ക്രൂരനായ പിശാച് – 1 4New 

ക്രൂരനായ പിശാച് – 1

[ Narakaasuran ]


എനിക്ക് ഈ കഥ എഴുതാൻ കുറേ കാലം ആഗ്രഹിച്ചതാണ്.. “വീ” എന്നൊരു തെലുങ്ക് സിനിമയുണ്ട്… നാനി നായകനായി അഭിനയിച്ച… ആ സിനിമയെ തന്നെ ഒരു സിനിമ കഥയായി തന്നെ എഴുതാൻ ചിന്തിച്ചു… പക്ഷേ നടന്നില്ല…

ആ സിനിമപോലെ ഈ കഥയും നിങ്ങൾക്ക് ഇഷ്ടപ്പെടുമോ എന്നും എനിക്കറിയില്ല…

ഈ സൈറ്റിൽ ഉണ്ടായിരുന്ന ഹർഷൻ എന്നൊരു എഴുത്തുകാരൻ ഉണ്ട്… ആൾടെ വലിയൊരു ആരാധകനാണ്… അപരാജിതൻ എന്ന കഥയാണ് ഈ കഥ എഴുതാൻ എനിക്ക് പ്രചോദനമായത്…

ഈ കഥയെ വിജയിപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്… ഞാൻ അല്ല…. So Welcome to My World of Crime Thriller…

Ruthless Devil 😈 💀🔪

നരിമൂര്ക്കുന്നം വേല 2023

നാരിമൂര്ക്കുന്നം ഗ്രാമത്തിന്റെ ആകാശം ഉത്സവപ്പടക്കങ്ങളാൽ വർണ്ണാഭമായിരുന്നു. മേളത്തിന്റെ കൊഴുപ്പിൽ ജനക്കൂട്ടം ആവേശത്തിലായിരുന്നു.

“എന്തൊരു മേളമാണ് അല്ലേ രാഘവേട്ടാ!”

“അതേ, ഈ വർഷത്തെ വേല പഴയതിനേക്കാൾ ഗംഭീരമായിട്ടുണ്ട്. നോക്കൂ, ആ ആനയുടെ നടപ്പ്!”

പെട്ടെന്നാണ് ആ സന്തോഷം നിലച്ചത്. ജനക്കൂട്ടത്തിനിടയിലേക്ക് കറുത്ത വസ്ത്രം ധരിച്ച ഒരു സംഘം ഇരച്ചുകയറി. അവരുടെ കൈകളിൽ തോക്കുകളും വാളുകളും മിന്നിത്തിളങ്ങി.

“എല്ലാവരും താഴെ കിടക്കൂ! അനങ്ങിയാൽ വെടിവെക്കും!”

ഒരു വെടിയൊച്ച അന്തരീക്ഷത്തെ കീറിമുറിച്ചു. നിലവിളികൾ ഉയർന്നു.

“അയ്യോ! ഓടിക്കോ! അവർ കൊല്ലുന്നു!”

“രക്ഷിക്കണേ! എന്റെ കുട്ടിയെ… എന്റെ കുട്ടിയെ എവിടെ?”

രക്തം തെറിച്ച തറയിലൂടെ ആളുകൾ ജീവനുവേണ്ടി ഓടി. പരിഭ്രാന്തനായ ഒരാൾ വിറയ്ക്കുന്ന കൈകളോടെ ഫോൺ എടുത്തു.

“ഹലോ! പോലീസ് സ്റ്റേഷനാണോ? വേഗം വരൂ! നാരിമൂര്ക്കുന്നം ഉത്സവപ്പറമ്പിൽ കൂട്ടക്കൊല നടക്കുന്നു! വേഗം വരൂ… പ്ലീസ്!”

രാത്രി ഒമ്പതര മണി. സൈറണുകളുടെ ശബ്ദം ഗ്രാമത്തെ ഉണർത്തി. ഒരു 27 വയസ്സോളം പ്രായം തോന്നിക്കുന്ന ഒരു യുവാവ് പോലീസ് യൂണിഫോമിൽ ജീപ്പിൽ നിന്നും ഇറങ്ങി. എ സി പി ആദികേശവും സംഘവും.

