താൻ അത്രയും സുന്ദരി ആണോ? അതുകൊണ്ടാണോ എല്ലാവരും തന്നോട് ഇങ്ങനെ പെരുമാറുന്നത്..? ആയിരിക്കും.
തന്റെ എല്ലാം എല്ലാം ആയിരുന്ന സുധിയേട്ടൻ പോലും തന്റെ ഈ ശരീര സൗന്ദര്യം കണ്ടാണ് തന്റെ പിറകെ നടന്നു തന്നെ പ്രേമിച്ചു സ്വന്തമാക്കിയത്. അന്ന് തനിക്ക് തന്റെ സൗന്ദര്യത്തിൽ അഭിമാനം ആയിരുന്നു. എന്നാൽ ഇന്ന് ഈ ശരീര സൗന്ദര്യം ഒരു ശാപം ആയി തീർന്നിരിക്കയാണോ..?
അല്ലെങ്കിൽ തന്റെ അച്ഛൻ ആകാൻ പ്രായം ഉള്ള ആ മേനേജർ പോലും തന്നോട് ഇങ്ങനെ പെരുമാറുമോ..? അയാൾ എന്തൊരു ചതിയൻ ആണ്. അയാളാണ് എല്ലാത്തിനും കാരണം.
അയാൾക്ക് തന്നെ സ്വന്തം ആക്കണം പോലും. അയാൾ ഇനിയും തനിക്കെതിരെ എന്തെല്ലാം ഗൂഢ പരിപാടികൾ നടത്തും. അതിന്റെ സൂചന എന്നോണം അയാൾ പറഞ്ഞും കഴിഞ്ഞു. അയാളാണ് തന്റെ തലക്ക് മുകളിൽ ഇയാളെ പ്രതിഷ്ഠിക്കാൻ ഒരു കാരണം. .
അങ്ങനെ ഓരോന്ന് ചിന്തിച്ചു കൊണ്ട്. ശ്യാമ ചായ ഉണ്ടാക്കി. അപ്പോഴാണ് അമ്മയുടെ വിളി കേട്ടത്. ശ്യാമ അമ്മയുടെ അടുത്തേക്ക് പോയി.
“എന്താ മോളെ ഉച്ച ആയോ..? മോളെന്താ ഇത്രയും പെട്ടന്ന് വന്നത്..? ”
“അത് ഒന്നും ഇല്ല അമ്മേ.. അയാൾ വന്നിട്ടുണ്ട് . അതാണ് എനിക്ക് പെട്ടന്ന് ഇങ്ങോട്ട് പോരേണ്ടി വന്നത്..”
“ആര്..? മോളുടെ കൂട്ടുകാരിയുടെ ഏട്ടനോ..?”
“ആ അതേ, ഇപ്പോൾ വന്നതേ ഉള്ളൂ..”
“അപ്പോൾ അയാൾ ഇന്നലെ എവിടെ പോയതാ.? എന്തേ ഇന്നലെ വരാതിരുന്നത്..? ”
“അയാൾ അത്.. അയാളുടെ വീട്ടിൽ പോയതാ. എന്തൊക്കെയോ സാധനങ്ങൾ എടുക്കാൻ ഉണ്ടായിരുന്നു പോലും. തിരിച്ചു വരുമ്പോൾ രാത്രി ആകുന്നത് കൊണ്ടാണ് വരാതിരുന്നത്.. എന്നാ പറഞ്ഞത്.. ”
“എന്നാൽ അയാൾക്ക് അയാളുടെ വീട്ടിൽ തന്നെ നിന്നാൽ പോരായിരുന്നോ…? പിന്നെ എന്തിനാ ഇവിടേക്ക് വന്നത്..?”
“വീട്ടിൽ ആരും ഇല്ല. തനിച്ചാണ്. എന്നാ പറഞ്ഞത്. അതുകൊണ്ടാ ഇങ്ങോട്ട് തന്നെ വന്നത്.”
