിൽ അയാൾ കൈയുറപ്പിച്ചു അത് പതിയെ തുറന്നു അതിൽ നിന്നും കട്ടിയേറിയ ഒരു കറുത്ത പുസ്തകം അയാൾ ആ സ്റ്റാൻഡിലേക്ക് എടുത്തു വച്ചു…

“വർഷങ്ങൾക്കു മുമ്പ് അന്ന് ഇവരെയുമായി നിങ്ങൾ ഈ സ്ഥലത്തു വന്ന സമയത്ത് നിങ്ങളെ എങ്ങനെ സഹായിക്കണം എന്ന് എനിക്കൊരു അറിവും ഉണ്ടായിരുന്നില്ല…

ഞാനിന്നുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള അസുഖ ലക്ഷണങ്ങൾ ആയിരുന്നു ഇവർക്ക് മൂന്നുപേർക്കും ഉണ്ടായിരുന്നത്.അന്ന് ഈ രണ്ടു പെൺകുട്ടികൾക്ക് ശരീരത്തിൽ അനിവാര്യമായ ഊർജ്ജം നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു…

അന്ന് എന്റെ മുന്നിൽ ആകെ ഉണ്ടായിരുന്നു ഒരു വഴി… ഇവൻ മാത്രമായിരുന്നു…

അയാൾ എൻറെ ഭാഗത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു…

തികച്ചും വ്യത്യസ്തവും അത്ഭുതവുമായ ഒരു മഹാശക്തി ഒരു പൈതലിന്റെ ശരീരത്തിൽ കുമിഞ്ഞുകൂടി കിടക്കുന്നു. അന്ന് ആ ശക്തിയെ

നിയന്ത്രിക്കാനുള്ള കഴിവ് ആ കൊച്ചു ശരീരത്തിൽ ഉണ്ടായിരുന്നില്ല…

അതുകൊണ്ടുതന്നെയാണ് അന്ന് ഞാൻ ഇവൻറെ ശരീരത്തിലെ ആ ശക്തിയിൽ നിന്നും ചെറിയൊരു ഭാഗം ഇവരിലേക്ക് കൈമാറിയത്…

എൻറെ മനസ്സിന് ഉറപ്പായിരുന്നു ഈ ശക്തികൾ ഒരു ദിവസം ഇവനിലേക്ക് തന്നെ തിരിച്ചുവരുമെന്ന്. അത്രയേറെ ആ ഊർജ്ജം തമ്മിൽ ആകർഷണം ഉണ്ടായിരുന്നു…

എല്ലാം ഒന്ന് ശമനം ആയി എന്ന് വിചാരിച്ചു അങ്ങനെ ഞാൻ വിശ്വസിച്ചു…

പക്ഷേ….”

മേപ്പാടിന്റെ മുഖത്തെ മുഖഭാവം ഒന്നുകൂടി കടുപ്പമേറിയ പോലെ എനിക്ക് തോന്നി…

”കുറച്ചു വർഷങ്ങൾക്കു മുമ്പ് ഞാൻ മയക്കത്തിൽ ഒരു കാഴ്ച കണ്ടു…“

അയാളുടെ ആ വാക്കു കേട്ടപ്പോൾ തന്നെ എൻറെ ഉള്ളൊന്ന് കാളി… എൻറെ മാത്രം അല്ല ചുറ്റും ഇരുന്നവരുടെ അവസ്ഥ അതുതന്നെയായിരുന്നു…

” ചുറ്റുമുള്ള ഇരുട്ടിനുള്ളിൽ ഒരു ശരീരം നിശ്ശബ്ദനായി നിന്നു.

ആദ്യമൊന്നും എനിക്ക് അതെന്താണ് എന്ന് വ്യക്തമായി കാണാനായില്ല. പതിയെ ഇരുട്ടിൽ നിന്ന് ആ രൂപം തെളിഞ്ഞുവന്നു. ഇരുവശത്തേക്കും വളഞ്ഞുനീണ്ട കൂറ്റൻ കൊമ്പുകൾ. അതിന് താഴെ തോളുകളിലേക്ക് വീണുകിടക്കുന്ന കറുത്ത മുടിയും കട്ടിയുള്ള താടിയും.

മുഖത്തിന്റെ പകുതി നിഴലിലായിരുന്നു. കാണാൻ കഴിഞ്ഞ കണ്ണുകളിൽ മനുഷ്യന്റെ ഭാവമില്ലായിരുന്നു. അവന്റെ നോട്ടം

മാത്രം മതി, ശരീരത്തെ ഭയം കൊണ്ട് മരവിപ്പിക്കാൻ…

Leave a Reply

Your email address will not be published. Required fields are marked *