തമ്പുരാട്ടി – 9 38അടിപൊളി  

എന്തേലുമാവട്ടെ. ഞാനിത്തിരി കോൺഫിഡൻസോടെ ലിവിങ് റൂമിലേക്ക് ചെന്നു. അടുക്കളയിലേക്ക് വലിയാൻ പോയ ഏട്ടത്തിയെ ഞാൻ കൈ പിടിച്ചു കൂടെ തന്നെ നിർത്തിച്ചു. ഏട്ടത്തിയും അറിയട്ടെ ഇനിയുള്ള എല്ലാ കാര്യങ്ങളും.

ഹാളിൽ അമ്മയുണ്ടായിരുന്നു. ഒരു സിംഗിൾ സോഫയിൽ. ഇപ്പോഴത്തെയും പോലെ എല്ലാവരേക്കാളും പവറിൽ തന്നെ. എം എൽ എ പോലും ഇത്തിരി താഴ്ന്നാണ് ഇരിക്കുന്നത്. കൂടെ രണ്ടു മൂന്ന് ആളുകളും സൈഡിൽ അനുഷേച്ചിയും.

എന്നെ കണ്ട് എല്ലാരും ചിരിച്ചു. അമ്മയുടെ മുഖത്തു മാത്രം ഒരു കളിയാക്കി ചിരി.

വന്നവർ കാര്യം പറഞ്ഞു. ഞങ്ങളുടെ നാട്ടിൽ കഴിഞ്ഞ മഴക്കാലത്തു മണ്ണിടിഞ്ഞു. ആറു കുടുംബങ്ങൾക്ക് വീട് നഷ്ടമായിട്ടുണ്ട്. കഷ്ടപ്പാട് സഹിക്കുന്ന അവർക്ക്. വീട് വെച്ചു കൊടുക്കാൻ സഹായം തേടി വന്നതാണ്. രണ്ടു വീടിനുള്ളത് നാട്ടുകാർ ശേഖരിച്ച പൈസ കൊണ്ട് ഒക്കെയാണ്. പക്ഷെ ബാക്കിയുള്ള പൈസ കണ്ടെത്തണം. അങ്ങനെ അമ്മയോട് രണ്ട് വീട് സ്പോൺസർ ചെയ്യിക്കാൻ വന്നതാണ് എം എൽ എ  അടക്കം.

“ഞങ്ങള് രണ്ട് വീടാണ്..അമ്മയോട് പറഞ്ഞത്..ഒന്ന് തരാന്നാ അമ്മ പറയുന്നത്…പിന്നേ പറഞ്ഞു ഇപ്പോ നീയാണ് കാര്യങ്ങളൊക്കെ നോക്കുന്നെന്ന്..നിന്നോട് കൂടെ ചോദിച്ചാലേ ഒന്നിനെങ്കിലും ഉറപ്പ് കിട്ടൂന്ന്…” എം എൽ എ  ഇത്തിരി തഴ്ന്ന സ്വരത്തോടെ പറഞ്ഞു. ഞാനമ്മയെ ഒന്ന് ചുഴിഞ്ഞു നോക്കി. തടകയുടെ ഓരോ സ്വഭാവം. ഇതെന്റെ മേലെയിട്ട് ഒഴിഞ്ഞു മാറാനുള്ള പുറപ്പാടാണല്ലോ ഈശ്വരാ . ഒന്നേൽ ഞാൻ ഒരഭിപ്രായം പറയാൻ കഴിയാതെ കുഴങ്ങുന്നത് കാണാനുള്ള അമ്മയുടെ കൊതി.

വീടുവെക്കാമെന്ന് ഞാൻ ഉറപ്പ് കൊടുത്താൽ ആ പൈസ ആരു തരും.അമ്മ തരോ?  എവിടേ നീയല്ലേ വാക്ക് കൊടുത്തേ

ണ്ടാക്കി കൊടുത്തോന്ന് പറഞ്ഞെന്നെയാട്ടും . ഇത്ര ദിവസം അമ്മയെ ഞാൻ ഞെട്ടിച്ചും വരച്ച വരയിൽ നിർത്തിച്ചും വലിയവൻ ആയി എന്ന് തോന്നുന്നുണ്ടേൽ അത് വെറുതെയാന്ന് എന്നെ കാണിക്കാനുള്ള അവസരമായി അമ്മ എടുക്കാവും. ഞാനെന്ത് പറയും.

