ക്രൂരനായ പിശാച് – 1 6New 

ആദികേശവ് നരേഷിന്റെ മുഖത്തേക്ക് നോക്കി. അവിടെ ഒരു വെള്ളക്കടലാസ് ഒട്ടിച്ചിട്ടുണ്ടായിരുന്നു. അദ്ദേഹം അത് പതുക്കെ അടർത്തിയെടുത്തു. അതിൽ എഴുതിയിരുന്നത് വായിച്ചു…

“എ സി പി ആദികേശവ്, എനിക്ക് വേണ്ടത് നിന്നെ മാത്രം…”

ഓ… ഓ.. ഓ….

അദിക്ക് ആ എഴുത്ത് കണ്ടിട്ടും ഒരു തരിമ്പും പോലും ഭയം തോന്നിയില്ല…

If that’s so.. the game is on Man… ആദി മനസ്സിൽ മന്ത്രിച്ചു

സുരേഷ് പിള്ള റൂമിലേക്ക് വന്നിട്ട്…

കണ്ടിട്ടും എന്താ.. ഒന്നും മിണ്ടാണ്ടിരിക്കുന്നേ.. ഏഹ്….. പുച്ഛത്തോടെ…

ആദി ഒരു ചെറുതായി ചിരിച്ചു…

എനിക്ക് ഒരു ഫാൻ എഴുതിയ ലെറ്റർ കാണാണ്ടിരുന്നാൽ…. എനിക്ക് മിണ്ടാതെ ഇരിക്കാൻ പറ്റുമോ…

എത്ര beautiful ആയിട്ടാണ് എന്നെ ക്ഷണിച്ചത്…

സൂക്ഷിണം നീ…

Kസുരേഷ് പിള്ള അതും പറഞ്ഞു പോയി…

അവിടെ ഒരു സ്ത്രീ കണ്ണുനീർ പൊഴിച്ചു കൊണ്ടിരിക്കുകയായിരുന്നു… അവർ വിതുമ്പി കരഞ്ഞു അവർക്ക് സഹിക്കാൻ പറ്റുന്നില്ല….

ഇൻസ്പെക്ടർ നരേഷിന്റെ wife ആണ്…

“ഇതൊരു സാധാരണ കൊലപാതകമല്ല മുക്താർ,” ആദികേശവ് പതുക്കെ പറഞ്ഞു.

“എന്താ സർ ഉദ്ദേശിച്ചത്?”

“It is a pure homicide… A planned one…”

അദ്ദേഹം ജനാലയിലൂടെ പുറത്തേക്ക് നോക്കി. കൊച്ചിയുടെ പുലർകാലം തുടങ്ങിയിരുന്നു, പക്ഷേ ആദികേശവിന് മുന്നിൽ ഇരുണ്ടൊരു നിഴൽ പതിഞ്ഞു കഴിഞ്ഞിരുന്നു.

Wherever you are Man… I’m coming for you…

ജുലൈ 18,2023, പ്രസ്സ് ക്ലബ് കൊച്ചി

ഫ്ലാഷ് ലൈറ്റുകളുടെ വെളിച്ചം കണ്ണുകളിൽ അടിച്ചു കയറുന്നുണ്ടായിരുന്നു. എസി ഓണാണെങ്കിലും മുറിയിലെ ചൂട് വർദ്ധിക്കുകയായിരുന്നു. കമ്മീഷണറും ഡിജിപിയും മുന്നിലെ വലിയ മേശയ്ക്ക് പിന്നിൽ ഗൗരവത്തോടെ ഇരുന്നു. അവരുടെ ഇടയിലായി ആദികേശവ്. മുഖത്ത് ഒരു ഭാവഭേദവുമില്ലാതെ, കൈകൾ കോർത്തുപിടിച്ച് അവൻ ഇരുന്നു.

“സാർ, നരേഷിന്റെ കൊലപാതകം കൊച്ചി നഗരത്തെ മുഴുവൻ ഭയപ്പെടുത്തിയിരിക്കുകയാണ്. കൊലയാളി ഇപ്പോഴും

സ്വതന്ത്രനായി നടക്കുന്നു എന്നത് പോലീസിന്റെ പരാജയമല്ലേ?”

