തമ്പുരാട്ടി – 7 36അടിപൊളി 

 

കാത്തിരുന്നു കാത്തിരുന്നു അനുഷേച്ചിയുടെയും ഏട്ടത്തിയുടെയും പാത്രം പകുതിയായി.പിന്നെ അത് തീരാനായി. വാവ വരെ ചോർ വയറു നിറയെ കഴിച്ചു. ഞാൻ എന്നിട്ടും വറ്റുകൾ എണ്ണുന്നത് നിർത്തിയില്ല.അമ്മ വന്നില്ല.എല്ലാ മൂടും പോയി. ഫുഡ്‌ കഴിക്കാൻ തോന്നുന്നില്ല.

 

പെട്ടന്ന് ആരോ നടന്നു വരുന്നു. എന്റെ ബാക്കിലൂടെ. റൂമിൽ നിന്നാണ്. അമ്മ പെണ്ണല്ലാതെ ആരാ! രുചിയുള്ള ഭക്ഷണത്തിന്റെ മണം പോലും എന്റെ മൂക്കിൽ നിന്ന് തോറ്റുപോയി. അമ്മയുടെ കൊതിപ്പിക്കുന്ന മണം എന്നെയൊന്നു ചുറ്റി. ആരുമറിയാത്ത ഞാനാ മണം വലിച്ചെടുത്തു. അങ്ങനെ അവസാനം വന്നല്ലോ. എനിക്ക് തുള്ളി ചാടാൻ തോന്നി.

 

എന്റെ ബാക്കിൽ നിന്ന് സൈഡിലേക്ക് അമ്മ വന്നപ്പോ അമ്മയെ നോക്കാതെ പത്രത്തിലേക്ക് മാത്രം നോക്കി നിൽക്കുന്ന ഏട്ടത്തിയെ ഞാൻ കണ്ടു. ഏട്ടത്തിയുടെ മടിയിലുള്ള വാവ ഒരു പേടിയുമില്ലാതെ അമ്മയെ കണ്ണെടുക്കാതെ നോക്കി. അതിനറിയോ ഇത് തമ്പുരാട്ടി ആണെന്ന്.

 

അമ്മയെന്റെ അടുത്തിരിക്കും,ഞങ്ങളുടെ കൂടെ ഇരുന്ന് ചോർ കഴിക്കും എന്ന് കരുതിയ ഞാൻ ശെരിക്കും മണ്ടനായി. അമ്മ നേരെ പോയത് അടുക്കളയിലേക്കാണ്. ഗ്ലാസ്‌ എടുത്ത്, ചൂട് വെള്ളം പത്രത്തിൽ നിന്ന് മുക്കി രണ്ടു വട്ടം കുടിക്കുന്നത് ഞാൻ ഡിനിംഗ് റൂമിൽ നിന്ന് കണ്ടു. അത് മാത്രം ചെയ്തുള്ളു . പോവാൻ നിന്ന ശാരദാമയോട് എന്തോ പറഞ്ഞു അമ്മ ഞങ്ങളുടെ അടുത്ത് കൂടെ റൂമിലേക്ക് തന്നെ തിരിച്ചു പോയി.ഞങ്ങളെ ആരെയും ഒന്ന് നോക്കിയത് പോലുമില്ല.

 

എന്റെ കണ്ണിൽ വെള്ളം നിറഞ്ഞു പോയി. ഇങ്ങനൊക്കെ ചെയ്യണത് എന്തിനാ! എന്നെ അത്രേം വെറുപ്പായി പോയോ? വിഷമം വന്നു ചോർ കഴിക്കാതെ ഞാൻ എഴുന്നേറ്റു. കയ്യും കഴുകി എന്റെ റൂമിലേക്ക് നിറഞ്ഞ കണ്ണും കൊണ്ട് നടന്നു . അനുഷേച്ചിയും ഏട്ടത്തിയും പേടിച്ചു പോയിക്കാണും. റൂമിലേക്ക് നടക്കുമ്പോ രണ്ടാളും എന്നെ കുറേ വിളിച്ചു.

 

ബെഡിൽ കമിഴ്ന്നു കിടന്നു ചെറുതായി ഞാനൊന്ന് കരഞ്ഞു.അമ്മയെ എനിക്കെത്ര ഇഷ്ടാണെന്ന് അമ്മയെന്നെ അവോയ്ഡ് ചെയ്യുമ്പോ തന്നെ മനസ്സിലാവുന്നുണ്ട്. ചങ്ക് പറക്കുന്ന വേദന.

