സാഗരസർഗ്ഗം Likeഅടിപൊളി  

മറച്ചുപിടിച്ചു.അവർ ഭയക്കുന്നത് മനസ്സിലാക്കിയ അഖിൽ സുരക്ഷിതമായൊരകലം പാലിച്ച് അവിടെ നിന്നു.

“പേടിക്കേണ്ട, ഞങ്ങള് ഉപദ്രവിക്കില്ല. ദാ ഇത് നോക്കൂ…”

അഖിൽ തന്റെ കയ്യിലെ ചുവന്ന പാട് അവർക്ക് കാണിച്ചുകൊടുത്തു. ഒന്ന് മടിച്ചെങ്കിലും അവൾ അവൻ പറഞ്ഞ പോലെ കയ്യിലെ പാടിലേക്ക് നോക്കി.

“നിങ്ങളുടെ മേത്തും ഇതുപോലെ എന്തെങ്കിലും ഉണ്ടോന്ന് നോക്കിക്കേ…”

കൈ നീട്ടി തന്റെ കയ്യിലെ പാട് അവർക്ക് കാണിച്ചു കൊണ്ട് ലിവിൻ പറഞ്ഞു.

അവൾ രണ്ടു പേരെയും മാറി മാറി നോക്കി. ശേഷം സംശയത്തോടെയാണെങ്കിലും അവൾ തന്റെ ഇടതുകൈയിലെ വസ്ത്രം പതിയെ നീക്കി നോക്കിയതും അവളൊന്ന് ഞെട്ടി!ലിവിൻ പറഞ്ഞതുപോലെ അവിടെയുമുണ്ട് ഒരു ചുവന്ന പാട്! വിറയ്ക്കുന്ന കൈകളോടെ അവൾ അടുത്തിരിക്കുന്ന അനിയത്തിയുടെ കൈകൂടി പരിശോധിച്ചു. അവിടെയും അതേ പാട് തെളിഞ്ഞുകിടപ്പുണ്ടായിരുന്നു.അത് കൂടെ കണ്ടതും അവളുടെ കണ്ണിലേക് ഇരുട്ട് കയറാൻ തുടങ്ങി.കയ്യിലിരുന്ന മരക്കഷണം അറിയാതെ താഴേക്ക് വീണു.

“മയക്കാനുള്ള ഇൻജെക്ഷൻ ആയിരിക്കണം… അങ്ങനെയാണെങ്കിൽ, ഗയ്‌സ് എനിക്ക് തോന്നുന്നു….

നമ്മളെ ആരോ കിഡ്നാപ് ചെയ്തത് ആണെന്ന്.”

ഒടുവിൽ, എല്ലാവരുടെയും ഉള്ളിൽ നീറിക്കൊണ്ടിരുന്ന ആ സത്യം അഖിൽ തന്നെ തുറന്നുപറഞ്ഞു.

അത് കേട്ടതും താഴെയിരുന്ന പെണ്ണ് തലയുയർത്തി അഖിലിനെ തറപ്പിച്ചു നോക്കി.

“നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ഞങ്ങളും നിങ്ങളെപോലെ ഇരകൾ തന്നെയാണ്.”

അവളുടെ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കിയ ലിവിൻ അൽപ്പം കടുപ്പിച്ചാണ് പറഞ്ഞത്.

​ആ വാക്കുകൾ കേട്ടതും അവളുടെ നിയന്ത്രണം വിട്ടു. ആ കണ്ണുകൾ നിറഞ്ഞുതുളുമ്പി. ചേച്ചിയുടെ കണ്ണുനിറയുന്നത് കണ്ടതും മടിയിൽ കിടന്നിരുന്ന അനിയത്തിയും കരയാൻ തുടങ്ങി.

നിസ്സഹായമായ ആ അവസ്ഥയിൽ എന്തുചെയ്യണമെന്നറിയാതെ നിറഞ്ഞുതുളുമ്പിയ അവളുടെ ആ ഉണ്ടക്കണ്ണുകൾ അഖിലിനൊരു

നൊമ്പരക്കാഴ്ചയായിരുന്നു. ഈ ഭയാനകമായ കടലിനു നടുവിൽ ഇനി എന്തുവിലകൊടുത്തും അവരെ സംരക്ഷിക്കുമെന്ന് അവൻ പോലുമറിയാതെ അവന്റെ മനസ്സാക്ഷി ദൃഡനിശ്ചയമെടുത്തു.

