ശ്യാമ മെയിൻ റോഡിൽ നിന്നും ഇട റോഡിലേക്ക് സ്കൂട്ടർ കയറ്റിയപ്പോൾ സുധി മുന്നിലേക്ക് കൂടുതൽ ചെരിഞ്ഞു.
ഇത്തവണ സുധിയുടെ ചുണ്ടുകൾ ശ്യാമയുടെ ചെവിയുടെ താഴെയായി മുത്തി. അതോടൊപ്പം സുധിയുടെ കൈകൾ ശ്യാമയുടെ വയറിന്റെ നഗ്ന ഭാഗത്തു മുട്ടി. ആ കൈകൾ പതിയെ ഇഴഞ്ഞു ശ്യാമയുടെ നഗ്നമായ വയറിൽ അമർന്നു.
പെട്ടന്ന് ശ്യാമ ബ്രേക്ക് പിടിച്ചപ്പോൾ സുധി മുന്നോട്ട് കൂടുതൽ ആഞ്ഞു. ശ്യാമയോട് പറ്റി ചേർന്നു. സുധിയുടെ ചുണ്ട് കൂടുതൽ ശക്തമായി ശ്യാമയുടെ കഴുത്തിൽ അമർന്നു. സുധി അവളുടെ വയറിൽ നിന്നു കൈ എടുക്കാതെ ചോദിച്ചു.
“എന്തു പറ്റി ശ്യാമേ.?”
ശ്യാമ ദീർഘമായി ശ്വസിച്ചിട്ട് ചോദിച്ചു
“കുറച്ചു പിന്നിലോട്ട് കയറി ഇരിക്കാമോ.?”
” ഓഹ്!! അതിനാണോ ഇങ്ങനെ ബ്രേക്ക് പിടിച്ചത്. ഞാൻ ഇപ്പോൾ വീണു പോകുമായിരുന്നല്ലോ.? ശ്യാമയെ മുറുക്കെ പിടിച്ചത് കൊണ്ട് വീഴാതെ ഞാൻ രക്ഷപെട്ടു. ”
അതും പറഞ്ഞു സുധി കുറച്ചു പിറകിലേക്ക് നിരങ്ങി നീങ്ങി. അപ്പോഴും ശ്യാമയുടെ വയറിൽ തന്നെ ആയിരുന്നു സുധിയുടെ കൈ. പിറകിലേക്ക് നീങ്ങി ഇരുന്ന സുധി ശ്യാമയുടെ വയറിൽ പിടിച്ചു പിറകിലേക്ക് വലിച്ചു ശ്യാമയെ തന്നോട് ചേർത്ത് ഇരുത്തി. സുധിയുടെ അരക്കെട്ട് ശ്യാമയോട് കൂടുതൽ ചേർന്നു. തന്നെ പിന്നിൽ നിന്നും എന്തോ കുത്തുന്നതായി ശ്യാമയ്ക്ക് തോന്നി. അത് ശ്യാമയ്ക്ക് വല്ലാത്ത സങ്കടം ഉണ്ടാക്കി.
“ശ്യാമയും കുറച്ചു കയറി പിന്നിലേക്ക് ഇരിക്ക്. അല്ലെങ്കിൽ ഇനിയും വീഴാൻ നോക്കും.” സുധി പറഞ്ഞു.
ശ്യാമയ്ക്ക് വേറെ വഴിയൊന്നും ഇല്ലാതെ സുധിയോട് ചേർന്ന് തന്നെ ഇരുന്നു. സുധിയുടെ കൈകൾ ശ്യാമയുടെ വയറിൽ വളരെ പതിയെ തഴുകികൊണ്ടേയിരുന്നു.
വൈകാതെ അവർ വീട്ടിൽ എത്തി.. വീട്ടിൽ എത്തി സ്കൂട്ടർ നിർത്തിയിട്ടും സുധിക്ക് ശ്യാമയുടെ വയറിൽ നിന്ന് കൈ എടുക്കാൻ തോന്നിയതേ ഇല്ല.
ഒടുവിൽ ശ്യാമ പറഞ്ഞു.
“വീടെത്തി. ഇനി മെല്ലെ ഇറങ്ങിക്കോ.. ”
സുധി ശ്യാമയുടെ വയറിൽ നിന്നും കൈ പിൻവലിച്ചു.
