ക്രൂരനായ പിശാച് – 1 6New 

അവൻ ആദ്യത്തെ പോയിന്റിലേക്ക് തിരിച്ചു.

തുറമുഖത്തെ കാറ്റും ഉപ്പും അവന്റെ മുഖത്ത് അടിച്ചു. രാത്രിയുടെ നിശബ്ദതയിൽ തിരമാലകളുടെ ശബ്ദം മാത്രം കേട്ടു.

അവൻ അവിടെ നടന്നു. പെട്ടെന്ന് അവന് പിന്നിൽ ഒരു ശബ്ദം കേട്ടു.

അവൻ വേഗത്തിൽ തിരിഞ്ഞു തോക്ക് ചൂണ്ടി.

“ആരാണ് അവിടെ?”

അവിടെ ആരുമില്ലായിരുന്നു. പക്ഷേ ഒരു ചെറിയ പേപ്പർ കഷ്ണം കാറ്റിൽ പറന്ന് അവന്റെ കാല്ക്കൽ വന്നു വീണു.

അതിൽ എഴുതിയിരുന്നു: ‘നീ വൈകിപ്പോയി ആദി. അടുത്ത ലക്ഷ്യം നിന്റെ മുന്നിലുണ്ട്.’

അവൻ തിരിഞ്ഞു നോക്കി… അവിടെ ഒരു ബെഡ്ഡ് ഉണ്ടായിരുന്നു… ആ ബെഡ്ഡിൽ ഒരു മനുഷ്യ ശവമായിരുന്നു… കൈ രണ്ടും കെട്ടി കഴുത്തിൽ മാത്രം ആഴമേറിയ മുറിവ്… ആ ആളെ കണ്ടപ്പോൾ മനസ്സിലായി….. സുരേഷ് പിള്ള… കമ്മീഷണർ…

ആദി ഉടൻ തന്നെ മുക്താറിനെ വിളിച്ചു…

“മുക്താർ…. നമ്മുടെ ടീമുമായി ഉടനെ ഇങ്ങോട്ട് വരണം…I will send the location”

മുക്തറും സംഘവും അവിടേക്ക് 20 മിനിറ്റ് കൊണ്ടെത്തി…

സുരേഷിനെ Autopsy എനിക്ക് ഉടനെ കിട്ടണം…… എല്ലാ formalities എനിക്ക് വേണം… quick…

കളിയുടെ മുറുക്കം അങ്ങനെ മുറുകിക്കൊണ്ടെ ഇരുന്നു…

This is not the end… A start to an another crime….

ഈ കഥ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ലൈക് ചെയ്യു… അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ… അടുത്ത ഭാഗം പബ്ലിഷ് ചെയ്യാൻ കുറച്ച് ടൈം വേണം… Please Understand…

Leave a Reply

Your email address will not be published. Required fields are marked *