പെട്ടന്നെനിക്ക് ബോധം വെച്ചു. ഏട്ടത്തിയെ രക്ഷിക്കാൻ ഇറങ്ങി ഓടിവന്ന കൂട്ടത്തിൽ ഞാൻ അരക്ക് മുകളിലേക്ക് ഒന്നുമിട്ടിട്ടില്ല. അടിയിൽ ഷഡ്ഢി ഇടത്തെ ഷോർട്സ് മാത്രം . അതാണ് ചീത്ത കേട്ടുകൊണ്ട് അനുഷേച്ചി എന്നെ കണ്ണുകൊണ്ട് എന്തൊക്കെയോ കാണിച്ചത്.
എന്റെ നെഞ്ചും കൊഴുപ്പ് അധികമില്ലാത്ത വയയും ഞാൻ അമ്മയുടെ മുന്നിൽ പെട്ടന്ന് കൈ കൊണ്ട് മറക്കാൻ നോക്കി.അത് കണ്ടമ്മ കണ്ണ് മാറ്റി. പിന്നെയൊരു അക്ഷരം മിണ്ടാതെ തലയും താഴ്ത്തി എന്റെ എടുത്തു കൂടെ ഒറ്റ പോക്ക്.തിരിഞ്ഞു പോലും നോക്കിയില്ല. എന്നോടിത്ര പിണക്കമോന്ന് ഞാൻ ഇത്തിരി വിഷമത്തോടെ വിചാരിച്ചു പോയി. അമ്മയോട് മിണ്ടാനും,കൊഞ്ചാനും സ്നേഹിക്കാനും എന്റേതാക്കി മാറ്റാനും ഇത്ര കാലം കാത്തിരുന്നു നടക്കുന്ന എന്നോടാണ് അമ്മയുടെ ഈ മിണ്ടാട്ടം.
അമ്മ പോയ ആശ്വാസത്തിൽ നിന്ന അനുഷേച്ചിയോട് ഞാൻ ചീത്തക്കുള്ള കാരണം ചോദിച്ചപ്പോ, ഏട്ടത്തിയും ശാരാധാമ്മയും കൂടെ ഞങ്ങളുടെ അടുത്തേക്ക് വന്നു.ഏട്ടത്തിയുടെ മുഖം ഒരു സങ്കടകൊട്ടയാക്കി വെച്ചത് കണ്ടപ്പോ എനിക്ക് പാവം തോന്നി. ഞങ്ങൾക്ക് ഇത് ശീലം ആണേലും ,ഏട്ടത്തിക്ക് ഇത് ആദ്യമായല്ലേ.
“ഏട്ടത്തിയോട് ഞാൻ പറഞ്ഞതല്ലേ പെണ്ണേ..ഇതൊന്നും ചെയ്യാൻ പോണ്ടാന്ന്..അമ്മ പറഞ്ഞതൊന്നും കാര്യാക്കണ്ട ട്ടോ..വെഷമൊന്നും വേണ്ട. ഇതാണ് അമ്മായിയമ്മയുടെ തനി സ്വഭാവം…
ഇപ്പോ മനസ്സിലായില്ലേ നാട്ടുകാർ എന്തിനാ കുറ്റം പറയണണേന്ന്..”അനുഷേച്ചി ഏട്ടത്തിയെ ബാക്കിൽ നിന്ന് വയറിലൂടെ കെട്ടിപ്പിടിച്ചു ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു. ഏട്ടത്തിയുടെ കണ്ണെന്നാലും നിറഞ്ഞു തുളുമ്പാൻ പാകത്തിന് നിന്നു.പിന്നെ ഞാൻ നോക്കുന്ന കണ്ടപ്പോ അതൊപ്പി ചിരിക്കാൻ നോക്കി . എന്നിട്ടും എനിക്ക് കാര്യമൊന്നും കത്തിയില്ല.
“ഞാൻ പറഞ്ഞതാ മോനെ…പാത്രൊന്നും കഴുകണ്ടാന്ന്.മോളെ നിർബന്ധം കൊണ്ട് ഞാൻ അതിന് സമ്മതിക്കേം ചെയ്ത്…”ശാരദാമ്മ തടിക്ക് കൈ കൊടുത്ത് ഏട്ടത്തിയെ നോക്കി പറഞ്ഞു.
“തമ്പുരാട്ടി വന്നപ്പോ കണ്ടത് ഏട്ടത്തി കഷ്ടപ്പെട്ട് പാത്രം കഴുകുന്നതാ..ഞാനെന്തിനാ ശാരദേച്ചി നിങ്ങൾക്ക് പൈസ തരുന്നത്, കണ്ടവരെ കൊണ്ട് പാത്രം കഴുകിക്കാനാണോന്ന് ചോദിച്ചു ശാരദാമ്മക്ക് നേരെ ആദ്യം രണ്ട് ചാട്ടം. വാവയെയും കൊണ്ട് പുറത്ത് നിന്ന് വന്ന എന്നോടായി പിന്നെ താടകയുടെ തുള്ളൽ.
