തേജാത്മികം 11
Thejathmikam Part 11 | Author : Nishinoya
[ Previous Part ] [ www.kambi.pw ]
ദേവു പോയ ശേഷവും ഞാൻ ഏറെ നേരം ആ മഴയത്ത് തന്നെ നിന്നു. തിരികെ ബസ്‌റ്റോപ്പ് വന്നിരുന്ന ശേഷം ദേവു പറഞ്ഞ കാര്യങ്ങളെ പറ്റി ഞാൻ ചിന്തിച്ചു. അവൾ പറഞ്ഞതിൽ കാര്യം ഉണ്ട് നിരഞ്ജനെ പറ്റി എല്ലാം അറിയാവുന്ന ഞാൻ തന്നെ അവളുടെ ജീവിതം തുലച്ചു. തിരികെ വീട്ടിലേക്ക് തിരിക്കുമ്പോൾ എന്റെ മനസ്സിൽ ഞാൻ ചെയ്ത തെറ്റുകൾ തിരുത്തണം എന്ന ഉറച്ച തീരുമാനം ഉണ്ടായിരുന്നു.
“… നീ എന്താടാ അത്യാവശ്യമായി കാണണം എന്ന് പറഞ്ഞത്. അതും ഇവിടെ വെച്ച്…” രാവിലെ തന്നെ ദേവനെ വിളിച്ച് ബീച്ചലേക്ക് വരാൻ വിളിച്ച് ഞാൻ അവിടുള്ള ബെഞ്ചിൽ കാത്തിരുന്നു.
“… വാ ഇരിക്ക് പറയാം…” അവനോട് എന്റൊപ്പം ബെഞ്ചിൽ ഇരിക്കാൻ പറഞ്ഞു.
ഏറെ നേരം ഞങ്ങൾക്ക് ഇടയിൽ മൗനം തളംകെട്ടി കിടന്നു. എങ്ങനെ ദേവനോട് ഇത് പറയും എന്ന് ഒരു പിടിയും കിട്ടിയില്ല. അത്യാവശ്യമായി കാണണം എന്ന് വിളിച്ചു വരുത്തിയിട്ട് ഒന്നും മിണ്ടാതെ ഇരിക്കുന്ന എന്നെ അവൻ സൂക്ഷിച്ചു നോക്കി.
“… എന്താടാ വരാൻ പറഞ്ഞിട്ട് നീ ഇങ്ങനെ മിണ്ടാതിരിക്കുന്നെ…” വാച്ചിലെ സമയം നോക്കി സഹികെട്ട് ദേവൻ എന്നോട് കാര്യം തിരക്കി.
“…ദേവ…അത്…ദേവുവിനെ ഞാൻ കല്യാണം കഴിച്ചോട്ടെ…” ദേവന്റെ മുഖത്ത് നോക്കാതെ അലയടിക്കുന്ന കടലിനെ നോക്കി തേജസ് ചോദിച്ചു.
“… അവൾക്ക് നടന്ന ട്രാജഡി അറിഞ്ഞുള്ള സഹതാപം ആണോ…” കുറച്ചു നേരത്തെ മൗനത്തിന് ശേഷം ദേവൻ ചോദിച്ചു.
“… ഒരിക്കലും അല്ല. അവളോടുള്ള ഇഷ്ട്ടം കൊണ്ട് തന്നെയാ ഞാൻ ചോദിക്കുന്നെ…”
“…അവൾക്ക് ഇപ്പോ ഒരു കുഞ്ഞ് ഉണ്ട്…” ദേവൻ അവന്റെ ആശങ്ക പ്രകടിപ്പിച്ചു.
“…കല്ലുമോളുടെ കാര്യം എനിക്ക് അറിയാവുന്നത് അല്ലെ. അവളെ ഞാൻ എന്റെ സ്വന്തം കുഞ്ഞിനെപോലെ നോക്കിക്കോളാം…”
“…നീ ദേവൂനോട് ഇതേപറ്റി സംസാരിച്ചോ…” ദേവൻ ചോദിച്ചു.
