താര ദേവി – 13 35അടിപൊളി 

താര ദേവി 13

Thara Devi 13 | Author : Dr.Kirathan

[ Previous Part ] [ www.kambi.pw ]


Malayalam Kambi Stories

Malayalam Kambi Stories

റിസോർട്ടിന്റെ റിസപ്ഷനിലെ തണുത്ത എയർകണ്ടീഷൻ കാറ്റിലും രാജേഷിന്റെ ഉള്ളിൽ ദേഷ്യം പുകയുകയായിരുന്നു. സ്മിത അവന്റെ അരികിലേക്ക് ചേർന്നുനിന്നു. അവളിൽ നിന്നും പുറപ്പെട്ട വിലകൂടിയ പെർഫ്യൂമിന്റെ മണം ആസ്വദിക്കാൻ പോലും അവന് തോന്നിയില്ല.

“രാജേഷേട്ടാ… ആ നാലാമത്തെ മുറി കൂടി അവർക്ക് കൊടുത്താലോ? പാവങ്ങൾ വിയർത്തു കുളിച്ചാണല്ലോ വന്നത്,” സ്മിത അവന്റെ തോളിൽ പതുക്കെ തഴുകിക്കൊണ്ട് ചോദിച്ചു.

അവളുടെ ആ പെട്ടെന്നുള്ള സ്നേഹപ്രകടനം കണ്ടപ്പോൾ തന്നെ രാജേഷിന് കാര്യം മനസ്സിലായി. തന്റെ കാര്യം സാധിച്ചെടുക്കാൻ വേണ്ടിയുള്ള ഈ കാപട്യം അവനിൽ വല്ലാത്തൊരു മടുപ്പുണ്ടാക്കി.

പക്ഷേ രാജേഷ് തന്റെ പ്ലാനുകൾ പാളാതിരിക്കാൻ ഒരുവിധം സമ്മതം മൂളി. പണം നേരത്തെ തന്നെ അടച്ചതായതുകൊണ്ട് രാജേഷ് തന്നെ റിസപ്ഷനിൽ പോയി ബുക്കിംഗ് ഫോർമാലിറ്റികൾ പൂർത്തിയാക്കി. സ്മിത അപ്പോഴും അവനോട് വല്ലാത്തൊരു വശ്യത കാണിക്കുന്നുണ്ടായിരുന്നു.

“ആ മെലിഞ്ഞ പയ്യൻ ജോണാണ്. കൂടെയുള്ളത് ഫ്രെഡി. എന്റെ കസിൻസാണ്…” സ്മിത അവരെ പരിചയപ്പെടുത്തി.

പെണ്ണിനെപ്പോലെ മുടി വളർത്തിയ ഫ്രെഡിയെയും ആ മെലിഞ്ഞ് കോലുപോലെ ഉയരത്തിലുളള ജോണിനെയും കണ്ടപ്പോൾ തന്നെ രാജേഷിന് ഒരു വശപ്പിശക് തോന്നിയിരുന്നു. ക്രിസ്ത്യാനികളായ അവർ എങ്ങനെയാണു ഹിന്ദുവായ സ്മിതയ്ക്ക് ബന്ധുക്കളാകുന്നത് എന്ന് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും അവൻ അത് വിഴുങ്ങി.

മുറി ബുക്ക് ചെയ്ത് റിസപ്ഷനിൽ നിന്നിറങ്ങിയപ്പോൾ സ്മിത രാജേഷിന്റെ കൈകളിൽ ബലമായി പിടിച്ചു നിർത്തി. അവളുടെ വിരലുകൾ അവന്റെ കൈപ്പത്തിയിൽ അമർന്നു.

“പിന്നെ ഒരു കാര്യം രാജേഷേട്ടാ… നമ്മൾ കല്യാണം കഴിക്കാൻ പോകുന്നവരാണെന്ന കാര്യം ഇപ്പോൾ അവരോട് പറയണ്ട കേട്ടോ,” സ്മിത പതുക്കെ മന്ത്രിച്ചു.

