“അപ്പു ഏട്ടാ താങ്ക്സ്.” ശ്യാമ മനസ്സിൽ പറഞ്ഞു.
ശ്യാമ തിരിച്ചു കേബിനിൽ പോയി ജോലി നോക്കി. അപ്പോഴാണ് ശ്യാമയ്ക്ക് ഫോൺ വന്നത്. അതും പുതിയ ഒരു നമ്പറിൽ നിന്നും. അപ്പു ഏട്ടൻ ആയിരിക്കും. എന്നാലും ഇത് ഏതാ പുതിയ നമ്പർ.. ഒരുപക്ഷെ അന്ന് അപ്പു ഏട്ടനെ കൊണ്ട് പോയ പെണ്ണിന്റെ ആയിരിക്കും. ശ്യാമ മനസ്സിൽ കരുതി. ശ്യാമ വേഗം ഫോൺ എടുത്തു. ഫോൺ എടുത്ത ഉടനെ.
“ഹലോ ഇത് ശ്യാമ അല്ലേ..?”
“അതേ ഇത് ആരാണ്…?”
“ഇത് ബാങ്കിൽ നിന്നാണ്. നിങ്ങൾ ഇവിടെ വസ്തു പണയത്തിന്റെമേൽ പണം കടം എടുത്തിട്ടില്ലേ..? ഒരു അഞ്ചു ലക്ഷം രൂപ. അത് ഇപ്പോൾ പലിശ സഹിതം. എട്ടു ലക്ഷത്തി എഴുപത്തി അയ്യായിരം രൂപയിൽ ആയി നിൽക്കുന്നു. നിങ്ങൾക്ക് അത് തിരിച്ചു അടക്കാൻ ഉള്ള ഒരു ഉദ്ദേശവും ഇല്ലേ..?”
“അങ്ങനെ അല്ല സാർ. എന്നെ കൊണ്ട് ഇപ്പോൾ അത് തിരിച്ചടക്കാൻ ഒരു വഴിയും കാണാത്തത് കൊണ്ടാണ്. അല്ലാതെ അടക്കേണ്ട എന്ന് കരുതിയില്ല.”
“ശരി നിങ്ങൾ എന്തായാലും ബാങ്കിൽ വരെ ഒന്ന് വരണം. നിങ്ങൾക്ക് പറയാൻ ഉള്ളത് രേഖ മൂലം എഴുതിത്തരണം. എന്നാൽ ഞങ്ങൾക്ക് ഞങ്ങളുടെ വഴി നോക്കാലോ..”
അതും പറഞ്ഞു അവർ ഫോൺ വെച്ചു.
ഒരു പ്രശ്നം തീരുമ്പോൾ മറ്റൊന്ന് . ഇത് എന്ന് അവസാനിക്കും. ശ്യാമ വല്ലാത്ത ഒരു പ്രതിസന്ധിയിൽ ആയി.
ശ്യാമ അന്ന് ഉച്ചയ്ക്ക് ശേഷം ബാങ്കിൽ പോയപ്പോൾ അവർ പറഞ്ഞു.
“ഞങ്ങൾക്ക് ഇതിൽ ഒന്നും ചെയ്യാൻ ഇല്ല. നിങ്ങൾ എത്രയും പെട്ടന്ന് പണം അടയ്ക്കുന്നുവോ അത്രയും നല്ലത്. അല്ലെങ്കിൽ ഞങ്ങൾക്ക് ബാങ്കിന്റെ വഴി നോക്കേണ്ടി വരും. പിന്നെ വീട്ടിൽ നിന്നും ഇറക്കി വിട്ടു എന്ന് പറഞ്ഞു കരഞ്ഞിട്ട് ഒരു കാര്യവും ഇല്ല. ഞങ്ങൾക്ക് ജപ്തി നടപടി നോക്കേണ്ടി വരും.”
“സാർ. പ്ലീസ്. എനിക്ക് കുറച്ചു സമയം തരണം. ഞാൻ എങ്ങനെ എങ്കിലും പണം അടക്കാൻ നോക്കാം..”
