താര ദേവി – 13 35അടിപൊളി 

“ഞങ്ങൾ ഫാമിലി ഫ്രണ്ട്‌സാ… പണ്ട് മുതലേ അറിയാം. പിന്നെ വെറുതെ ഒന്നിച്ച് ഒരു ഔട്ടിംഗ് പ്ലാൻ ചെയ്തു എന്ന് മാത്രം,” വളരെ നിസ്സാരമായി അവൾ പറഞ്ഞുതീർത്തു.

സ്മിതയുടെ ആ മറുപടി കേട്ടപ്പോൾ താരയുടെ മുഖം ഇരുണ്ടു.

സ്വന്തം മകനെ സ്മിത വെറുമൊരു ‘ഫാമിലി ഫ്രണ്ട്’ ആക്കി മാറ്റിയത് താരയ്ക്ക് തീരെ ഇഷ്ടപ്പെട്ടില്ല.

അവൾ ദേഷ്യം കലർന്ന നോട്ടത്തോടെ രാജേഷിനെ ഒന്നു നോക്കി. “ഇതാണോടാ നിന്റെ പെണ്ണ്?” എന്ന് ചോദിക്കുന്നതു പോലെ ആയിരുന്നു ആ നോട്ടം.

ജയ അവിടെയുണ്ടായിരുന്നുവെങ്കിലും അവൾ തലകുനിച്ചു നിൽക്കുകയായിരുന്നു. തന്റെ ഭർത്താവിന്റെയും മകളുടെയും ഈ അമിതമായ സ്വാതന്ത്ര്യവും കള്ളത്തരങ്ങളും അവളെ വല്ലാതെ വേദനിപ്പിച്ചു. സ്മിതയുടെ പെരുമാറ്റത്തിൽ അവൾക്കുള്ള അമർഷം ആ മുഖത്ത് വ്യക്തമായി കാണാമായിരുന്നു.

രാജേഷ് ജയയെ നോക്കി. ആ വീട്ടിൽ ആകെ മനസ്സിൻ്റെ ശുദ്ധി ഉള്ളത് ഇവർക്ക് മാത്രമേ ഉള്ളു എന്ന് രാജേഷ് അനുഭവിച്ചറിഞ്ഞു. എത്രയും പെട്ടെന്ന് അരിയിലെ നെല്ലും പതിരും വേർതിരിക്കുന്നത് പോലെ വേർത്തിരിച്ച് ജയയേ തങ്ങളുടെ പക്ഷത്തേക്ക് ആക്കി മാറ്റാൻ വളരെ എളുപ്പമാണെന്ന് അവൻ മനസ്സിലാക്കി.

ഇതിനിടയിൽ രാജേഷ് അമ്മയേ നോക്കി. അമ്മയുടെ മുഖം ദ്വേഷ്യം വന്ന് ചുവന്ന് തുടുത്തീരുന്നു. സംഭവം കൈവിട്ടു പോകുമെന്നും അമ്മ അവിടെ വെച്ച് എന്തെങ്കിലും പറഞ്ഞു കളയുമെന്നും പേടിച്ച രാജേഷ് തന്ത്രപൂർവ്വം അമ്മയുടെ കയ്യിൽ പിടിച്ചു.

ആ പിടിയിൽ ഒരു താക്കീതുണ്ടായിരുന്നു. എന്തോ പറയാൻ തുനിഞ്ഞ താര ആ സ്പർശനത്തിൽ പതുക്കെ ശാന്തയായി.

“നല്ല തണുപ്പും ഉറക്കച്ചടവുമുണ്ട്. ഞങ്ങൾ ഒന്ന് വിശ്രമിക്കട്ടെ,” എന്ന് പറഞ്ഞ് രാജേഷ് അമ്മയെയും കൂട്ടി മുറിയിലേക്ക് നടന്നു.

ആ പൂന്തോട്ടത്തിൽ അവർ തങ്ങളുടെ കള്ളച്ചിരികളും രഹസ്യങ്ങളും പങ്ക് വയ്ക്കുന്നത് പോലെ അട്ടഹസിക്കുന്നു.

അതിൽ പങ്ക് ചേരാതെ ജയ തല കുനിച്ച് നിൽക്കുന്നത് രാജേഷ് കണ്ടു.