ഒരു റിപ്പോർട്ടർ മൈക്കിലേക്ക് ആക്രോശിച്ചു. കമ്മീഷണർ ഒന്ന് ചുമച്ചു.

“പരാജയമെന്ന് പറയുന്നത് തെറ്റാണ്. ഞങ്ങൾ എല്ലാ സാധ്യതകളും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിയെ ഉടൻ തന്നെ പിടികൂടും.”

“പക്ഷെ സാർ, കൊലപാതകത്തിന് ശേഷം പ്രതി അവിടെ അവശേഷിപ്പിച്ച രീതി ക്രൂരമാണ്. ഇത് മറ്റാരെയെങ്കിലും ലക്ഷ്യം വെച്ചുള്ളതാണോ?”

മറ്റൊരു ചോദ്യം ഉയർന്നു. ഡിജിപി ഇടപെട്ടു.

“അന്വേഷണം പുരോഗമിക്കുന്നു. അനാവശ്യമായ ഊഹാപോഹങ്ങൾ പരത്തരുത്. കൂടുതൽ വിവരങ്ങൾ ലഭിക്കുമ്പോൾ ഞങ്ങൾ അറിയിക്കാം.”

മുറിയിലാകെ ബഹളമായിരുന്നു. ചോദ്യങ്ങൾ പരസ്പരം ഇടിച്ചു കയറി. ആദി ഒന്നും സംസാരിച്ചില്ല. അവൻ ചുറ്റുമുള്ളവരെ നിരീക്ഷിക്കുകയായിരുന്നു. ഓരോ മുഖത്തെയും ഭാവങ്ങൾ, ഓരോ ശബ്ദത്തിലെയും വിറയൽ.

അപ്പോഴാണ് മുൻനിരയിൽ നിന്നിരുന്ന ശിവന്യ മേനോൻ മൈക്ക് ഉയർത്തിയത്. അവളുടെ കണ്ണുകളിൽ ഒരുതരം വെല്ലുവിളി ഉണ്ടായിരുന്നു.

“ഡിസിപി സാർ, ഒരു ചോദ്യം.”

ആദി പതിയെ അവളെ നോക്കി.

“ചോദിച്ചോളൂ.”

ശിവന്യ ഒരു ചെറിയ പുഞ്ചിരിയോടെ തുടർന്നു.

“കൊലയാളി നേരിട്ട് അങ്ങയെ വെല്ലുവിളിച്ചുകൊണ്ട് ഒരു കുറിപ്പ് അവിടെ വെച്ചിരിക്കുന്നു. ‘ആദികേശവ്, നിനക്ക് എന്നെ കണ്ടെത്താൻ കഴിയുമോ?’ എന്നാണ് അതിൽ എഴുതിയിരിക്കുന്നത്. ഒരു പോലീസ് ഓഫീസറെ പരസ്യമായി വെല്ലുവിളിക്കുമ്പോൾ, അത് അങ്ങയുടെ വ്യക്തിപരമായ പരാജയമായി കാണേണ്ടതല്ലേ? ഇതിനെക്കുറിച്ച് അങ്ങയുടെ പ്രതികരണം എന്താണ്?”

പെട്ടെന്ന് മുറിയിലാകെ നിശബ്ദത പരന്നു. Reporters ശ്വാസമടക്കി നിന്നു. കമ്മീഷണറും ഡിജിപിയും അസ്വസ്ഥതയോടെ ആദിയെ നോക്കി. അവർ പ്രതീക്ഷിച്ചത് അവൻ പതറുമെന്നാണ്. അല്ലെങ്കിൽ ദേഷ്യപ്പെടുമെന്നാണ്.

ആദി പതിയെ ഒന്ന് പുഞ്ചിരിച്ചു. ആ പുഞ്ചിരിയിൽ ഭയമില്ലായിരുന്നു. പകരം, ഒരു വേട്ടക്കാരൻ തന്റെ ഇരയെ കണ്ടെത്തുമ്പോഴുണ്ടാകുന്ന തൃപ്തി ഉണ്ടായിരുന്നു. അവൻ മൈക്കിന് അടുത്തേക്ക് നീങ്ങി.

Leave a Reply

Your email address will not be published. Required fields are marked *