താഴ്‌വാരം – 2 8New 

അങ്ങനെ ചിരിയും വർത്തമാനവുമായി ഞങ്ങൾ പ്രാതൽ കഴിച്ചു.

“മോനേ, നീ ഇതു

മുത്തശ്ശിക്ക് കൊണ്ടു കൊടുക്ക്.”

മുത്തശ്ശിക്കുള്ള ആഹാരവുമായി ലതിക അമ്മായി വന്നു. ഞാൻ അതുമായി മുത്തശ്ശിയുടെ മുറിയിലേക്കു നടന്നു.

മുത്തശ്ശിക്ക് ആഹാരം കൊടുത്ത് മുത്തശ്ശി കഴിക്കുന്നതും നോക്കി ഇരുന്നു. കഴിക്കുന്നതിനിടയിലും എനിക്ക് ഓരോ ഉരുള തരാൻ മുത്തശ്ശി മറന്നില്ല. വയർ നിറഞ്ഞിരുന്നു എന്നാലും സ്നേഹത്തോടെ കൈ നീട്ടുമ്പോൾ എന്തോ നിഷേധിക്കാൻ തോന്നിയില്ല.

കഴിച്ചു കഴിഞ്ഞ ശേഷം മുത്തശ്ശി എന്നോടായി,

“മുത്തശ്ശിക്കു സന്തോഷമായടാ കുട്ടാ, എല്ലാരും വന്നല്ലോ. ഇനി എത്ര നാളുകൾ കൂടി ഞാൻ ഉണ്ടാകുമെന്ന് അറിയില്ല.”

കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ആ പാവത്തിന്റെ എന്റെ നെഞ്ചിൽ എന്തോ വലിച്ചു കീറുന്ന പോലെ ഒരു വേദന.

“മുത്തശ്ശി എന്താ ഈ പറയുന്നേ? മുത്തശ്ശി എല്ലാരുടെയും കല്യാണവും കണ്ടു, ഞങ്ങളുടെ മക്കളെയും കൊഞ്ചിച്ചിട്ടേ പോകുന്ന ഉള്ളൂ. നമുക്ക് ഇഷ്ടം പോലെ സമയം കിടക്കുവാ.”

ഇതൊന്നും നടക്കില്ല എന്നറിയാമായിരുന്നു, മുത്തശ്ശിയുടെ നില അത്രയും വഷളായി തുടങ്ങിയിരുന്നു. എന്നാലും ആ മനസ്സ് തളരാതെ ഇരിക്കാൻ എന്തെങ്കിലുമൊക്കെ പറയണ്ടേ.

“ഇപ്പോ ഈ വീട്ടിൽ പഴയപോലെ ചിരിയും കളികളും കൊണ്ടു നിറഞ്ഞു. നീയും കൂടെ പോയപ്പോൾ ഇതൊരു ചത്ത വീടു പോലെ ആയിരുന്നു.”

എല്ലാരും പിരിഞ്ഞു പോകുന്നത് എന്റെ മനസ്സിൽ ഇപ്പോഴും ഒരു നോവായി കിടക്കുന്നുണ്ട്. ആദ്യം പോയത് ബാലൻ അമ്മാവനും കുടുംബവും, പിന്നെ ഗോപാലൻ അമ്മാവൻ, പുറകെ രാഘവൻ അമ്മാവനും.

ഒടുവിൽ ഞാനും അമ്മയും — മുത്തശ്ശി മാത്രമായി. ഓരോരുത്തരായി പിരിഞ്ഞു പോകുമ്പോൾ എന്റെ ചങ്കു പിടയുന്നുണ്ടായിരുന്നു. അതു അമ്മാവന്മാരും അമ്മായിമാരും പോകുന്നതിലുള്ള സങ്കടമല്ല.

എന്റെ ജീവനായ, എന്റെ ശരീരത്തിന്റെ ഭാഗമായ എന്റെ ചേച്ചിമാർ വിട്ടകന്നു പോകുന്നതുകൊണ്ടായിരുന്നു

പോകുമ്പോൾ മനസ്സിൽ ഒരു പിടച്ചിൽ ആയിരുന്നു. എന്നെ വിട്ടു പോകാൻ അവർക്കും താൽപ്പര്യം ഉണ്ടായിരുന്നില്ല, പക്ഷേ ജീവിത സാഹചര്യം എന്തു ചെയ്യാനാകും.