 

“മോനൂസേ…..” ഓടി വന്നെന്റെ അനുഷേച്ചി എന്നെ കെട്ടിപ്പിടിച്ചു കിടന്നു. “തല്ല് കിട്ടും ട്ടോ.നിനക്ക്…കരയാ…!!!” അനുഷേച്ചി എന്റെ മുഖം കയ്യിൽ കോരിയെടുക്കാൻ നോക്കി. ഞാൻ വീണ്ടും മുഖം പൊത്തി. “മോനൂസേ എടാ ആദ്യായിട്ടാ അമ്മയോട് നീ തെറ്റണത്..ആദ്യായിട്ടാണോ അമ്മ നിന്നോട് മിണ്ടാതെ നിക്കണത്..?ഇപ്പോഴെന്താ മോനൂ ഇങ്ങനെ…ഹ്മ്മ് എനിക്ക് ഈ കണ്ണ് നിറയുമ്പോ എത്ര വെഷമാവുന്നുണ്ട്ന്ന് എന്റെ കുട്ടിക്കറിയോ?…കരയല്ലേടാ. .” അനുഷേച്ചിയുടെ ശബ്‌ദം മാറി. കരച്ചിലിന്റെ വക്കിലെത്തിയ പോലെ.ഞാൻ വേഗം മുഖം തുടച്ചു അനുഷേച്ചിയെ നോക്കി. ആ കണ്ണു നിറഞ്ഞിരിക്കുന്നു.പാവം തോന്നി. എന്നെയിങ്ങനെ സ്നേഹിക്കുന്നത് എന്തിനാ?

അനുഷേച്ചിയെ ഞാൻ കെട്ടിപ്പിടിച്ചു കിടന്നു. അമ്മിഞ്ഞ പാലിന്റെ മണവും,ചേച്ചിയുടെ ചൂടും തലോടലും കിട്ടിയപ്പോ മനസ്സ് മൊത്തം തണുത്തു.

 

അപ്പോഴേക്ക് ഏട്ടത്തിയും റൂമിലേക്ക് വാവയെയും കൊണ്ട് വന്നു.അനുഷേച്ചിയും ഞാനും ഒട്ടിക്കിടക്കുന്നത് കണ്ട ഏട്ടത്തിക്ക് ഒരു പ്രശ്നവും ഇല്ലായിരുന്നു.ഒരു സംശയം പോലും മുഖത്തു കണ്ടില്ല. അതോണ്ട് ഞാനും ചേച്ചിയും ചാടിപ്പിടഞ്ഞു എഴുന്നേറ്റില്ല!

“ചോറ് മുഴുവൻ കഴിച്ചേച്ച് എഴുന്നേറ്റാൽ മതീന്ന് പറഞ്ഞാ നീ കേൾക്കൂല്ലല്ലേ? ആദിക്കമ്മയെ അത്രയിഷ്ടാ? ” ഏട്ടത്തി കൗതുകവും ചിരിയും കാണിച്ചു ചോദിച്ചു.

 

“ഇവനമ്മകുട്ടിയാ ഏട്ടത്തി..അമ്മയ്ക്കും അതേ..ഇവനോട് വല്ലാത്ത ഇഷ്ടാ…”എന്നെ ഉത്തരം പറയാൻ സമ്മതിക്കാതെ എന്റെ കവിളിൽ നുള്ളികൊണ്ട് അനുഷേച്ചി ഇടപെട്ടു.

 

“അന്നോടാ…ഞാൻ കാരണം അമ്മ തെറ്റി ല്ലേ…” ഏട്ടത്തിയുടെ വാക്കിൽ നിറഞ്ഞു നിൽക്കുന്ന കുറ്റബോധം. ആ മുഖം വിഷമം കൊണ്ട് ചുളുങ്ങി.

 

3 Comments

Add a Comment
  1. Mathew Kurisingal

    എല്ലാവർക്കും ഉള്ളതല്ല ഈ സർഗ്ഗവാസന അത് ഉള്ളവർക്ക് ഒരിക്കലും flow നഷ്ടപ്പെടുകയില്ല തുടക്കത്തിലുള്ള അല്ലെങ്കിൽ ഒരു ആരംഭത്തിലുള്ള ഒരു ചെറിയ ഒരു ഹിൻഡ്രൻസ് അല്ലെങ്കിൽ ബ്ലോക്ക് അത് എഴുതാതിരുന്നാൽ എഴുതിയിട്ടാണ് അത് കുഴപ്പമില്ല എഴുതി വച്ചിരിക്കുന്നത് വളരെ ഭംഗിയാണ് വളരെ മനോഹരമായിട്ടുണ്ട് ശരിക്കും ഫീൽ വരുന്നുണ്ട് വളരെ നന്നായിട്ടുണ്ട് ഒന്നിനും വിഷമിക്കേണ്ട ശരിയായ രീതിയിൽ

  2. നന്ദുസ്

    Waw.. കിടു സ്റ്റോറി…
    അടിപൊളി എഴുത്ത്….
    സൂപ്പർ….

  3. Abdul Rahman Koya

    Best നന്നായിട്ടുണ്ട്
    Kidulan
    Nirthalle
    Kandineu
    Cheyyi

Leave a Reply

Your email address will not be published. Required fields are marked *