താരചേച്ചി 14അടിപൊളി  

മുത്തശ്ശൻ ഒരല്പം വൈകി വന്നാൽ മതിയായിരുന്നു അല്ലെ?
ഞാൻ ചോദിച്ചപ്പോൾ എന്റെ മൂക്കിൽ പിടിച്ചുകൊണ്ട് ചേച്ചി ഒരു ചിരി ചിരിച്ചു.

ഞാൻ ഹാളിലേക്ക് നോക്കി പയ്യെ അവൾ കേൾക്കെ പറഞ്ഞു…..

എന്റെ മുത്തേ ഇങ്ങനെ ചിരിക്കല്ലേ…… എനിക്ക് കണ്ട്രോൾ പോകുന്നുണ്ട്??

എന്തിനാ ?? കണ്ട്രോൾ പോണേ?

ഞാൻ ചേച്ചിയുടെ മൈലാഞ്ചിയിട്ട കൈകളിൽ പിടിച്ചുകൊണ്ട്….. അറീല്ല പെണ്ണെ…..നിന്നെ എനിക്ക് എന്തിഷ്ടമാണ്…….എന്ന് !. നിന്നെ മനസിലോർക്കുമ്പോ ഒരായിരം ഗാനം മനസ്സിൽ പാടുന്നപോലെ…..

കിച്ചൂ…..ശെരിക്കും സ്വപ്നം പോലെയുണ്ട്!

എനിക്കും അതെ പെണ്ണെ. വിശ്വസിക്കാൻ ഇപ്പോഴും പറ്റണില്ല.

ഇവിടെ പഠിക്കാൻ വരുമ്പോ, ഞാൻ മനസ്സിൽ പോലും ഓർത്തിട്ടില്ല!

ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന്. ചേച്ചി നാണിച്ചു ചിരിച്ചു.

ചേച്ചി ദോശ ഒഴിച്ചത് പ്ളേറ്റിലേക്ക് വെച്ചുകൊണ്ട് പൊടിയും എടുത്തു എന്റെ നേർക്ക് നീട്ടി. ഞാൻ ദോശ പിച്ചിയെടുത്തു- കൊണ്ട് പൊടിയിൽ മുക്കി കഴിക്കാൻ തുടങ്ങാൻ ….യാന്ത്രികമായി ചുണ്ടിലേക്ക് അടുപ്പിച്ചു.

ഞാൻ ഒരുനിമിഷം ചേച്ചിയുടെ ചുണ്ടിലേക്ക് ദോശയുടെ കഷ്ണം നീട്ടി. ചേച്ചി ചുണ്ടു വിടർത്തിയപ്പോൾ ഞാൻ ചേച്ചിക്ക് ദോശ കഴിപ്പിക്കാൻ തുടങ്ങി.

ആ ദോശ തീർന്നു.!

ഞാനൊരു കാര്യം ചോദിക്കട്ടെ?

ഉം എന്താ കിച്ചൂ….

ചേച്ചിയ്ക്ക് ആദ്യമായാണോ??

എന്ത്??

ഇങ്ങനെ…..!!

ഒരാളോട് ഇഷ്ടം തോന്നണേ…

അത് വിശദമായിട്ട് ഞാൻ പറഞ്ഞു തരാം മേലെ ചെന്നിട്ട്.

അയ്യോ!! അപ്പൊ ഞാൻ രണ്ടാമതാണോ!! എന്റെ ശബ്ദം കനത്തു മനസ്സിൽ എന്തോ തറച്ചപോലെ!

അയ്യോ അതൊന്നും അല്ലേടാ ചെക്കാ…

ഹാവൂ ആശ്വാസം ആയി.

എന്റെ മനസിലെ സങ്കൽപം ആണ് ഞാൻ ഉദ്ദേശിച്ചത്!

അങ്ങനെയൊക്കെ ഉണ്ടാകും അല്ലെ?

എന്താ ഉണ്ടായാൽ?

ഹേ ഒന്നുല്ല, ഞാൻ ദോശ ഒഴിക്കുന്ന വട്ടത്തിലേക്ക് നോക്കി.
സത്യത്തിൽ ഞാൻ ഒരല്പം മെലിഞ്ഞു നീണ്ടിട്ട് ഇരിക്കുന്നത് കൊണ്ട് ഒരു ഇൻഫീരിയോരിറ്റി കോമ്പ്ലക്സ്സ് എനിക്കുണ്ടായിരുന്നു. അതാവാം എന്നെ അങ്ങനെ തോന്നിച്ചത്.

