താരചേച്ചി 14അടിപൊളി  

രണ്ടാളുടെയും മുടി നേരെ ഉണങ്ങിയിട്ടില്ല.

ചേച്ചിയുടെ ഇറക്കമുള്ള ബ്ലൗസിന്റെ പിറകിൽ വിടർത്തിയിട്ട മുടിയിൽ വെള്ളം ഒറ്റുന്ന നനവ് കാണാം. ഞാനത് നോക്കി എന്റെ മുടി കോതി വെച്ചുകൊണ്ട് അവളോട് പതിയെ ചോദിച്ചു.

ചേച്ചീ…. ആരേലും കണ്ടു കാണുമോ…

നിനക്ക് പേടിയുണ്ടോ കിച്ചൂ…

നമ്മൾ…രണ്ടാളുടെയും പ്രായം..
കാണുന്നവർ എങ്ങനെ വിചാരിക്കുമെന്നു അറീല… എന്റെ പേടി ഞാൻ എന്തായാലും പറയാമെന്നു വെച്ചു.

കിച്ചൂന് അപ്പൊ ഇതൊക്കെ അറിഞ്ഞോണ്ടാണ്… അല്ലെ.
എന്റെ കാര്യം ആലോചിച്ചു നോക്കീട്ടുണ്ടോ??!

എനിക്കറീല്ല ചേച്ചി…
ചെയ്യുന്നത് ശരിയാണൊ തെറ്റാണോ…. പക്ഷെ

ചേച്ചി എന്റെ അടുത്ത് വന്നു എന്നെ മാറോടു ചേർത്താൻ കൈ തുനിഞ്ഞതും അമ്മ സ്റ്റെപ് കയറി വരുന്നത് ഞാൻ ശ്രദ്ധിച്ചു.

ഞാൻ എന്റെ കണ്ണ് തുടച്ചുകൊണ്ട് കണ്ണിൽ എന്തോ പോയി എന്ന് പറഞ്ഞു.

എവിടെ നോക്കട്ടെ..

അമ്മ മുകളിലേക്ക് കയറി വന്നപ്പോൾ എന്നെ തന്നെ ഇടുപ്പിൽ കയ്യും കുത്തിനോക്കി.

കിച്ചൂ നീ പഠിക്കാൻ തന്നെയാണോ..

ചേച്ചി എന്റെ കൈകോർത്തു കൊണ്ട് പറഞ്ഞു.
പഠിക്കുന്നുണ്ട് അമ്മായി.

ഹാ.. നല്ല കാറ്റു അല്ലെ….താര മോളെ….

ഹാ …അമ്മായി..
കാറ്റത്തു അവളുടെ നനഞ്ഞ മുടി പറക്കാൻ ഇച്ചിരി ബുദ്ധിമുട്ടുമ്പോൾ ചേച്ചി സ്വയമവളുടെ കറുത്ത മുടി സംസാരിക്കുന്നിതിനിടയിൽ കോതികൊണ്ടിരുന്നു.

അടുത്ത ഞായറാഴ്ച ഗുരുവായൂർ ഒരു കല്യാണം ഉണ്ട് താരേ.

രാധിക ചേച്ചിയുടെ അല്ലെ അമ്മായീ.

ഹാ മോളെ… നമുക്ക് തലേന്ന് തന്നെ പോണം കേട്ടോ..

മൂവരും അൽപ നേരം കൂടെ സൊറ പറഞ്ഞു നിന്നപ്പോൾ അച്ഛൻ ബാങ്കിൽ നിന്നും വന്നു. കാർ മുറ്റത്തേക്ക് കയറുമ്പോ ഞങ്ങൾ സ്റ്റെയർ സ്റെപ്പിലൂടെ ഹാളിലേക്ക് ഇറങ്ങി.

എല്ലാരുംകൂടെ ഒന്നിച്ചു ഭക്ഷണം കഴിക്കുമ്പോൾ ഞാൻ ആലോചിച്ചു ….

ചേച്ചിക്ക് എന്നോട് ശെരിക്കും ഇഷ്ടമുണ്ടായിട്ടാണോ അതോ പഠിത്തം കഴിയുന്നത് വരെ ഇതൊക്കെ…ഒരു രസം പോലെയാണോ…….എന്ന്.

ഇപ്പൊഴാണെങ്കിൽ താര ചേച്ചിയോട് അത്രക്കും ഒരിഷ്ട്ടം മനസ്സിൽ തട്ടി തോന്നുന്നുണ്ട്, ജീവിതാവസാനം വരെ ചേച്ചിയെ സ്വന്തമാക്കി കഴിയണമെന്നുണ്ട്. പക്ഷെ ..!!

