ഒരു നീണ്ട നിശബ്ദത ………
“ഒരുപാടു ഇഷ്ടപ്പെട്ടു പോയി നിന്നെ.”
ആ വാക്കുകൾ എന്റെ ചെവിയിൽ മുഴങ്ങിക്കൊണ്ടിരിക്കുകയായിരുന്നു.
എന്തോ ഇതെല്ലാം എനിക്കു താങ്ങാൻ കഴിയുന്നില്ല.
കരഞ്ഞുകൊണ്ട് ചേച്ചി മുറിയിൽ നിന്നും ഇറങ്ങി പോയി. ഒരു വാക്കു പോലും എനിക്കു മൊഴിയാൻ കഴിഞ്ഞില്ല. ഒരു നിമിഷത്തേക്ക് ഊമയായി പോയ പോലെ , നാവു പൊന്തുന്നില്ല.
പൊന്തിയാലും ഇപ്പോ എന്തു പറയാനാ.
ഞാൻ തിരികെ എന്റെ മുറിയിലേക്കു കയറി വാതിലടച്ചു ബാൽക്കണിയിൽ പോയി ഇരുന്നു. കണ്ണുകൾ എന്തോ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
വാക്കുകൾ ഓരോന്നായി പെറുക്കിയെടുത്തു ഞാൻ ആലോചിക്കാൻ തുടങ്ങി.
“എന്റെ ചേച്ചിക്ക് എന്നോടു പ്രണയമോ?”
ഒരു വലിയ ചോദ്യം പോലെ അതു എന്റെ മനസ്സിൽ കിടന്നു.
പിന്നെ ചേച്ചി പറഞ്ഞതു ഞാൻ ആലോചിക്കാൻ തുടങ്ങി.
ശരിയാ, ഞാൻ എപ്പോഴും ചേച്ചിയുടെ കൈ പിടിച്ചേ നടക്കുകയുള്ളായിരുന്നു, ചേച്ചിയുടെ കൂടെയേ കിടക്കുകയുള്ളായിരുന്നു. എന്റെ ഏതു വാശിക്കും ചേച്ചിയാണു കൂട്ടു നിന്നത്.
എല്ലാരും പിരിഞ്ഞു പോയപ്പോഴും എനിക്ക് ഏറ്റവും സഹിക്കാനാവാതെ വന്നത് മീരച്ചേച്ചി പോയപ്പോൾ ആയിരുന്നു. എന്റെ
എല്ലാമെല്ലാമായിരുന്നു മീരച്ചേച്ചി.
ശരിയാ, അമ്മ എപ്പോഴും പറയുമായിരുന്നു, ചേച്ചി വിളിച്ചു എന്നെ പറ്റി അന്വേഷിക്കുമെന്ന്. പക്ഷേ ഞാനോ അതൊന്നും കാര്യമാക്കാൻ നിന്നില്ല.
ഞങ്ങൾ തമ്മിലുള്ള സ്നേഹത്തിനു അകലം വന്നു തുടങ്ങിയിരുന്നു. പക്ഷേ ചേച്ചി അതു അടർന്നുപോകാതെ പിടിച്ചു നിർത്തുകയായിരുന്നു.
എന്തോ ഇതെല്ലാം ആലോചിച്ചപ്പോൾ എനിക്ക് തല പെരുക്കുന്ന പോലെ. ഞാൻ പതിയെ വിതുമ്പാൻ തുടങ്ങി. ഞാൻ ബെഡ്ഡിലേക്കു കിടന്നു, തലയണയിലേക്കു തല അമർത്തി വെച്ചു കരയാൻ തുടങ്ങി.
സഹിക്കാൻ പറ്റുന്നില്ല, വീണ്ടും വീണ്ടും ഞാൻ പൊട്ടിക്കരഞ്ഞു.
എന്നോടുള്ള സ്നേഹം ഞാൻ തിരിച്ചറിയാതെ പോയല്ലോ.
” എന്റെ മീരച്ചേച്ചി എന്തോരും സങ്കടപ്പെട്ടു കാണും ?”.
(തുടരും)
*********************************************************************
ഞാൻ മുമ്പേ പറഞ്ഞപോലെ ഈ കഥയും ചിലപ്പോൾ വേറെ കഥകളുമായി സാമ്യമുണ്ടായേക്കാം ക്ഷെമിക്കുക ഈ വെബ്സൈറ്റിൽ നിന്നും വായിച്ച മറ്റു കഥകൾ തന്നെയാണ് ഈ കഥ എഴുതാനുള്ള പ്രേചോദനം .
എഴുതുമ്പോൾ ചിലപ്പോൾ ഞാൻ തന്നെ വിചാരിക്കും ഇത് ഞാൻ എവിടെയോ വായിച്ചിട്ടുണ്ടല്ലോ എന്ന് 😂
വീണ്ടും ക്ഷെമിക്കണമേ എന്ന് അഭ്യർത്ഥിക്കുന്നു 🙏
– [ ROG ]
