താഴ്‌വാരം – 2 9New 

അവർ പരസ്പരം ചിരിച്ചു കളിച്ചു സംസാരിക്കുകയായിരുന്നു, ഇടക്കിടക്ക് അവരുടെ മുടിയിഴകൾ മുഖത്തേക്കു വീഴുമ്പോൾ അതു ഒതുക്കി വെക്കുന്നുണ്ടായിരുന്നു.

“അഞ്ജലിച്ചേച്ചിയും ശ്രുതിച്ചേച്ചിയും.”

“ഡോ. അഞ്ജലി ബാലചന്ദ്രൻ (25) — ഞങ്ങടെ സ്വന്തം അഞ്ജു. ഇപ്പോ ഒരു ജൂനിയർ റസിഡന്റ് ആയി ഒരു ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്നു. ഞങ്ങടെ ബാലൻ അമ്മാവന്റെ ഒരേയൊരു മകൾ.

ശ്രുതിച്ചേച്ചി (24) ബാങ്കിലെ ക്ലർക്ക് ആയിട്ട് വർക്ക് ചെയ്യുന്നു, രാഘവൻ അമ്മാവന്റെ

മകൾ.”

അഞ്ജലിച്ചേച്ചിയെ പെട്ടന്നു തന്നെ തിരിച്ചറിയാൻ സാധിച്ചു, കാരണം ചേച്ചിയുടെ കണ്ണിന്റെ സൈഡിൽ ഒരു മറുകുണ്ടായിരുന്നു. ആ മറുക് മുഖത്തിന്റെ ഭംഗി ഏറെ വർധിപ്പിക്കുന്നതായിരുന്നു.

“എപ്പോ എത്തി രണ്ടാളും?”

ശ്രദ്ധ പിടിച്ചു പറ്റാനായി ഞാൻ ചോദിച്ചു.

രണ്ടാളുടെയും ശ്രദ്ധ എന്റെ മുഖത്തേക്കു തന്നെ, രണ്ടുപേരുടെയും മുഖത്തു അത്ഭുതം പൊട്ടി വിടർന്നു.

“എടാ അജ്ജൂ, നീ വളർന്നു വല്യ ആളായല്ലോടാ, അടയ്ക്കാക്കുരു പോലെ ഇരുന്ന ചെറുക്കന.”

എനിക്കെന്തോ നാണം വന്നു, ഞാൻ ചെറിയ ഒരു ചിരി പടർത്തി.

“അപ്പോ നിങ്ങളോ? വളർന്നു വലിയ സുന്ദരിമാരായി, എല്ലാത്തിനെയും കെട്ടിക്കരയി.”

ഞാൻ അവരുടെ പുറകിലൂടെ ചെന്ന് തോളിൽ കൈയിട്ട് അവരോടായി പറഞ്ഞു.

രണ്ടുപേരും എന്റെ ഇരു കവിളിലുമായി ഉമ്മ തന്നു, അവരുടെ കണ്ണുകളിൽ ചെറിയ നാണം പടർന്നിരുന്നു.

“എവിടെ എല്ലാരും?”

“ഓ, അടുക്കളയിലും പുറത്തൊക്കെയുമായി ഉണ്ട്.”

ഞാൻ എഴുന്നേറ്റ് ആദ്യം അടുക്കളയിലേക്കു നടന്നു. അവിടെ വലിയ ചിരിയും ബഹളവും. മൂന്ന് അമ്മായിമാരും അവിടെ നിന്ന് ഓരോ വിശേഷങ്ങളും കുറ്റങ്ങളും പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.

“ഓ, രാവിലെ തന്നെ തുടങ്ങിയല്ലോ കുടുംബശ്രീ.”

ഞാൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.

എല്ലാവരും എന്റെ നേരെ തിരിഞ്ഞു.

“എന്റെ രാധച്ചേച്ചി, ഇവനങ്ങു വളർന്നു വലിയ ആളായല്ലോ, മീശയും താടിയും ഒക്കെ വെച്ച്.”

ഇന്ദിര അമ്മായി ആയിരുന്നു അത്, ശ്രുതിച്ചേച്ചിയുടെ അമ്മ.

“ചെറുക്കനെ കെട്ടിക്കാറായി .”