എന്റെ മുഖം മ്ലാനമായത് കണ്ടപ്പോൾ…
ചേച്ചി കാൽ വിരലുകൊണ്ട് എന്റെ കാലിന്റെ പതിയെ തൊട്ടു.
ഞാനൊന്നു ഞെട്ടിയപ്പോൾ, അവൾ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു എന്താണന്ന് സംഭവം എന്ന് ചോദിച്ചു.

ഞാൻ ഒന്നുമില്ലെന്ന്‌ തലയാട്ടി ചിരി വരുത്തിച്ചു.

കഴിച്ചു കഴിഞ്ഞു എല്ലാരും ഹാളിൽ കുറച്ചു സമയം ഇരുന്നു, അത് പതിവാണ്. അന്നേരം അച്ഛൻ അമ്മയോട് ബാങ്കിലെ എന്തോ തമാശ പറയുമ്പോ താരചേച്ചിയും അതുകേട്ടുകൊണ്ട് എന്റെയടുക്കൽ സോഫയിൽ ഇരിക്കുന്നുണ്ടായിരുന്നു. അവളുടെ കൈകൾ യാന്ത്രികമായി എന്റെ കൈകളിൽ കോർത്തപ്പോൾ എനിക്കൊരല്പം ശുദ്ധവായു കിട്ടി.

ഞാൻ മേലെ പോകുവാ… എന്ന് പറഞ്ഞു നടന്നു.
കൈകോർത്ത് പിടിച്ചു ഇരിക്കുന്നുണ്ടെങ്കിലും ചേച്ചിയുടെ മനസ് എനിക്ക് പിടുത്തം കിട്ടാതെ ഞാൻ ഇരുട്ടിൽതപ്പി.

നിക്ക് കിച്ചൂ… ഞാനും വരുന്നു.
താര ചേച്ചിയും പാവാടയും ഒരല്പം കയ്യിൽ പിടിച്ചു സ്റ്റെപ് കയറിയെത്തുമ്പോഴേക്കും ഞാൻഎന്റെ മുറിയിൽ കയറി കതകടച്ചു. അവൾ രണ്ടു വട്ടം തട്ടിയപ്പോഴും ഞാൻ തുറന്നില്ല.

എന്റെ മനസ്സിൽ ആവശ്യമില്ലാത്ത പിരിമുറുക്കം കയറി
ഞാൻ ഓരോന്ന് ആലോചിച്ചു കൂട്ടി, രാധിക ചേച്ചിയുടെ കല്യാണമാണ് അടുത്തയാഴ്ച, താരചേച്ചിയേക്കാളും രണ്ടു വയസു മൂത്തതാണ് അവൾ, അപ്പൊ മിക്കവാറും രണ്ടു വർഷത്തിനകം താര ചേച്ചിയുടെയും കല്യാണം നടക്കുമായിരിക്കും.

എന്റെ കൈ വിറക്കുന്നത് എനിക്ക് കാണാൻ കഴിയുമായിരുന്നില്ല, കണ്ണിലൂടെ വെള്ളം കവിളിലൂടെ ബെഡിലേക്ക് ഒഴുകിയിറങ്ങുകയാണ്. ഞാൻ തലയിണ മുഖംപൊത്തി നേരം വെളുപ്പിച്ചു.

പിറ്റേന്ന് ഞായറാഴ്ച അച്ഛനും ലീവായിരുന്നത് കൊണ്ട്, ഞാൻ മടിപിടിച്ചു എണീറ്റു. എന്റെ ഉഷാറില്ലായ്മ്മ വീട്ടിൽ ചർച്ചയായി. അങ്ങനെ അച്ഛൻ സിനിമയ്ക്ക് കൊണ്ടൊവം എന്നായി.ഞങ്ങൾ എല്ലാരും കൂടെ അങ്ങനെ മിന്നാരം കാണാൻ തീയറ്ററിലേക്ക് ചെന്നു. അച്ഛനൊരുഗ്രൻ ലാലേട്ടൻ ഫാനാണ്, അമ്മ മമ്മൂക്കയുടെയും. അച്ഛൻ ഫ്രെണ്ട്സിന്റെയൊപ്പം ഒരുതവണ മിന്നാരം കണ്ടതാണ്, അച്ഛന് വല്ലാതെ ഇഷ്ടപെട്ടപ്പോൾ അമ്മയോട് ലാലേട്ടനാണു കിടു എന്നും പറഞ്ഞു പറഞ്ഞു അടിയുണ്ടാക്കുന്നത് കണ്ടതാണ്. അമ്മയെ കാണിക്കാൻ ആണ് സത്യത്തിൽ ഈ ഔട്ടിങ്. ഒപ്പം എനിക്കൊരു ചേഞ്ചുമാകും.

Leave a Reply

Your email address will not be published. Required fields are marked *