പക്ഷെ ഞാനിന്ന് രാവിലേ മുതൽ അനുഷേച്ചിയെ ശ്രദ്ധിക്കുന്നുണ്ട് ചേച്ചി എന്നെ നേരെ നോക്കുന്നില്ല. അമ്മയുടെ ചീത്ത കേൾക്കുമ്പോ നോക്കിയതും, പിന്നെ എന്നോട് മിണ്ടിയതും ഒഴിച്ചാ ,മര്യാദക്ക് സംസാരിച്ചിട്ടില്ല.ഇന്നലത്തെ കാര്യം പറഞ്ഞു ചേച്ചിയെ ഒന്ന് കെട്ടിപ്പിടിച്ചു കൊഞ്ചിക്കാൻ അവസരം കിട്ടുമെന്ന് വിചാരിച്ചിരുന്നു. ഇത് വരെ കിട്ടിയില്ല. ഇപ്പോ കിട്ടിയാലോ?
അനുഷേച്ചിയുടെ അടുത്തെത്തിയപ്പോ എന്നെ മൈൻഡ് ചെയ്യാതെ അരികിലൂടെ ഒറ്റ പോക്ക്. ഈ കള്ളത്തര പിണക്കം കണ്ട് എനിക്ക് വിഷമത്തിന് പകരം ചിരിയാണ് വന്നത്. ഏട്ടത്തിയോട് കൂടുതൽ സ്വാതന്ത്രം കാണിച്ചത് അനുഷേച്ചിക്ക് ഇഷ്ടപെട്ടില്ലേന്നും തോന്നി.
എന്തായാലും വീണ്ടും വീണ്ടും ഈ കാര്യം നടന്നു. അനുഷേച്ചി ഞാൻ വരുമ്പോ മെല്ലെ മാറി കളയുന്ന പോലെ. അല്ലേൽ എന്നെ നോക്കാൻ എന്തോ മടിയുള്ള പോലെ. അമ്മ എപ്പോഴേലും പുറത്തിറങ്ങിയാൽ എന്താണമ്മേ അമ്മയുടെ പ്രശ്നം എന്ന് ചോദിക്കാൻ തയ്യാറായി നിന്ന ഞാൻ ആ അവസരത്തിന് വേണ്ടി ഹാളിലും ഡിനിംഗ് റൂമിലും വരാന്തയിലും മാത്രം ചുറ്റിത്തിരിഞ്ഞു മുകളിലേക്ക് പോകാതെ നിന്നപ്പോ. അനുഷേച്ചി മുകളിൽ ചേച്ചിയുടെ റൂമിലും. ഏട്ടത്തി അടുക്കളയിൽ ശാരദമായുടെ കൂടെ സഹായിക്ക മാത്രേ ചെയ്യൂ പണിയൊന്നും എടുക്കൂല എന്ന് പറഞ്ഞു നിന്നു.ഉച്ച വരെ അമ്മ റൂമിൽ നിന്ന് പുറത്തേക്കേ ഇറങ്ങിയില്ല. എനിക്കത് നല്ലപോലെ വിഷമവും ഉണ്ടാക്കി. ഇങ്ങനെ ഒന്നും കഴിക്കാതിരുന്നാൽ എവിടേലും തല കറങ്ങി വീണു പോവില്ലേ ? ഡോർ ചവിട്ടി തുറന്നു കേറി രണ്ട് ചീത്ത പറഞ്ഞാലോ? വേണ്ട! ഇങ്ങനെ പോയാൽ എനിക്ക് പ്രാന്ത് പിടിക്കും.
അമ്മയിറങ്ങി വരാത്ത വിഷമത്തിൽ ഞാൻ സ്റ്റെപ് കേറുമ്പോഴാണ് അനുഷേച്ചി മുകളിൽ നിന്ന് താഴേക്ക് ഇറങ്ങി വരുന്നത് കണ്ടത്. ഏട്ടത്തിയും ശാരദാമ്മയും അടുക്കളിയിലാണ്. അമ്മ റൂമിലും. അനുഷേച്ചിയെ കയ്യിലാക്കാൻ ഇനിയൊരു അവസരം കിട്ടില്ല. പെണ്ണിന്റെ പരിഭവം എന്താണ് എനിക്കൊന്ന് അറിയാണല്ലോ? എന്നെ മൈൻഡ് ചെയ്യാതെ വീണ്ടും പോകാൻ നോക്കിയ അനുഷേച്ചിയുടെ കൈ ഞാൻ പെട്ടന്ന് പിടിച്ചു നിർത്തി. രണ്ട് സ്റ്റെപ്പ് താഴെ നിന്ന്, ഞാൻ പിടിച്ച കൈയ്യുമായി അനുഷേച്ചി തിരിഞ്ഞു നോക്കാതെ നിന്നു.