“ആണോ..? ഇതെന്താ എന്റെ മോളുടെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ടല്ലോ..എന്റെ മോള് കരഞ്ഞോ..? ?”
“ഏയ്!! അത് കരഞ്ഞതൊന്നും അല്ല. വണ്ടിയിൽ വരുമ്പോൾ കണ്ണിൽ കരട് ആയി. അത് കളയാൻ മുഖം കഴുകിയതാ..”
“എന്നാൽ മോള് ശരിക്കും മുഖം കഴുക്. എന്നിട്ട് സ്കൂളിൽ പോകാൻ നോക്ക്..”
.”. ആയില്ല അമ്മേ അയാൾക്ക് ഒരു ചായ വേണം പോലും അത് ഇട്ട് കൊടുക്കണം അമ്മേ. എന്നിട്ട് പോകാം സ്കൂളിൽ…”
അതും പറഞ്ഞു. ശ്യാമ അടുക്കളയിൽ പോയി ചായയും എടുത്തു മുകളിലേക്ക് പോയി. അപ്പോൾ സുധി കിടക്കയിൽ ചാരി ഇരിക്കുകയായിരുന്നു.
ശ്യാമ ചായ സുധിക്ക് കൊടുത്തു. സുധി ചായ വാങ്ങി കുടിച്ചുകൊണ്ട് ചോദിച്ചു.
“ശ്യാമയ്ക്ക് ബുദ്ധിമുട്ട് ഇല്ലെങ്കിൽ എന്റെ കാല് ഒന്ന് മസ്സാജ് ചെയ്തു തരാമോ.?. രണ്ട് കാലും വല്ലാത്ത വേദന. .വല്ല തൈലവും ഇട്ട് നന്നായി ഒന്ന് തടവിത്തന്നാലും മതി. ”
ശ്യാമയ്ക്ക് അങ്ങനെ ചെയ്തു കൊടുക്കാൻ എന്തോ പ്രയാസം പോലെ തോന്നി. ഒന്നാമത് ആ സുന്ദരൻ സാർ പറഞ്ഞത് ഓർത്തപ്പോൾ. ഇയാൾക്ക് തഞ്ചത്തിൽ നിന്ന് കൊടുക്കാൻ ആണ് അയാൾ പറഞ്ഞത്. ഇപ്പോൾ ശരിക്കും അങ്ങനെ നിന്ന് കൊടുക്കുന്നത് പോലെ ആയി.
“അതിന് കാലിൽ പ്ലാസ്റ്റർ ഇട്ടതല്ലേ ..അപ്പോൾ എങ്ങനെയാ തൈലം പുരട്ടുന്നത്.? ” ശ്യാമ ചോദിച്ചു.
“അത് ഇടതു കാലിനല്ലേ..? വലതു കാലിൽ ആണ് കൂടുതൽ വേദന.. വലതു കാലിന് ഇട്ട് തന്നാലും മതി.”
മനസ്സില്ലാ മനസ്സോടെ ശ്യാമ സമ്മതിച്ചു. തൈലത്തിനു പകരം ഓയിന്മെന്റ് എടുത്തു വന്നു. കുറച്ചു എടുത്ത് സുധിയുടെ വലത് കാലിൽ പുരട്ടാൻ തുടങ്ങി. സുധി ഒരു ട്രൗസർ ആണ് ഉടുത്തിരുന്നത്.
കട്ടിലിൽ ചാർന്നു ഇരിക്കുന്ന സുധിയുടെ സൈഡിലായി കുനിഞ്ഞു നിന്നാണ് ശ്യാമ ഓയിന്മെന്റ് പുരട്ടിയത്.
അങ്ങനെ നിന്ന് പുരട്ടുമ്പോൾ ശ്യാമയുടെ നഗ്നമായ അരയും വയറും സുധിക്ക് കാണാൻ പറ്റി. സുധി അത് നോക്കി നിന്നുപോയി.
