ക്രൂരനായ പിശാച് – 1 6New 

“കൊലയാളിക്ക് തെറ്റുപറ്റി.”

ശബ്ദം ശാന്തമായിരുന്നു, പക്ഷേ അതിൽ ഒരു ഉറപ്പുണ്ടായിരുന്നു. ശിവന്യയുടെ പുരികങ്ങൾ ചുളിഞ്ഞു.

“എന്ത് തെറ്റ്, സാർ?”

“ഒന്നല്ല, രണ്ട് വലിയ തെറ്റുകളാണ് ആ കൊലയാളി വരുത്തിയിരിക്കുന്നത്.”

ആദി ഒന്ന് നിർത്തി. മുറിയിലെ നിശബ്ദതയ്ക്ക് ഇപ്പോൾ കൂടുതൽ ആഴമുണ്ടായിരുന്നു.

“ആദ്യത്തേത്, അയാൾ എന്നെ വെല്ലുവിളിച്ചു എന്നതാണ്. ഒരു കൊലയാളി എപ്പോഴാണ് വെല്ലുവിളിക്കുന്നത്? അയാൾക്ക് തന്റെ മേൽ അമിതവിശ്വാസം ഉണ്ടാകുമ്പോഴോ, അല്ലെങ്കിൽ അയാൾക്ക് എന്നെക്കുറിച്ച് എന്തെങ്കിലും മുൻധാരണ ഉണ്ടാകുമ്പോഴോ. ഈ അമിതവിശ്വാസം അയാളുടെ ശ്രദ്ധ കുറയ്ക്കും. അത് എനിക്ക് അനുകൂലമായ കാര്യമാണ്.”

“രണ്ടാമത്തെ തെറ്റ് എന്താണ്?” ശിവന്യ ആകാംക്ഷയോടെ ചോദിച്ചു.

“രണ്ടാമത്തേത്, എന്നെ വെല്ലുവിളിക്കാൻ തിരഞ്ഞെടുത്ത വഴിയിൽ അയാൾ എനിക്കൊരു സൂചന നൽകി എന്നതാണ്.”

കമ്മീഷണർ അത്ഭുതത്തോടെ ചോദിച്ചു, “സൂചനയോ? ആ കുറിപ്പിൽ വെല്ലുവിളി മാത്രമേ ഉണ്ടായിരുന്നുള്ളൂ.”

ആദി കമ്മീഷണറെ ഒന്ന് നോക്കി, എന്നിട്ട് വീണ്ടും മാധ്യമക്കാരിലേക്ക് തിരിഞ്ഞു.

“കുറിപ്പല്ല സാർ, നരേഷിന്റെ ശരീരത്തിൽ വരുത്തിയ മുറിവുകൾ. അത് വെറുമൊരു ക്രൂരതയല്ല, അതൊരു സന്ദേശമാണ്. ആ കൊലയാളിക്ക് എന്നെ അറിയാം, പക്ഷെ എന്നെ വേണ്ടത്ര മനസ്സിലായിട്ടില്ല. എന്നെ വെല്ലുവിളിച്ചതിലൂടെ അയാൾ എന്റെ ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു. ഇനി അവൻ എത്ര വലിയ മാന്ത്രികനായാലും, അവൻ ഇട്ടുകൊടുത്ത ആ സൂചന പിന്തുടർന്ന് ഞാൻ അവനിലേക്ക് എത്തും.”

ആദിയുടെ വാക്കുകൾ കേട്ട് Reporters പരസ്പരം നോക്കി. ശിവന്യയുടെ കണ്ണുകളിൽ

ഒരു തിളക്കം മിന്നിമറഞ്ഞു. അവൾ അവനെ സൂക്ഷിച്ചു നോക്കി.

“ഗെയിം തുടങ്ങിക്കഴിഞ്ഞു.”

ആദി അവസാനമായി പറഞ്ഞു. അവൻ എഴുന്നേറ്റ് സീറ്റിൽ നിന്ന് മാറി. കൂടുതൽ ചോദ്യങ്ങൾ ചോദിക്കാൻ ആരും ധൈര്യപ്പെട്ടില്ല. ആത്മവിശ്വാസത്തിന്റെ ആ തിരമാല അവരെ എല്ലാവരെയും നിശബ്ദരാക്കിയിരുന്നു.

