ശേഖറിന്റെ സ്വന്തം അനിത – 3 2അടിപൊളി  

ഇഷ്ടമല്ലാത്ത സ്ത്രീകളിൽ നിന്നും അവരെ വെറുപ്പിക്കാതെ എങ്ങനെ ഒഴിഞ്ഞുമാറണമെന്ന് അവന് നന്നായി അറിയാം. അതുകൊണ്ടുതന്നെ ശേഖറിനെ കുറിച്ച് എന്തെങ്കിലും ബാഡ് കമന്റ് കേട്ടുകഴിഞ്ഞാൽ അവനെ അറിയാവുന്ന പുരുഷന്മാർ വിശ്വസിച്ചാലും സ്ത്രീകൾ വിശ്വസിക്കാൻ ഒരു സാധ്യതയുമില്ല.

അവനെ അറിയാവുന്ന പുരുഷ ഗണങ്ങൾക്ക് ഒക്കെ ഇക്കാര്യത്തിൽ അവനോട് കടുത്ത അസൂയ ഉണ്ട് താനും.

ജിമ്മിൽ ട്രെയിനർ ഉണ്ടെങ്കിലും വർക്ക് ഔട്ടിന് ഇടയ്ക്ക് ശേഖറിനോട് വന്ന് സംശയം ചോദിക്കുന്ന പെണ്ണുങ്ങൾ അനവധിയാണ്. വർക്കൗട്ട് എന്ന വ്യാജേന അവനുമായി സൗഹൃദം കീപ്പ് ചെയ്യുക എന്നത് തന്നെയാണ് അവരുടെ ഉദ്ദേശം.

ശേഖറിന് അവരെയൊക്കെ എങ്ങനെ ഡീൽ ചെയ്യണം എന്ന് നന്നായി അറിയാം. അന്നും പതിവുപോലെ തന്നെ. ശേഖർ വർക്ക് ഔട്ട് തുടങ്ങി. ഒളിഞ്ഞും തെളിഞ്ഞും ഒക്കെ അവനെ വായിനോക്കുന്ന പെണ്ണുങ്ങളും.

“ഹലോ ഗുഡ്മോണിങ്… ശേഖർ അല്ലേ… അയാം രേഷ്മ” ശേഖർ തിരിഞ്ഞുനോക്കി. തരക്കേടില്ലാത്ത ഒരു പുതിയ ചരക്ക് ശേഖറിനെ പരിചയപ്പെടാൻ വേണ്ടി വന്നതാണ്.

“ഹലോ ഗുഡ്മോർണിങ്…” ഒരു പുഞ്ചിരിയോടെ തിരിച്ചു വിഷ് ചെയ്തു. പിന്നീട് അവർ അല്പം സംസാരിച്ചു. സ്ത്രീ വിഷയത്തിൽ

ശേഖർ ശരിക്കും ഒരു അഗ്രഗണ്യൻ തന്നെയാണ്.

അവർ പോയിക്കഴിഞ്ഞപ്പോൾ ട്രെയിനർ അജു ശേഖറിന്റെ അടുത്ത് വന്നു.

“അവരുടെ പേര് രേഷ്മ എന്നാണ്. ആർക്കും പിടികൊടുക്കാത്ത ഒരു ടൈപ്പ് ആണ്. ഈ ജിമ്മിൽ ആരോടും അവർ സംസാരിക്കാറില്ല. പക്ഷേ സാറിനെ മാത്രം വിടില്ല.” അജുവിന്റെ സംസാരത്തിൽ അല്പം അസൂയ ഉണ്ടായിരുന്നു.

“നിനക്കെന്താ അവരെ നോട്ടം ഉണ്ടോ? ഉണ്ടെങ്കിൽ ചെന്ന് ചോദിക്ക്”

“സാറിന്റെ ലുക്കും ബോഡിയും ഒക്കെ എനിക്ക് ഉണ്ടായിരുന്നെങ്കിൽ ഞാൻ പോയേനെ ”

വർക്കൗട്ട് കഴിഞ്ഞ് ശേഖർ ജിമ്മിൽ നിന്ന് ഇറങ്ങി. ജോഗിങ്ങ് ചെയ്തു തന്നെ അവൻ വീട്ടിലെത്തി. വെറുതെ അവൻ കുറുപ്പ് സാറിന്റെ വീട്ടിലേക്ക് നോക്കി.