കേട്ട് മടുത്തപ്പോഴാ നീവന്നേ. ..ഹോ നിന്നെ കണ്ടെങ്കിലും ഒന്ന് നിർത്തിയല്ലോ…“ അനുഷേച്ചി ഏട്ടത്തിയെ ചേർത്തു നിർത്തി എന്നോട് വിളമ്പി.ഏട്ടത്തിക്ക് വല്ല കാര്യവുമുണ്ടോ ഇവിടെ വന്നു പണിയെടുക്കാൻ .അതും കഷ്ടപ്പെട്ട് പാത്രം കഴുകാൻ.
“ പാത്രം കഴുകാനാണോ ഏട്ടത്തി.ഏട്ടത്തിയെ ഞാനിങ്ങട്ട് കൂട്ടികൊണ്ട് വന്നത്…?” വിഷമിച്ചു നിൽക്കുന്ന ഏട്ടത്തിയാണേലും എനിക്കിത്തിരി കടുപ്പിച്ചു ചോദിക്കേണ്ടി വന്നു. അമ്മയിങ്ങനെ പറഞ്ഞത് എന്തായാലും നന്നായി. ഏട്ടത്തി ഇനി ആ പണിക്ക് നിക്കില്ലലോ.
“മോനൂസേ…എന്റെ ഏട്ടത്തിയോട് ചൂടായാലുണ്ടല്ലോ ..തുണിയുടുക്കാതെ വന്നിരിക്കാ. അവൻ ചീത്ത പറയാൻ ”ഓ എന്താ സ്നേഹം .ഇപ്പോ രണ്ടാളും ഒന്നായി. കെട്ടിപ്പിടിച്ചു അനുഷേച്ചി ഏട്ടത്തിയെ സംരക്ഷിക്കുന്ന പോലെ കാട്ടി.
“ഓ…അനുഷേച്ചിക്കാ രണ്ട് തരേണ്ടത്..ഏട്ടത്തിയെ എന്തിനാ ഇതൊക്കെ ചെയ്യിച്ചേ…കണ്ടില്ലേ കോലം കയ്യിലൊക്കെ കരിയും, നനഞ്ഞൊട്ടി…” ഏട്ടത്തിയുടെ കൈ പിടിച്ചു അനുഷേച്ചിയെ കാണിച്ചു ഞാനിത്തിരി ദേഷ്യം ചേച്ചിയോടും കാട്ടി. അനുഷേച്ചി ഞാൻ ഇത്രേം കരുതൽ ഏട്ടത്തിക്ക് കാണിക്കുന്നത് കണ്ട് ചെറിയ ചിരിയോടെ എന്നെ ശ്രദ്ധിക്കുന്നുണ്ട്. കുശുമ്പ് തുടങ്ങിയോ. ഞാനത് മൈൻഡ് ചെയ്തില്ല.
“ഞാൻ വാവയെയും കൊണ്ട് പുറത്താരുന്നു ഡാ…അതിനിടക്കല്ലേ ഏട്ടത്തിയെല്ലാം ചെയ്തേ…!!” ഏട്ടത്തിയുടെ കയ്യും പിടിച്ചു ഞാൻ അടുക്കളയിലേക്ക് നടക്കുമ്പോ അനുഷേച്ചി പുറകെ വന്നു പറഞ്ഞു.

എല്ലാവർക്കും ഉള്ളതല്ല ഈ സർഗ്ഗവാസന അത് ഉള്ളവർക്ക് ഒരിക്കലും flow നഷ്ടപ്പെടുകയില്ല തുടക്കത്തിലുള്ള അല്ലെങ്കിൽ ഒരു ആരംഭത്തിലുള്ള ഒരു ചെറിയ ഒരു ഹിൻഡ്രൻസ് അല്ലെങ്കിൽ ബ്ലോക്ക് അത് എഴുതാതിരുന്നാൽ എഴുതിയിട്ടാണ് അത് കുഴപ്പമില്ല എഴുതി വച്ചിരിക്കുന്നത് വളരെ ഭംഗിയാണ് വളരെ മനോഹരമായിട്ടുണ്ട് ശരിക്കും ഫീൽ വരുന്നുണ്ട് വളരെ നന്നായിട്ടുണ്ട് ഒന്നിനും വിഷമിക്കേണ്ട ശരിയായ രീതിയിൽ
Waw.. കിടു സ്റ്റോറി…
അടിപൊളി എഴുത്ത്….
സൂപ്പർ….
Best നന്നായിട്ടുണ്ട്
Kidulan
Nirthalle
Kandineu
Cheyyi