എന്റെ കണ്ണുകൾ പതിയെ നിറഞ്ഞൊഴുകാൻ തുടങ്ങി.

“മോന്റെ അച്ഛനും അമ്മയും വന്നില്ലല്ലോ, അവരെ കാണാത്തതിൽ ചെറിയ ഒരു സങ്കടം ഉണ്ടുട്ടോ.”

“ലീവ് കിട്ടുന്നില്ല മുത്തശ്ശി, പിന്നെ അവിടെ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട്. അതാ വൈകുന്നേ. അവർ വരും. നമുക്ക് ഒരു കാര്യം ചെയ്യാം, ഇപ്പോ വീഡിയോ കോളിൽ സംസാരിക്കാം.”

ഞാൻ വന്നതിനു ശേഷം അവരെ വിളിച്ചിരുന്നില്ല, ഓരോ തിരക്കും വർത്തമാനത്തിനും ഇടയിൽ അതു വിട്ടു പോയി. ഞാൻ വേഗം അവരെ വീഡിയോ കോൾ ചെയ്തു, ഇവിടെ എത്തിയ വിശേഷങ്ങളൊക്കെ പറഞ്ഞു.

എന്നിട്ട് മുത്തശ്ശിയുടെ കയ്യിൽ കൊടുത്തു. അവർ കരച്ചിലും വർത്തമാനവുമായി എന്തൊക്കെയോ അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചു കൊണ്ടിരുന്നു.

സമയം കടന്നു പോയി. രാത്രിയിലെ ആഹാരത്തിനു ശേഷം ഞാൻ കിടക്കാൻ പോയി. സ്വാഭാവികമായി രണ്ടുപേരും എന്റെ അടുത്തു വന്നു കിടന്നു. പക്ഷേ ഈ തവണ കൂടുതൽ ആളുകളുണ്ട് — അഞ്ജലിച്ചേച്ചിയും ശ്രുതിച്ചേച്ചിയും, അതുകൊണ്ടു തന്നെ വേറൊരു മുറിയിൽ നിന്നും ബെഡ് എടുത്ത് രണ്ടും അടുപ്പിച്ചിട്ടാണ് കിടന്നത്.

ആ തറവാട്ടു വീട്ടിൽ ഇഷ്ടം പോലെ മുറികൾ ഉണ്ടെങ്കിലും എല്ലാരും ഒരുമിച്ചേ കിടക്കൂ, പണ്ടേ ഉള്ള ശീലമാണ്.

രാവിലെ നാലു പേർക്കും നെറ്റിയിൽ ഉമ്മകൾ കൊടുത്ത് എഴുന്നേറ്റു ഫ്രഷായി പ്രാതൽ കഴിച്ചു. സാധാരണ പോലെ ആ ദിവസവും കിടന്നു പോയി.

രണ്ടു മൂന്ന് ദിവസം എങ്ങനെയൊക്കെയോ കടന്നുപോയി ശേഷം ഒരു ദിവസം പ്രാതലെല്ലാം കഴിഞ്ഞ് ഫോൺ നോക്കി മുന്നിലെ

സിറ്റൗട്ടിൽ ഇരിക്കുമ്പോൾ രാഘവൻ അമ്മാവൻ അടുത്തു വന്നു.

“അജ്ജൂ, എങ്ങനാ പീകിരി അടിക്കുവോ? ഞങ്ങൾ ഇന്നൊന്നു കൂടുന്നുണ്ട്, നമ്മൾ അമ്മാവന്മാരും പിന്നെ നീയും മാത്രം.”

രാഘവൻ അമ്മാവൻ വളരെ പതുക്കെ എന്റെ ചെവിയിൽ ചോദിച്ചു.

ആദ്യം “ഇല്ല വേണ്ട” എന്നൊക്കെ പറഞ്ഞെങ്കിലും അവസാനം “വരാം” എന്നു സമ്മതിച്ചു. വളരെ ആസ്വദിച്ചു കള്ളു കുടിക്കുന്ന ഒരാളാണ് ഞാൻ, പിന്നെ മര്യാദയുടെ ഭാഗമായി ആദ്യം നിഷേധിച്ചെന്നു മാത്രം.

Updated: September 27, 2026 — 5:30 pm

Leave a Reply

Your email address will not be published. Required fields are marked *