അല്പനേരം എന്തോ മനസ്സിലാലോചിച്ച് അവൻ ഗേറ്റ് തുറന്ന് അകത്തേക്ക് കയറി. മുറ്റത്ത് അപ്പോൾ ദേവകി മുറ്റം വൃത്തിയാക്കാൻ ആയി നിൽക്കുന്നുണ്ടായിരുന്നു.

“എന്താ ദേവകി ചേച്ചി ഇത്?… ഇപ്പോ എന്റെ വീട്ടിൽ ചേച്ചി ജോലിക്ക് നിൽക്കുകയൊന്നും അല്ലല്ലോ… ഗസ്റ്റ് ആയിട്ട് വന്നതല്ലേ അപ്പോൾ ഇതൊന്നും ചെയ്യേണ്ട… അനിതയ്ക്കും ഇതൊന്നും ഇഷ്ടമല്ല”

“ഞാൻ മുറ്റം വൃത്തിയാക്കുകയാണ് മോനെ… അതിലെന്താ തെറ്റ്?”

“അനിത എഴുന്നേറ്റോ?”

“ഇല്ല മോനെ… മോളിതുവരെ എഴുന്നേറ്റില്ല. അജയൻ ഇന്നലെ മോളിലാ കിടന്നത് അല്ലേ… അവനെയും കണ്ടില്ല”

“ഞാൻ… അത്…. അജയൻ… അജയൻ രാവിലെ എഴുന്നേറ്റായിരുന്നു… രാവിലെ എഴുന്നേറ്റപ്പോൾ ഞാൻ അജയനെ മുകളിലത്തെ എന്റെ മുറിയിലെ ഒരു ചെറിയ പണി ഏൽപ്പിച്ചായിരുന്നു.

അവൻ എന്നെ ഹെല്പ് ചെയ്യുവായിരുന്നു.” ശേഖർ അത്തരം ഒരു ചോദ്യം ദേവകിയിൽ നിന്നും പ്രതീക്ഷിച്ചിരുന്നില്ല. അവൻ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു.

“ആണോ… നല്ല കാര്യം… എന്റെ മരുമോൻ ആയതുകൊണ്ട് പറയുവല്ല…

നല്ല മനസ്സുള്ള പയ്യനാണ് അജയൻ. എന്റെ മോളെ പൊന്നുപോലാ അവൻ നോക്കുന്നത്.

വീട്ടുകാർക്കും അയൽക്കാർക്കും കൂട്ടുകാർക്കും ഒക്കെ നല്ല ഉപകാരിയാണ് അജയൻ. അവന്റെ അനുജൻ അജിത്തും അങ്ങനെതന്നെ.”

“ങാ… അജിത്തിന് എന്റെ കമ്പനിയിൽ ഞാനൊരു ജോലി റെഡിയാക്കിയിട്ടുണ്ട് ”

“ആണോ…. മോനു നൂറു പുണ്യം കിട്ടും.” അങ്ങനെ പറഞ്ഞുകൊണ്ട് ദേവകി മുകളിലേക്ക് നോക്കി കൈകൂപ്പി തൊഴുതു. ദേവകിയെ ചെറുപ്പം മുതലേ അറിയാവുന്നതുകൊണ്ട് അതിൽ പുതുമയൊന്നും ശേഖറിന് തോന്നിയില്ല.

“ഞാൻ ഇത്രയെങ്കിലും ചെയ്യണ്ടേ. എന്നെ അമ്മയെപ്പോലെ നോക്കിയതല്ലേ ദേവകി ചേച്ചി” ശേഖർ അങ്ങനെ പറഞ്ഞപ്പോൾ ദേവകിയുടെ കണ്ണ് നിറഞ്ഞു.

“ഞാൻ മോളിൽ ചെന്നിട്ട് അജയന്റെ പണി കഴിഞ്ഞോ എന്ന് നോക്കാം. പണി കഴിഞ്ഞെങ്കിൽ ഞാൻ ഉടനെ അവനെ താഴേക്ക് വിടാം. പോരേ?”

“അയ്യോ മോനെ അങ്ങനെ നിർബന്ധമൊന്നുമില്ല. കാണാഞ്ഞപ്പോൾ ഞാൻ തിരക്കി എന്നേയുള്ളൂ. മോന്റെ ആവശ്യം കഴിഞ്ഞിട്ട് അവനെ താഴേക്ക് വിട്ടാൽ മതി”

Leave a Reply

Your email address will not be published. Required fields are marked *