സൈഡിൽ നിന്നും രാധ അമ്മായിയുടെ കൗണ്ടർ — അഞ്ജലിച്ചേച്ചിയുടെ അമ്മ.

“നീ ആരെങ്കിലും കണ്ടു വെച്ചിട്ടുണ്ടോടാ ചെക്കാ?”

“അവൻ വെല്ല ഹിന്ദി കാരിയെയും വിളിച്ചോണ്ടു വരുവോ?”

“എടാ ചെറുക്കാ, ഞങ്ങൾക്ക് ഹിന്ദി ഒന്നും അറിയില്ലാട്ടോ.

വേണമെങ്കിൽ ഏതെങ്കിലും മലയാളിയെ കെട്ട്, അല്ലെങ്കിൽ ഹിന്ദിക്കാരിയെ മലയാളം പഠിപ്പിച്ചു കൊണ്ടുവാ .”

എല്ലാരും കൂടെ വട്ടം നിന്നു കളിയാക്കി എന്റെ വായടഞ്ഞു പോയി.

“അതെ അതെ, എന്താ എല്ലാരുടെയും ഉദ്ദേശം. പറഞ്ഞു പറഞ്ഞ് ഇതു എങ്ങോട്ടാ ഇങ്ങനെ പോയാൽ നാളെ എന്റെ ഓക്കത്ത് ഒരു കൊച്ചിനെയും വെച്ചു തരുലോ.”

ഞാൻ ചെറിയ കള്ള ചിരിയോടെ പറഞ്ഞു.

“അതും ആയില്ലാന്ന് എന്താ ഉറപ്പ്, പുറംനാട്ടിലൊക്കെ പോയി വളർന്ന ചെക്കനല്ലേ.”

ഈ തള്ളമാർ എന്തൊക്കെയാണ് ഈ പറഞ്ഞുണ്ടാക്കുന്നേ മനസ്സിൽ ചെറിയ ദേഷ്യം തോന്നി.

“പണ്ട് സ്കൂൾ വിട്ടു വരുമ്പോൾ ക്ലാസിലെ പെൺപിള്ളേരെ പറ്റി പറയാനെ ഇവന് നാവു ഉണ്ടായിരുന്നുള്ളു .”

പുറകിൽ നിന്നായിരുന്നു ആ കളിയാക്കലോടു കൂടിയ വാക്കുകൾ. തിരിഞ്ഞു നോക്കിയപ്പോൾ —

“ബാലൻ അമ്മാവൻ.”

ഇങ്ങേരു ഇതിപ്പോ എവിടുന്നു വന്നു.

“അമ്മാവോ…. നോ… നോ….”

നിസ്സഹായ അവസ്ഥയിൽ ഞാൻ അമ്മാവനെ നോക്കി പറഞ്ഞു.

“പണ്ട് ഇവനൊരു കോഴിക്കുഞ്ഞ് ആയിരുന്നു………..”

ദാ വരുന്നു അടുത്ത ആൾ — രാഘവൻ അമ്മാവൻ.

എല്ലാരും കൂടെ എന്നെ വളഞ്ഞു നിന്നു കളിയാക്കൽ തുടങ്ങി.

“എനിക്ക് വിശക്കുന്നു, കഴിക്കാൻ ഒന്നും ഇല്ലേ.”

വിഷയം മാറ്റാൻ ഞാൻ ഉച്ചത്തിൽ ചോദിച്ചു.

എല്ലാരും പൊട്ടിച്ചിരിച്ചു.

കളിയാക്കലിന്റെ ഇടയിലും മനസ്സിൽ വളരെയധികം സന്തോഷമായിരുന്നു, എത്ര നാളായി ഇതുപോലെ എല്ലാരെയും കണ്ടിട്ട്, ഇതുപോലെ ഒന്നു ചിരിച്ചിട്ട്. കണ്ണുകൾ അറിയാതെ ചെറുതായി നിറഞ്ഞിരുന്നു.

“എല്ലാരും പോയി ഇരുന്നോ, ഞങ്ങൾ ഭക്ഷണം വിളമ്പാം.”

ലതിക അമ്മായി വിളിച്ചു പറഞ്ഞു.

Updated: September 27, 2026 — 5:30 pm

Leave a Reply

Your email address will not be published. Required fields are marked *