“അനുഷേച്ചിക്ക് …പിണക്കാ ” ഒരു ചോദ്യം,ഒറ്റചോദ്യത്തിൽ തന്നെ ആ മുഖം എന്റെ നേരെ തിരിഞ്ഞു. ചുണ്ടിൽ കള്ളത്തരമുള്ള ചിരിയും. ഉയർത്തി നോക്കുന്ന കണ്ണിൽ വല്ലാത്ത നാണവും. നെറ്റിയിൽ ഉണങ്ങിയ ചന്ദനവും കവിളിൽ എപ്പോഴും തെളിയുന്ന നുണക്കുഴിയും കാണുമ്പോ ചേച്ചിക്ക് എന്തൊരു ഐശ്വര്യമാണ്. അനുഷേച്ചി ഒന്നും മിണ്ടുന്നില്ല.
“ചേച്ചി വന്നേ ഒരു കാര്യം ചോദിക്കട്ടെ..” കൈ പിടിച്ചു വലിച്ചു ചേച്ചിയെ ഞാൻ സ്റ്റെപ്പ് ഓരോന്ന് കേറ്റി. ഒന്നും മിണ്ടാതെ, അനുസ്സരണയോടെ വന്ന ചേച്ചിയെ ഞാൻ സ്റ്റെപ്പ് കഴിഞ്ഞു ചുമരിൽ ചേർത്ത് നിർത്തി. താഴേക്ക് ഒന്ന് നോക്കിയാൽ എനിക്ക് ഏട്ടത്തി സ്റ്റെപ്പ് കേറി വരുന്നുണ്ടേൽ കാണാൻ പറ്റും.
ഞാൻ ചുമരിൽ ചാരി എന്റെ മുന്നിൽ തൊട്ടടുത്ത് നിൽക്കുന്ന അനുഷേച്ചിയെ അങ്ങനെ നോക്കി നിന്നു.അടുക്കളയിൽ നിന്ന് വരുന്ന കുക്കറിന്റെ ശബ്‌ദവും, വാവ ഏട്ടത്തിയോട് ഒച്ചയിൽ കുഞ്ഞിഭാഷയിൽ എന്തോ പറയുന്നതും ദൂരെ നിന്ന് കേൾക്കുമ്പോ. ഞങ്ങളുടെ ബാക്കിൽ, മെല്ലെ ആടിക്കളിക്കുന്ന മാവിന്റെ ഇലയുടെ ഒച്ചയും, കാക്ക കരയുന്നതും എല്ലാം ഞാൻ ഒപ്പിയെടുത്തുകൊണ്ടിരുന്നു. അനുഷേച്ചിയുടെ ശ്വാസമെടുപ്പും,ആ ഹൃദയം തുടിക്കുന്നതു പോലും ഈ അന്തരീക്ഷത്തിൽ എന്ത് രസാണ്!
“എന്താ എന്റെ ചേച്ചിക്ക് പ്രശ്നം..” നുണക്കുഴി കവിളിൽ ഞാൻ പിടിച്ചു ഞെക്കി“രാവിലെ മുതൽ ഞാൻ ശ്രദ്ധിക്കാണ്..എന്നോട് മിണ്ടുന്നില്ല,നോക്കുന്നില്ല..പിണക്കാണോ എന്നോട്…” താഴേക്ക് നോക്കുന്ന മുഖം ഞാൻ മെല്ലെ പൊക്കി എന്റെ നേർക്കാക്കി.
“മ് ച്ചും…” അല്ലെന്ന് ചേച്ചി തോളുകൾ കുലുക്കി കാണിച്ചു.
