ശ്യാമയും സുധിയും – 6 10

 

 

“എന്നാൽ ഞാനും നിൽക്കാം. ഞാൻ ശ്യാമയോട് പറഞ്ഞ കാര്യം എന്തെങ്കിലും ശ്യാമ സുധിയോട് പറഞ്ഞിരുന്നോ..? ”

 

 

“ഏത് കാര്യം ആണ് സാർ..? സാറിന് എന്നെ കല്യാണം കഴിക്കണം എന്ന കാര്യമോ..? അല്ലെങ്കിൽ അതിന് എന്നിൽ പ്രഷർ ചെയ്യാൻ എന്റെ ജോലി ഇല്ലാതാക്കാൻ വേണ്ടിയാണ് അപ്പു ഏട്ടനെ സാർ ഇവിടെ കൊണ്ട് വന്നത് എന്ന കാര്യമോ..? ഇതിൽ ഏത് കാര്യം ആണ് സാർ…?”

 

 

“അപ്പു ഏട്ടനോ ? ഏത് അപ്പു ഏട്ടൻ..?”

 

 

“ഓഹ്!! സാറിന് അപ്പു ഏട്ടനെ അറിയില്ല അല്ലെ..? അദ്ദേഹത്തിന്റെ കാര്യം തന്നെ സുധിയേട്ടന്റെ. അദ്ദേഹത്തെ ഒരുപാട് സ്നേഹിക്കുന്നവർ മാത്രമേ അദ്ദേഹത്തെ അപ്പു ഏട്ടൻ എന്ന് വിളിക്കാറുള്ളൂ.. എന്നോട് അങ്ങനെ വിളിച്ചോളാൻ അദ്ദേഹം പറഞ്ഞു. ”

 

 

“ശ്യാമേ.. ഞാൻ ചോദിച്ചതിന് ഉത്തരം പറയൂ. പറഞ്ഞോ ഇല്ലയോ..?”

 

 

. ” അപ്പു ഏട്ടൻ വലിയ വീട്ടിലെ കുട്ടി ആണെന്നും. അപ്പു ഏട്ടന്റെ കൈയിൽ ഒരുപാട് പണം ഉണ്ടെന്നും. അപ്പു ഏട്ടന്റെ അടുത്ത് തഞ്ചത്തിൽ നിന്നാൽ എന്റെ കാര്യം നടക്കും. അതിന് ഏതെങ്കിലും ഹോട്ടലിലോ ലോഡ്ജിലോ അപ്പു ഏട്ടനെ കൊണ്ട് പോകാൻ സാർ പറഞ്ഞു എന്ന കാര്യം ആണോ സാർ. ഇതിൽ ഏത് കാര്യം ആണ് സാർ..? ”

 

 

ശ്യാമ ചിരിച്ചു കൊണ്ട് തന്നെ മാനേജറോട് ചോദിച്ചു.

 

 

“ശ്യാമേ.. ഏത് കാര്യം ആയാലും. ഞാൻ അങ്ങനെ പറഞ്ഞെന്ന് പറഞ്ഞോ..?”

 

 

“അത് ഞാൻ പറഞ്ഞു പോയി സാർ.. അത് ലോഡ്ജിൽ പോകാൻ ഒന്നും എന്റെ കൈയിൽ പണം ഇല്ലാത്തത് കൊണ്ട് ഞാൻ വീട്ടിൽ പോകാം എന്ന് പറഞ്ഞപ്പോൾ അപ്പു ഏട്ടൻ ചോദിച്ചു എന്തിനാണെന്ന്.. അന്നേരം സാർ പറഞ്ഞത് ഞാൻ പറഞ്ഞു പോയി സാർ.. എന്നോട് ക്ഷമിക്കില്ലേ സാർ..?”

 

 

ശ്യാമ കരയും പോലെ അഭിനയിച്ചിട്ട് പറഞ്ഞു.