പ്രസ് മീറ്റ് അവസാനിച്ചു

പോലീസ് ഹെഡ് ക്വാർട്ടേഴ്സ്, കൊച്ചി

ആദി വേഗത്തിൽ തന്റെ ക്യാബിനിലേക്ക് നടന്നു. പുറകിൽ ശിവന്യ പിന്തുടരുന്നുണ്ടായിരുന്നു.

“സാർ! ഒരു മിനിറ്റ്!”

ആദി നിന്നു. തിരിഞ്ഞു നോക്കി.

“ഇപ്പോഴും തിരക്കിലാണോ ശിവന്യ?”

“ആ സൂചനയെക്കുറിച്ച് ഒന്ന് വ്യക്തമാക്കാമോ? നിങ്ങൾ മനപ്പൂർവ്വം മാധ്യമങ്ങളെ ഒന്ന് ഞെട്ടിക്കാൻ പറഞ്ഞതാണോ, അതോ ശരിക്കും എന്തെങ്കിലും കണ്ടെത്തിയോ?”

ആദി അവളുടെ അടുത്തേക്ക് നടന്നു. അവൾക്ക് മുകളിൽ ഒരു നിഴലായി അവൻ നിന്നു.

“നിങ്ങൾ ഒരു റിപ്പോർട്ടറാണല്ലോ ശിവന്യ. ഉത്തരങ്ങൾ തേടുന്നതിനേക്കാൾ കൂടുതൽ ചോദ്യങ്ങൾ ചോദിക്കാനാണ് നിങ്ങൾക്ക് ഇഷ്ടം. അല്ലേ?”

“എനിക്ക് സത്യം അറിയണം, എസിപി.”

“സത്യം അറിയാനുള്ള വഴി അന്വേഷണമാണ്. അതിൽ റിപ്പോർട്ടർമാർക്ക് സ്ഥാനമില്ല. അത്flash ചെയ്യാനുള്ള rights മാത്രം നിങ്ങൾക്കുള്ളൂ…”

ആദി ഒരു ചെറിയ ചിരിയോടെ അവളെ കടന്നുപോയി തന്റെ ക്യാബിൻ തുറന്നു അകത്തേക്ക് കയറി. വാതിൽ അടയ്ക്കുന്നതിന് മുൻപ് അവൻ ഒന്ന് തിരിഞ്ഞു നോക്കി.

“അടുത്ത തവണ ചോദ്യം ചോദിക്കുമ്പോൾ, അത് എന്നെ വെല്ലുവിളിക്കുന്ന രീതിയിലാകരുത്. കാരണം, വെല്ലുവിളികൾ ഞാൻ ഇഷ്ടപ്പെടാറില്ല… അവ ഞാൻ തകർത്തു കളയാറാണ് പതിവ്.”

ക്യാബിനിലേക്ക് കയറിയ ആദി വാതിലടച്ചു. അവൻ തന്റെ മേശപ്പുറത്തിരുന്ന ഫയലുകൾ പരിശോധിച്ചു. നരേഷിന്റെ ഫോൺ രേഖകൾ, പോസ്റ്റ്മോർട്ടം റിപ്പോർട്ട്, പിന്നെ ആ രക്തം പുരണ്ട കുറിപ്പും.

അവൻ ഫോൺ രേഖകൾ വീണ്ടും പരിശോധിച്ചു. നരേഷിന്റെ അവസാന കോളുകൾ, മെസേജുകൾ. എല്ലാം സാധാരണമായിരുന്നു. പക്ഷേ, ഒരു ചെറിയ വിടവ് അവൻ കണ്ടെത്തി. രാത്രി 2:14-ന് ഒരു കോളും വന്നില്ല, പക്ഷേ നെറ്റ്‌വർക്ക് സിഗ്നലിൽ ഒരു വ്യതിയാനം ഉണ്ടായിരുന്നു.

ആദി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ചിത്രങ്ങൾ വലുതാക്കി നോക്കി. നരേഷിന്റെ നെഞ്ചിലെ മുറിവുകൾ. ഒരു പ്രത്യേക ആകൃതി.

Leave a Reply

Your email address will not be published. Required fields are marked *