​”ഹേയ്… സാരമില്ല, കരയാതിരിക്ക്. എന്തിനാണെങ്കിലും നമ്മൾ നാലുപേരും ഒരേ അവസ്ഥയിലല്ലേ… നമുക്ക് എന്തെങ്കിലും വഴി കണ്ടെത്താം,” അഖിൽ വളരെ കരുതലോടെ അവരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

​”അതെ, ഇങ്ങനെ പേടിച്ചിരുന്നിട്ട് കാര്യമില്ലല്ലോ. എന്തായാലും നമ്മളിപ്പോൾ ഒരേ തോണിയിലെ യാത്രക്കാരാ… ഞാൻ ലിവിൻ. ഇത് അഖിൽ,” ലിവിൻ വളരെ പെട്ടെന്ന് തന്നെ ആ സാഹചര്യത്തെ ശാന്തമാക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.

​കുറച്ചുനേരത്തെ പരിശ്രമത്തിനൊടുവിൽ ചേച്ചിയും അനിയത്തിയും കരച്ചിൽ നിർത്തി. പതിയെ അവർ സ്വയം പരിചയപ്പെടുത്തി. മൂത്തവൾ വേദിക, അനിയത്തി തൻവിക.

കുറച്ചു നേരം അവിടമാകെ നിശബ്ദത തളംകെട്ടിനിന്നു.

​”പക്ഷേ എന്തിന് വേണ്ടി? പണത്തിന് വേണ്ടിയാണോ നമ്മളെ ഇങ്ങനെ…”മൗനം അവസാനിപ്പിച്ച് വേദിക ചോദിച്ചു.

​”പണത്തിന് വേണ്ടിയാകാൻ സാധ്യതയില്ല,” ലിവിൻ ചിന്തിച്ചുകൊണ്ട് പറഞ്ഞു. “അങ്ങനെയാണെങ്കിൽ നമ്മളെ ഈ നടുക്കടലിൽ ഒരു കുഞ്ഞു പായ്ക്കപ്പലിൽ കൊണ്ടുവന്നിടേണ്ട ആവശ്യമില്ലല്ലോ.”

​”പിന്നെ എന്തായിരിക്കും അവരുടെ ഉദ്ദേശം?” അഖിൽ നെറ്റിചുളിച്ചു.

​”മറ്റൊരു സാധ്യതയുണ്ട്…” ലിവിൻ ഗൗരവത്തിൽ പറഞ്ഞു.

​”എന്ത് സാധ്യത?” വേദിക ആകാംക്ഷയോടെയും അതിലേറെ പേടിയോടെയും അവനെ നോക്കി.

​എല്ലാവരെയും മാറി മാറി നോക്കിയ ശേഷം ലിവിൻ ഗൗരവത്തിൽ ആ സംശയം പുറത്തിട്ടു,

“ഇനിയിപ്പോ… ഈ കിഡ്നിയും ലിവറും ഒക്കെ അടിച്ചുമാറ്റി ബ്ലാക്ക് മാർക്കറ്റിൽ വിൽക്കുന്ന വല്ല മാഫിയയും ആണെങ്കിലോ? സിനിമയിലൊക്കെ കാണാറില്ലേ, മയക്കിക്കിടത്തി ഐസ് ബോക്സിലിട്ട് അവയവങ്ങൾ ഊരിയെടുക്കുന്നത്…” അവൻ സ്വന്തം വയറ്റിൽ കൈവെച്ച് പേടിയോടെ പറഞ്ഞു.

​ലിവിന്റെ ആ വാക്കുകൾ കേട്ടതും വേദികയുടെ മുഖം വിളറിവെളുത്തു.

​”എന്താ

ബ്രോ അങ്ങനൊന്നും ആയിരിക്കില്ല. “

Updated: October 17, 2026 — 5:54 pm

Leave a Reply

Your email address will not be published. Required fields are marked *