 

 

“സോറി ശ്യാമേ. ഞാൻ പറഞ്ഞതൊക്കെ മറന്നു കള. ഇനി എന്റെ ഭാഗത്തു നിന്നും ശ്യാമയ്ക്ക് ഒരു ശല്യവും ഉണ്ടാകില്ല. ”

 

 

“എന്ത് പറ്റി സാർ. സാറിന് ഇപ്പോൾ എന്നെ കല്യാണം കഴിക്കേണ്ടേ സാർ. സാറല്ലേ പറഞ്ഞത്. അദ്ദേഹം നല്ല ആളാണെന്നും തഞ്ചത്തിൽ നിൽക്കാനും കാര്യം നേടാനും. അങ്ങനെ കാര്യം നേടിയാലും സാറിന് പ്രശ്നം ഇല്ലെന്നും. സാർ എന്നെ കല്യാണം കഴിച്ചോളാം എന്നും. എന്നിട്ട് പെട്ടന്ന് എന്ത് പറ്റി സാർ. ”

 

 

“‘ സോറി ശ്യാമേ. ഞാൻ പറഞ്ഞത് വിഷമം ആയെങ്കിൽ സോറി. പിന്നെ ഞാൻ സോറി പറഞ്ഞെന്നും. എന്നേയും എന്റെ മക്കളേയും ഒന്നും ഒന്നും ചെയ്യരുത് എന്ന് ശ്യാമയുടെ അപ്പു ഏട്ടനോട് ഒന്ന് പറയണേ..?”

 

 

“എന്ത് പറ്റി സാർ.. ? സാർ എന്തൊക്കെയാ പറയുന്നത്..?”

 

 

‘”അത് ശ്യാമേ .. ഇന്നലെ സുധി എന്നെ വിളിച്ചിരുന്നു. ശ്യാമ സുധിയുടെ പെണ്ണ് ആണെന്നും. ശ്യാമയെ വെറുതെ ശല്ല്യം ചെയ്താൽ എന്നേയും എന്റെ കുടുംബത്തേയും പച്ചക്ക് കത്തിച്ചു കളയും എന്ന്. ആർക്കായാലും ജീവനിൽ കൊതി കാണില്ലേ ശ്യാമേ..? ”

 

 

ശ്യാമ അത് കേട്ട് ഞെട്ടി. ഞാൻ അപ്പു ഏട്ടന്റെ പെണ്ണ് ആണെന്ന് പറന്നെന്നോ..? തന്നെ ശല്ല്യം ചെയ്താൽ പച്ചക്ക് കത്തിച്ചു കളയും എന്ന്. അപ്പു ഏട്ടൻ പറഞ്ഞെന്നോ ? ശ്യാമയ്ക്ക് അത് വിശ്വസിക്കാൻ ആയില്ല. എങ്കിലും ഒരു ശല്ല്യം ഒഴിഞ്ഞു പോയി എന്നതിൽ ശ്യാമയ്ക്ക് അല്പ്പം സമാധാനം കിട്ടി. എന്നിട്ട് ചോദിച്ചു.

 

 

“അപ്പു ഏട്ടൻ അങ്ങനെ പറഞ്ഞോ..? എങ്കിൽ ശരിയായിരിക്കും. അപ്പു ഏട്ടന്റെ കൈയിൽ ധാരാളം പണം ഉണ്ടെന്ന് സാർ തന്നെയല്ലേ പറഞ്ഞത്. അപ്പോൾ അപ്പു ഏട്ടൻ പറഞ്ഞത് ചെയ്യുമായിരിക്കും. ഇനി ഞാൻ എന്താണ് വേണ്ടത് സാർ..? ഇവിടെ

നിൽക്കണോ..? അതോ പോകണോ..?”

 

 

“ശ്യാമ പോയിക്കോ. ശ്യാമയ്ക്ക് ഒരുപാട് ജോലി ഉണ്ടെന്ന് അല്ലേ പറഞ്ഞത്.. അപ്പോൾ ശ്യാമയുടെ ജോലി നടക്കട്ടെ. നമുക്ക് പിന്നെ സംസാരിക്കാം.”

 

 

മാനേജർ സുന്ദരൻ പറഞ്ഞപ്പോൾ ശ്യാമ വേഗം ഇറങ്ങി വന്നു.

Leave a Reply

Your email address will not be published. Required fields are marked *