“ഒന്ന് തരുമെന്ന് ഞാൻ പറഞ്ഞില്ലാട്ടോ…അത് നിങ്ങളെന്നെയങ്ങു പറഞ്ഞതാണ്. നിങ്ങൾ എന്റെ സ്ഥാപനം തോറും കേറി ഇറങ്ങി പിരിച്ച കണക്ക് നോക്കിറിയാൽ തന്നെ ഒരു വീട് വെക്കാനുള്ളത് കാണും. അതിനും പുറമെ ഞാൻ ഇനിയും വീട് വെച്ച് തരണമെന്നാണോ…?” ചെറിയ ചിരിയും കാട്ടി അമ്മയവരുടെ വായ അടപ്പിച്ചു. എം എൽ എ വിയർക്കുന്നത് ഞാൻ കണ്ടു.

“ശെരി…നാല് വീടല്ലേ ഇനി ബാക്കിയുള്ളത്…….” വന്നവരുടെ മുന്നിലും. അമ്മയുടെ മുന്നിലും അങ്ങനെയങ്ങു താഴ്ന്നു നിൽക്കാൻ എനിക്ക്‌ തോന്നിയില്ല. എനിക്കെന്റേതായ സ്ഥാനം എല്ലായിടത്തും ഉണ്ടാക്കണം. ചെറിയ കുട്ടിയെ പോലെ നാണം കുണുങ്ങി അഭിപ്രായം പറയാതെ ഇരിക്കുന്ന കാലമൊക്കെ എന്നോ കഴിഞ്ഞു.

“അതെ…” എം എൽ എ എന്റെ ഉറച്ച ചോദ്യം കേട്ടു ഉത്തരം തന്നു. അമ്മ ഇത്തിരി സംശയത്തോടെ എന്നെ നോക്കി. മനസ്സിലായി കാണും ഞാൻ തിരിച്ചു പണി കൊടുക്കാൻ പോവാണെന്ന്!

“എന്നാ കേട്ടോ…നാലു വീടും ഞങ്ങൾ തരും..ഇനിയത്തിന് വേറേ പിരിവോ കാര്യോം ഒന്നും വേണ്ടാ….പണി പെട്ടന്ന് തുടങ്ങാനുള്ള കാര്യം നോക്കിക്കോളൂ…” എങ്ങനെ നടക്കും എന്നറിയില്ലെങ്കിലും ഉറച്ച ശബ്ദത്തോടെ ഞാൻ വാക്ക് കൊടുത്തു സോഫയിലേക്ക് ചാരിയിരുന്നു . അമ്മയോട് എതിരിടാൻ ഇതല്ലാതെ വേറെന്താ വഴി. പിന്നേ നാട്ടുകാരുടെ ഇടയിൽ നാല് വീട് വെച്ച് കൊടുക്കുന്നത് അമ്മയെനെന്നറിഞ്ഞാൽ. അമ്മയുടെ ചീത്തപ്പേരും പോയി കിട്ടും. എന്റെ മനസ്സിൽ അതൊക്കെയെ ണ്ടായിരുന്നുള്ളൂ. ഒന്ന് കിട്ടുമെന്ന് ഉറപ്പില്ലാതെ നിന്നവർ നാലെണ്ണവും കിട്ടിയപ്പോ അങ്ങട്ടും ഇങ്ങട്ടും അമ്പരപ്പോടെ നോക്കി. കൂടെ അമ്മയെയും.

“ആദീ…” അമ്മയുടെ ദേഷ്യമുള്ള വിളി. ഞാൻ അത് മൈൻഡ് ചെയ്തില്ല.

“നിങ്ങൾ വേണ്ട കാര്യങ്ങൾ നോക്കിക്കൊള്ളൂ..നാലു വീടിന്റെ കാര്യം നിലക്കൽ തറവാട്ടുകാർ തരുന്ന ഉറപ്പാണ്…അതിലിനി മാറ്റമില്ല..ശെരിയെന്നാ…എനിക്കിത്തിരി തിരക്കുണ്ട്…” ഞാനതും പറഞ്ഞു എഴുന്നേറ്റു.

1 Comment

Add a Comment
  1. bro, അടിപൊളിയാണ്, waiting for the next part

Leave a Reply

Your email address will not be published. Required fields are marked *