“എല്ലാവരും പൊസിഷൻ എടുക്കൂ! ആരെങ്കിലും എതിർത്തുനിന്നാൽ വെടിവെക്കാൻ മടിക്കരുത്!”

തോക്കുകൾ മുഴങ്ങി. ആദികേശവ് തന്റെ ടീമിനെ നയിച്ച് ആക്രമണകാരികൾക്ക് നേരെ പാഞ്ഞു. പെട്ടെന്ന്, രക്തം പുരണ്ട വസ്ത്രങ്ങളുമായി ഒരു സ്ത്രീ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിയെത്തി.

“സർ! എന്റെ വീട്ടിൽ… എന്റെ വീട്ടിൽ എന്റെ മക്കളും കൊച്ചുങ്ങളുമുണ്ട് ഉണ്ട്! അവർ അകത്ത് കുടുങ്ങിക്കിടക്കുകയാണ്! പ്ലീസ് സർ, അവരെ രക്ഷിക്കൂ!”

“പേടിക്കണ്ട, ഞാൻ വരുന്നു. നിങ്ങൾ ഇവിടെ സുരക്ഷിതമായി നിൽക്കൂ!”

ആദികേശവ് ആ വീട്ടിലേക്ക് കുതിച്ചു. അകത്ത് നിലവിളികൾ കേൾക്കാമായിരുന്നു. വാതിൽ തകർത്ത് അദ്ദേഹം അകത്തുകയറി. അവിടെ രണ്ട് പുരുഷന്മാർ ഒരു സ്ത്രീയുടെ കഴുത്തിൽ കത്തി വെച്ചിരിക്കുകയായിരുന്നു.

“ അടുത്ത് വരരുത്! തോക്ക് താഴെ ഇട്…!”

“നീ ആരാടാ? ഇവിടുന്ന് പോ, ഇല്ലെങ്കിൽ ഇവളുടെ തല ഞാൻ വെട്ടും!”

ആദികേശവ് അനങ്ങിയില്ല. അടുത്ത നിമിഷം ഒരു മിന്നൽ വേഗത്തിൽ അദ്ദേഹം മുന്നോട്ട് കുതിച്ചു. ഒരു തിരിച്ചടിയും ഒരു കിക്ക് കൊണ്ട് ആദ്യത്തെയാളെ നിലംപരിശാക്കി. രണ്ടാമത്തെയാൾ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ആദികേശവിന്റെ വെടിയുണ്ട അയാളുടെ തോളിൽ തുളച്ചു കയറി.

“ഇനി ഒന്ന് അനങ്ങാൻ ശ്രമിക്കരുത്. കൈകൾ പിന്നിലേക്ക് കെട്ടൂ!”

കുട്ടികളെയും സ്ത്രീകളെയും

പുറത്തേക്ക് കൊണ്ടുപോകുമ്പോൾ ആദികേശവിന്റെ കണ്ണുകളിൽ ദേഷ്യവും ആശ്വാസവും ഒരുപോലെ ഉണ്ടായിരുന്നു. രാത്രിയുടെ ഇരുട്ടിൽ ബാക്കിയുള്ള ആക്രമണകാരികൾ മറഞ്ഞു.

കുറച്ചു ദിവസങ്ങൾക്ക് ശേഷം, സർക്കാർ ആദികേശവിന് ഗാലൻട്രി മെഡൽ നൽകി ആദരിച്ചു.

ജുലൈ 16, 2023, Hotel Swift Presidency, Kochin,

ആ സന്തോഷം ആഘോഷിക്കാൻ ടീമംഗങ്ങൾ ഒരു പാർട്ടി ഒരുക്കി. സംഗീതവും ചിരിയും നിറഞ്ഞ ആ രാത്രിയിൽ, ആദികേശവിന്റെ ശ്രദ്ധ ആകർഷിച്ചുകൊണ്ട് ഒരു സ്ത്രീ അരികിലെത്തി. കണ്ടാൽ കന്നട നടി ചൈത്ര ജെ ആചാറിനെ പോലെ ഇരിക്കും.

Leave a Reply

Your email address will not be published. Required fields are marked *