പണ്ട് എപ്പോഴും മരിച്ചു പോയ തന്റെ ഭർത്താവിനെ കുറച്ചു മാത്രം ചിന്തിച്ചിരുന്ന ശ്യാമ. ഇപ്പോൾ അയാളെ കുറിച്ച് ചിന്തിക്കുന്നത് തന്നെ വല്ലപ്പോഴും ആണ് എന്ന നിലയിൽ എത്തിയിരുന്നു. അത് ഒരുപക്ഷെ അവളുടെ അപ്പു കാണാത്തത് കൊണ്ടായിരിക്കും. അപ്പു ഏട്ടൻ കാണിക്കുന്ന കുറുമ്പുകൾ ഇല്ലാത്തത് കൊണ്ടായിരിക്കും.
.
അങ്ങനെ സ്കൂട്ടറിൽ പോയിക്കൊണ്ട് ഇരിക്കുമ്പോൾ ആണ് പെട്ടന്ന് ഒരു ഓട്ടോ വന്നു മുന്നിൽ നിന്നത്.
“എന്താണ് ചേച്ചി രാവിലെ തന്നെ ഓട്ടോയുടെ മുന്നിൽ ച്ചാടി മരിക്കാൻ ഉള്ള പ്ലാൻ ആണോ..?”
എന്തൊക്കെയോ ചിന്തയിൽ സ്കൂട്ടർ ഓടിച്ചുകൊണ്ട് പോയിക്കൊണ്ടിരുന്ന ശ്യാമ മുന്നിൽ വന്ന ഓട്ടോയെ കണ്ടില്ല. ഇടിച്ചു ഇടിച്ചില്ല. എന്ന രീതിയിൽ വന്നാണ് സ്കൂട്ടർ വന്നു നിന്നത്. അപ്പോൾ അതിൽ നിന്നും ഇറങ്ങിയ ഓട്ടോക്കാരൻ ചോദിച്ചു.
“ഇങ്ങനെ വണ്ടി ഓടിച്ചാൽ ഞങ്ങളെ പോലെ ഉള്ള പാവം ഓട്ടോക്കാർ പെട്ടു പോകും ചേച്ചി. സാർ ഒന്ന് പിണങ്ങി എന്ന് കരുതി ഇങ്ങനെ ഒക്കെ ചെയ്യാമോ..?”
അതേ ഓട്ടോക്കാരൻ തന്നെയാണ് വീണ്ടും ശ്യാമയുടെ മുന്നിൽ വന്നത്. ശ്യാമ ഒന്നും മിണ്ടാതെ തരിച്ചു നിന്നപ്പോൾ. ആ ഓട്ടോയിൽ ഉണ്ടായിരുന്ന സുധി മെല്ലെ ഓട്ടോയിൽ നിന്ന് ഇറങ്ങി.
സുധിയെ കണ്ട ഉടനെ ശ്യാമയുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ വെള്ളം പോലെ ഒഴുകാൻ തുടങ്ങി. ശ്യാമ സ്കൂട്ടറിൽ നിന്നും എഴുനേറ്റ് പെട്ടന്ന് തന്നെ സുധിയുടെ അടുത്തേക്ക് നടന്നു. ആ ഓട്ടോക്കാരൻ അവിടെ നിന്നത് കൊണ്ട് സ്കൂട്ടർ വീഴാതെ അയാൾ പിടിച്ചു.
“എവിടെയാ പോയത്. എവിടെയാ പോയത്. ? ഞാൻ എത്ര വട്ടം വിളിച്ചു. ഫോൺ ഓഫ് ആക്കി വെച്ചാൽ വിളിക്കുന്നവർ എന്ത് ചെയ്യും..? എന്നെ ഒന്ന് വിളിക്കാൻ കൂടെ തോന്നിയില്ലല്ലോ..? എന്നെ വിളിക്കാൻ ഞാൻ ആരാണ് അല്ലേ..?”