രാജേഷിന് അത് കേട്ടപ്പോൾ ഉള്ളിലൊരു ചിരിയാണ് വന്നത്. എങ്ങനെയെങ്കിലും ഇവളെ ഒഴിവാക്കാൻ പഴുതുകൾ നോക്കി നടക്കുന്ന തനിക്ക് ഇതൊരു വലിയ ആയുധമായി മാറുമെന്ന് അവൻ തിരിച്ചറിഞ്ഞു. എങ്കിലും പുറമേക്ക് ഗൗരവം നടിച്ചുകൊണ്ട് അവൻ ചോദിച്ചു,

“അതെന്താ സ്മിത അങ്ങനെ? നമ്മൾ തമ്മിലുള്ള ബന്ധം എന്തിനാ മറച്ചുവെക്കുന്നത്?”

സ്മിത അവന്റെ മുഖത്തേക്ക് നോക്കി ഒരു കള്ളച്ചിരിയോടെ വിശദീകരിച്ചു,

“അതല്ല ഏട്ടാ… ഈ കല്യാണക്കാര്യം അവരുടെ വീട്ടിൽ ഇതുവരെ അറിഞ്ഞിട്ടില്ല. ഞാൻ പറയാതെ അവരിത് അറിഞ്ഞാൽ കുടുംബങ്ങൾ തമ്മിൽ വല്ല വഴക്കും ഉണ്ടായെങ്കിലോ? അതുകൊണ്ട് എല്ലാം സെറ്റായിട്ട് ഒരു ദിവസം നമുക്ക് നേരിട്ട് പറയാം. പോരേ?”

അവളുടെ ആ വശ്യമായ സംസാരവും തന്ത്രവും രാജേഷ് ആസ്വദിച്ചു.

“ശരി, നിന്റെ ഇഷ്ടം പോലെ തന്നെ നടക്കട്ടെ,” എന്ന് പറഞ്ഞ് അവൻ ഒരു ചിരി വരുത്തിത്തീർത്തു.

അവന്റെ ഉള്ളിൽ മറ്റൊരു കണക്കുകൂട്ടലായിരുന്നു. “നീ തന്നെ കുഴി തോണ്ടിക്കോ സ്മിതേ… ഈ രഹസ്യം നീ സൂക്ഷിക്കുന്നത് എനിക്ക് നിന്നേ ഒഴിവാക്കാൻ കിട്ടുന്ന ഏറ്റവും നല്ല അവസരമായിരിക്കും..,” അവൻ ഗൂഢമായി ചിന്തിച്ചു.

അവർ തിരികെ ഗാർഡനിലേക്ക് നടക്കുമ്പോൾ ജയയും താരയും ഫ്രീക്കൻ പിള്ളേരുമായി സംസാരിക്കുന്നത് രാജേഷ് കണ്ടു.

രാജേഷ് അവരുടെ അടുത്തേക്ക് നടന്നുചെന്നപ്പോൾ ആ ഫ്രീക്കൻ പിള്ളേർ അവനെ ഒന്നു ഉഴിഞ്ഞുനോക്കി. ജോൺ പതുക്കെ കൈനീട്ടി രാജേഷിന് ഹസ്തദാനം നൽകി.

“ഹായ്..ഐ ആം. ജോൺ,” അവൻ സ്വയം പരിചയപ്പെടുത്തി. “രാജേഷ് ഇവരെയൊക്കെ പണ്ട് മുതലേ അറിയുമോ? സ്മിതയുടെ ഫാമിലിയുമായിട്ട് എങ്ങനെയാ പരിചയം?” ജോണിന്റെ ചോദ്യം തികച്ചും നേരിട്ടുള്ളതായിരുന്നു.

രാജേഷിനെ അളക്കുന്നത് പോലെയായിരുന്നു ജോണിൻ്റെ മുഖഭാവം.

രാജേഷ് മറുപടി പറയാൻ തുടങ്ങുന്നതിന് മുന്നേ തന്നെ സ്മിത വെപ്രാളത്തോടെ ഇടയിൽ കയറി.

Updated: May 25, 2026 — 9:18 pm

Leave a Reply

Your email address will not be published. Required fields are marked *