“… ഇല്ല…” എന്തോ തേജസിന് അപ്പൊ അങ്ങനെ പറയാനാണ് തോന്നിയത്.
“…എനിക്ക് എന്തായാലും ഇതിൽ ഒരു തീരുമാനം എടുക്കാൻ കഴിയില്ല. ഞാൻ അവളോട് ഒന്ന് ചോദിക്കട്ടെ…” തേജസ് അതിന് സമ്മതം മൂളിയതും ദേവൻ വീട്ടിലേക്ക് പോകാൻ എഴുനേറ്റു.
“…തേജസേ…” ദേവൻ പോകുവാണെന്നു മനസ്സിലാക്കി കടലിലേക്ക് നോക്കിയാ തേജസിനെ ദേവൻ വിളിച്ചു.
“… നിരഞ്ജനുമായുള്ള വിവാഹത്തിന് മുന്നേ നിനക്ക് ദേവൂനെ ഇഷ്ട്ടം ആയിരുന്നോ…” രണ്ട് അടി മുന്നേക്ക് നടന്ന ദേവൻ തിരിഞ്ഞു തേജസിനോട് അത് ചോദിച്ചതും അവൻ ആകെ വല്ലാണ്ട് ആയി. തേജസിന്റെ പതർച്ചയിൽ നിന്നും ദേവന് കാര്യം മനസിലായി.
“…നിനക്ക് എന്നോട് ഒന്ന് സൂചിപ്പിക്കായിരുന്നു…” യാതൊരു ഭവ വ്യത്യാസവും ഇല്ലാതെ ദേവൻ നടന്നകന്നു.
താൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ചോദ്യമാണ് ദേവന്റെ പക്കൽ നിന്നും ഉയർന്നത്. എന്തിനായിരിക്കും പണ്ട് ഇതേപറ്റി അവനോട് സംസാരിക്കാത്തത് എന്ന് ചോദിച്ചത്. ഒരുപക്ഷെ… ഇടനെഞ്ച് തുടിച്ച്, കണ്ണുകൾ വിടർന്ന് തന്റെ ഉള്ളിൽ പൊന്തിയ ചോദ്യം പൂരിപ്പിക്കൻ കഴിയാതെ ഇരുന്നിടത്ത് നിന്നും ഞെട്ടി എഴുനേറ്റ് തന്നിൽ നിന്നും നടന്നകലുന്ന ദേവനെ തന്നെ അവൻ നോക്കി നിന്നു. ആ നിമിഷം താൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ പിഴവ് തേജസ് മനസിലാക്കുന്നുണ്ടായിരുന്നു.
രാത്രി അത്താഴം കഴിക്കുന്ന സമയത്ത് ദേവൻ ആകെ അസ്വസ്ഥൻ ആയിരുന്നു. തേജസ് പറഞ്ഞ കാര്യം എങ്ങനെ ദേവുവിനോട് അവതരിപ്പിക്കും എന്ന ചിന്തയിൽ ആയിരുന്നു അവൻ. കഴിച്ചു കഴിഞ്ഞതും ദേവൻ ടീവിയും കണ്ട് ഹാളിൽ തന്നെ ഇരുന്നു. മുന്നിലെ tv ഓടുന്നുണ്ടെങ്കിലും ശ്രദ്ധ മുഴുവൻ അടുക്കളയിൽ ഉള്ള ദേവുവിന്റെ അടുത്ത് ആയിരുന്നു. പണികൾ എല്ലാം കഴിഞ്ഞ് ദേവു റൂമിലേക്ക് പോയി.
“…ദേവേട്ടാ വാ കിടക്കാം…” മുറികളിലെ ലൈറ്റുകൾ ഓരോന്നായി കെടുത്തുന്നതിന്റെ ഇടയിൽ വേദിക വിളിച്ചു.