“ശ്യാമേ.. ഇത് പൊതുവഴിയാണ് നമ്മുടെ വീട് അല്ല.” സുധി പറഞ്ഞു.
അപ്പോഴാണ് ശ്യാമയ്ക്ക് ബോധം വന്നത്. വളരെ നാൾ കൂടെ കണ്ടതിന്റെ എല്ലാം അവൾ സുധിയുടെ നെഞ്ചിൽ ഇടിച്ചുകൊണ്ട് പറഞ്ഞ ശേഷം സുധിയെ കെട്ടിപിടിച്ചു നിൽക്കുകയായിരുന്നു.
ശ്യാമയ്ക്ക് നാണം വന്നു. താൻ എന്തൊക്കെയാ കാണിച്ചു കൂട്ടിയത് എന്ന് അപ്പോഴാണ് ശ്യാമയ്ക്ക് മനസ്സിൽ ആയത്.
“ചേച്ചി.. സ്നേഹം കൊണ്ടാണേലും ഇങ്ങനെ തല്ലാമോ..? സാറിന്റെ നെഞ്ച് കലങ്ങിപ്പോകും. ” ഓട്ടോക്കാരൻ പറഞ്ഞു.
ശ്യാമ സുധിയുടെ നെഞ്ചിൽ നോക്കി . പിന്നെ സുധിയുടെ മുഖത്തും. ശ്യാമയ്ക്ക് നാണം വന്നു. പെട്ടന്ന് തന്നെ താഴേക്ക് നോക്കി.
“അല്ല സാറെ ഞാൻ നിൽക്കണോ അതോ പോകണോ.? സാർ ഒരു തീരുമാനം പറഞ്ഞാൽ നല്ലതായിരുന്നു. എനിക്ക് വേറെയും ഓട്ടം ഉള്ളതാ.”
“എന്റെ ഭാര്യ വന്ന സ്ഥിതിക്ക് ഇനി മോഹൻ പോയിക്കോ.. ഇനി ആവശ്യം ഉണ്ടെങ്കിൽ വിളിക്കാം.. എന്റെ ബേഗ് ഒന്ന് ഇങ്ങ് എടുത്തു തന്നെ.. ഇനി ഞങ്ങൾ ഈ സ്കൂട്ടറിൽ പോയിക്കൊള്ളാം ”
സുധി പറഞ്ഞു. മോഹൻ അതായിരുന്നു. ആ ഓട്ടോക്കാരന്റെ പേര്.
“ഞാൻ ഇപ്പോൾ എടുത്തു തരാം സാറെ”
അങ്ങനെ പറഞ്ഞു മോഹൻ വേഗം ഓട്ടോയിൽ നിന്ന് ബേഗ് എടുത്തു കൊടുത്തു. സുധി ആ ബേഗ് വാങ്ങി ശ്യാമയുടെ കൈയിലും കൊടുത്തു.
“എത്ര ആയടോ..ഓട്ടോ കൂലി.?”
“വേണ്ട സാറെ ഇന്ന് കൂലി ഒന്നും വേണ്ട. സാറിനെ കണ്ടപ്പോൾ ഉള്ള ചേച്ചിയുടെ ഈ സന്തോഷം കണ്ടില്ലേ.. അത് മതി സാറേ..? ഇന്ന് ഇനി വേറെയും ഓട്ടം കിട്ടുമല്ലോ..? സാറെ ഞാൻ പോയിക്കോട്ടെ.? ആവശ്യം ഉണ്ടെങ്കിൽ വിളിക്കാൻ മറക്കല്ലേ…”
അങ്ങനെ പറഞ്ഞു മോഹൻ ഓട്ടോ എടുത്തു പോയി.
സുധി ശ്യാമയെ നോക്കിയിട്ട് ചോദിച്ചു.
“എന്നാ നമുക്ക് പോയാലോ..?”
“എവിടേക്ക്…? ” ശ്യാമ ചോദിച്ചു.