“ഓഹ്!! വീട് എത്തിയോ,..? ഞാൻ ഒന്ന് മയങ്ങിപ്പോയി. ശ്യാമയുടെ കൂടെ ഇങ്ങനെ യാത്ര ചെയ്യാൻ നല്ല സുഖം. നമുക്ക് ഇനിയും ഇങ്ങനെ യാത്ര പോകണം അല്ലേ ശ്യാമേ..? ശ്യാമേ എന്നെ ഇറങ്ങാൻ ഒന്ന് സഹായിക്കാമോ..?”
ശ്യാമ സ്കൂട്ടർ സൈസ് സ്റ്റാൻഡിൽ വെച്ച് സുധിയെ പിടിച്ചു ഇറങ്ങാൻ സഹായിച്ചു.
“താങ്ക്സ് ഉണ്ട് കേട്ടോ ശ്യാമേ…ശ്യാമയുടെ മനസ്സ് നല്ലതാ അതുകൊണ്ട് ആണ് ശ്യാമ സുഖിമായി എന്നെ ഇവിടെ എത്തിച്ചത്.”
ശ്യാമയ്ക്ക് എന്തോ പോലെ തോന്നി. സുധി വാക്കിംഗ് സ്റ്റിക്കും കുത്തി മുകളിലേക്ക് നടന്നുകൊണ്ട് ശ്യാമയോടു പറഞ്ഞു.
“ആ ശ്യാമേ.. ആ സ്കൂട്ടിയുടെ ഡിക്കിയിൽ എന്റെ ഒരു ബേഗ് ഉണ്ട് അത് ഒന്ന് എടുത്ത് മുകളിൽ എത്തിച്ചു തരണേ..?”
ശ്യാമ .. ഡിക്കി തുറന്ന് ബേഗ് എടുത്തു സുധിയുടെ പിറകെ മുകളിലേക്ക് നടന്നു.
മുകളിൽ എത്തിയ സുധി പറഞ്ഞു.
” ശ്യാമേ എനിക്ക് ഒരു ചായ കുടിക്കണം എന്നുണ്ട്. ശ്യാമ പോയി രണ്ട് ചായ ഇട്ട് കൊണ്ടു വരാമോ. നമുക്ക് ചായ കുടിച്ചുകൊണ്ട് സംസാരിക്കാം.. ”
“ഞാൻ ഇപ്പോൾ കൊണ്ട് വരാം..”
“എന്നാൽ അപ്പോഴേക്കും ഞാൻ ഒന്ന് ഒന്നാം ക്ലാസിൽ പോയിട്ട് വരട്ടെ കുറച്ചു സമയം ആയി മുട്ടി നിൽക്കുന്നു. ”
അതും പറഞ്ഞു സുധി ചിരിച്ചു.
ശ്യാമ ബേഗ് അവിടെ വെച്ച് താഴേക്ക് പോയി. അവൾക്ക് പൊട്ടി പൊട്ടി കരയണം എന്ന് തോന്നി. എന്നാൽ തനിക്ക് കരയാൻ ഉള്ള അവകാശം പോലും നഷ്ട്ടപെടുന്നത് പോലെ ശ്യാമയ്ക്ക് തോന്നി.
അയാൾ എന്തൊക്കെയാണ് പറഞ്ഞത് എന്തൊക്കെയാണ് ചെയ്തത്. അയാൾ തന്റെ വയറിൽ മുഴുവൻ തൊട്ടിരിക്കുന്നു. പിടിച്ചിരിക്കുന്നു. തന്റെ കഴുത്തിൽ ഉമ്മ വെച്ചിരിക്കുന്നു. ശ്യാമയ്ക്ക് തന്റെ ശരീരത്തിൽ മുഴുവനും പുഴു ഇഴയുന്നത് പോലെ തോന്നി. തന്റെ ശരീരത്തോട് തന്നെ ഒരു നിമിഷം അറപ്പും വെറുപ്പും തോന്നി. എന്നിട്ടും ഒന്നും പ്രതികരിക്കാൻ പോലും തനിക്ക് കഴിയുന്നില്ലല്ലോ?