ദോശ കഴിക്കൽ കഴിഞ്ഞപ്പോൾ ഞാനും അവളും മേലെ ചാരുപടിയിൽ ചെന്നിരുന്നു. ചേച്ചി വെളുത്ത കണങ്കാല് നീട്ടി
എന്റെ നേരെയിരുന്നു. ഞാൻ ചാരി ഇരുന്നുകൊണ്ട് ചേച്ചിയുടെ കാലിലെ സ്വർണ കൊലുസു കൈകൊണ്ട് തൊട്ടു.

നീ എന്നെ മുത്തശ്ശന്റെ ചോദ്യത്തിൽ നിന്നും രക്ഷിക്കാൻ നോക്കിയപ്പോൾ നിന്നെ കെട്ടിപിടിച്ചു കുറെ ഉമ്മകൾ തരണം എന്നുണ്ടായിരുന്നു.

സത്യമാണോ ?

ഉം. ചേച്ചി പുഞ്ചിരി തൂകി

പക്ഷെ മുത്തശ്ശൻ കണ്ടു പിടിച്ചല്ലേ, ഹഹ!

മുത്തശ്ശനും മുത്തശ്ശിയും ഈ പ്രായത്തിലും നല്ല കൂട്ടാണ് ല്ലേ ചേച്ചി.

അതെ, എനിക്കും അതുകണ്ടപ്പോൾ ശെരിക്കും കൊതിയായി, പ്രേമിക്കുമ്പോ ഇതുപോലെ വർഷങ്ങൾ ഓളം…പരസ്പരം ഒന്നിച്ചു….

ചേച്ചിയുടെ ഡ്രീം ബോയ്! അതേപ്പറ്റി പറയാം ന്നു പറഞ്ഞിട്ട്.

അത്രയ്ക്കൊന്നും ഇല്ല!

എന്നാലും പറ ചേച്ചി.

എന്നെ കാളും പൊക്കം ഉണ്ടായിരിക്കണം!

എനിക്കുണ്ടല്ലോ!

ഉം ശെരി, ഉണ്ട് സമ്മതിച്ചു.

അടുത്തത്?

കട്ടിമീശ വേണം!!

അയ്യോ, അതൊക്കെ എനിക്ക് വരാൻ ടൈം എടുക്കും.

മുടിയോ??

മുടിയൊക്കെ ഇത് മതിയോ?

ഉം ചേച്ചി ചുണ്ടു കടിച്ചുകൊണ്ട് ചിരിച്ചു.

പിന്നെ..?

ഇച്ചിരി മസിലൊക്കെ വേണം.

ചേച്ചി, ഇങ്ങനെയൊക്കെ പെട്ടന്ന് പറയല്ലേ!

നീ ജിമ്മിൽ പോണം എന്നൊന്നും അല്ല ഞാൻ പറഞ്ഞെ!
എന്നാലും കുറച്ചൂടെ ബോഡിയോക്കെ വേണം! വേണ്ടേ കിച്ചൂ?

വേണം ചേച്ചി.

ആരേം ഇടിക്കാൻ ഒന്നുല്ല, ഒരു കോൺഫിഡൻസ് കിട്ടാൻ വേണ്ടിയാണു കേട്ടോ!

(സത്യത്തിൽ ഇന്ന് ഇവിടെ കിടന്നു ഞാൻ ആലോചിക്കുമ്പോ അന്ന് ചേച്ചി എന്നോട് ഷെയർ ചെയ്തത് എല്ലാം, ആര് എതിർത്താലും ചേച്ചിയെ ആർക്കും വിട്ടു കൊടുക്കാതെ ധൈര്യത്തോടെ അവളോടപ്പം ഞങ്ങളുടെ പ്രേമത്തോടപ്പം നിൽക്കാൻ വേണ്ടിയായിരുന്നു. എന്നോട് ബോഡി ഒക്കെ ശ്രദ്ധിക്കാൻ വേണ്ടി പറഞ്ഞതും, അതിനു തന്നേയായിരുന്നു. ചോര തിളയ്ക്കുന്ന ആ പ്രായത്തിൽ പ്രേമിക്കുന്ന പെണ്ണ് നമ്മളോട് ന്യായമായി ആവശ്യപെടുന്നത് എല്ലാം നമ്മൾ ചെയ്യുകയും ചെയ്യും! അങ്ങനെയാണല്ലോ!! )

Leave a Reply

Your email address will not be published. Required fields are marked *