“അറിയാലോ ഒന്നും രണ്ടും രൂപയല്ല. ലക്ഷങ്ങൾ ആണ്. ആകെ ഉള്ള ആ ചെറിയ സ്ഥലത്തിന് ഇത്രയും രൂപ തന്നത് തന്നെ അധികം ആണ് എന്ന് പറഞ്ഞു ഇവിടെ ബഹളം ആയിരുന്നു. പിന്നെ ഇവിടുത്തെ വലിയ പറമ്പ് മുതലാളിമാർ പറഞ്ഞിട്ട. ഒരു പ്രശ്നം ഇല്ലാതാക്കിയത്. നിങ്ങൾക്ക് പണം അടക്കാൻ വേറെ വഴി ഇല്ലെങ്കിൽ പോയി ആ മുതലാളിമാരെ പോയി കാണ്. അവർ ചിലപ്പോൾ സഹായിച്ചേക്കും.”
ശ്യാമ ബാങ്കിൽ നിന്നും ഇറങ്ങി. ഇല്ല ആരെ കണ്ടും കാൽ പിടിക്കാൻ വയ്യ. ഇറക്കി വിടുന്നെങ്കിൽ ഇറക്കി വിടട്ടെ. ഏതെങ്കിലും അമ്പലനടയിൽ പോയി ഇരിക്കാം. എന്നാലും ആ മുതലാളി മാരുടെ വീട്ടിൽ പോയി അവരുടെ കാല് പിടിക്കാൻ വയ്യ. ശ്യാമ വീട്ടിൽ എത്തിയ ശേഷം വീണ്ടും സുധിയെ ഫോണിൽ വിളിക്കാൻ ശ്രമിച്ചു. എന്നിട്ടും സ്വിച്ച് ഓഫ് എന്നാണ് അറിയാൻ കഴിഞ്ഞത്.
പിന്നേയും ഒന്ന് രണ്ടു ദിവസങ്ങൾ കടന്നു പോയി. ശ്യാമയുടെ കോൺഫിഡൻസ് ആകെ കുറഞ്ഞു വന്നു. ബാങ്കിലെ പണം അടക്കാൻ ഒരു വഴിയും ശ്യാമ കണ്ടില്ല. അപ്പു ഏട്ടനോട് ഒന്ന് സംസാരിക്കാൻ കഴിഞ്ഞെങ്കിൽ. ചിലപ്പോൾ ഒരു ആശ്വാസം കിട്ടിയേനെ. ശ്യാമയ്ക്ക് തോന്നി.
രാത്രിയിൽ ആയാലും ഒരു വണ്ടിയുടെ ശബ്‍ദം എങ്ങാനും കേട്ടാൽ ശ്യാമ വേഗം മുറ്റത്തേക്ക് ഇറങ്ങി നോക്കും അവളുടെ അപ്പു ഏട്ടൻ വരുന്നതാണോ എന്നറിയാൻ. ആരും വരുന്നില്ല എന്ന് കണ്ടാൽ അവൾ സങ്കടത്തോടെ തിരിച്ചു അകത്തേക്ക് പോകും.
പിന്നെയും ചിലപ്പോൾ അവളുടെ അപ്പു ഏട്ടനെ സ്വപ്നം കണ്ട് ഞെട്ടി ഉണരാറുണ്ട് ശ്യാമ. പലപ്പോഴും വന്നു തന്നെ വിളിക്കുന്നതായി തോന്നും. വേഗം പുറത്ത് ഇറങ്ങും. ആരും ഇല്ലെന്ന് കണ്ടാൽ അപ്പോഴും സങ്കടത്തോടെ തിരിച്ചു പോകും.
അങ്ങനെ ഒരു ദിവസം ദിവസം ശ്യാമ സ്കൂളിൽ ഉള്ളപ്പോൾ ആണ് ശ്യാമയ്ക്ക് ബാങ്കിൽ നിന്നും ഒരു ഫോൺ വന്നത്. ശ്യാമയോട് ബാങ്കിലേക്ക് പോകാൻ പറഞ്ഞ്.