——————————————————————————-

താര മുറിക്കുള്ളിലേക്ക് കയറിയത് ഒരൊറ്റ കുതിപ്പിനായിരുന്നു. ദേഷ്യം കൊണ്ട് അവളുടെ ഉടലാകെ വിറയ്ക്കുന്നുണ്ടായിരുന്നു. താൻ മനസ്സിൽ കണ്ടതിനേക്കാൾ വേഗത്തിൽ കാര്യങ്ങൾ നീങ്ങുന്നതിൽ ഉള്ളിന്റെയുള്ളിൽ ഒരു സന്തോഷമുണ്ടായിരുന്നുവെങ്കിലും, എല്ലാവർക്കും മുന്നിൽ വെച്ച് തന്നെയും മകനെയും വെറുമൊരു ‘ഫാമിലി ഫ്രണ്ട്’ ആക്കി മാറ്റിയ സ്മിതയുടെ ആ പ്രകടനം താരയ്ക്ക് ഒട്ടും ദഹിച്ചില്ല. ഈ യാത്രയുടെ പ്ലാനിംഗും റിസോർട്ടിലെ മുറിയുടെ വാടകയുമെല്ലാം നോക്കുന്നത് തങ്ങളായിട്ടും, സ്മിതയുടെ ആ തള്ളിക്കളയൽ താരയ്ക്ക് വലിയൊരു കുറച്ചിലായാണ് തോന്നിയത്.

പണ്ടുമുതലേ വിചാരിച്ചതുപോലെ കാര്യങ്ങൾ നടക്കണമെന്ന് വാശിയുള്ള കൂട്ടത്തിലായിരുന്നു താര. എന്നാൽ ഇപ്പോൾ കാര്യങ്ങൾ തന്റെ നിയന്ത്രണത്തിന് പുറത്തേക്ക് പോകുന്നു എന്ന തോന്നൽ അവളുടെ ദേഷ്യം ഇരട്ടിപ്പിച്ചു.

ബാഗ് വലിച്ചുതുറന്ന് രക്തസമ്മർദ്ദം കൂടുമ്പോൾ കഴിക്കേണ്ട ഗുളിക അവൾ തപ്പി എടുത്തു. വിറയ്ക്കുന്ന കൈകളോടെ ആ ഗുളികയെടുത്ത് അവൾ ചുണ്ടിന്റെ അടിയിൽ വെച്ചു. സാധാരണ ഗതിയിൽ ബി.പി കൂടുമ്പോൾ ഗുളിക കഴിച്ച് കുറച്ചുനേരം ശാന്തമായി കിടക്കുകയാണ് അവളുടെ പതിവ്.

മറ്റൊന്നും ആലോചിക്കാതെ, മനസ്സിലെ കനലുകൾ അടക്കിപ്പിടിച്ച് അവൾ ആ ആഡംബര കിടക്കയിൽ മലർന്നു കിടന്നു. എങ്കിലും അവളുടെ കണ്ണുകളിൽ പ്രതികാരത്തിന്റെ ഒരു പുതിയ വെളിച്ചം മിന്നിമറയുന്നുണ്ടായിരുന്നു. സ്മിതയെ എങ്ങനെയൊക്കെ ഒതുക്കണമെന്നും, ജയയെ എങ്ങനെ തന്റെ കാൽക്കീഴിൽ എത്തിക്കണമെന്നുമുള്ള ചിന്തകൾ ഗുളികയുടെ മയക്കത്തിനിടയിലും അവളുടെ ഉള്ളിൽ വന്യമായി പുകഞ്ഞുകൊണ്ടിരുന്നു.

ആ വലിയ ആഡംബര മുറിക്കുള്ളിൽ ഒരു ശ്മശാനത്തിന്റെ മൂകത പടർന്നുപിടിച്ചിരുന്നു. എയർകണ്ടീഷണറിന്റെ നേർത്ത ഇരമ്പൽ അല്ലാതെ മറ്റൊന്നും അവിടെ കേൾക്കാനില്ല. രാജേഷ് ബാഗിൽ നിന്നും കരുതിയിരുന്ന മദ്യക്കുപ്പി പുറത്തെടുത്തു. ഉള്ളിലെ ദേഷ്യം തണുപ്പിക്കാനെന്നവണ്ണം അവൻ പതുക്കെ ഗ്ലാസിലേക്ക് പകർന്നു. ഓരോ സിപ്പിലും സ്മിതയോടും അവളുടെ അച്ഛനോടും ഉള്ള പക അവന്റെ ഉള്ളിൽ കനലായി എരിഞ്ഞു.

Updated: May 25, 2026 — 9:18 pm

Leave a Reply

Your email address will not be published. Required fields are marked *