“…ഹേയ് വേദികേ എന്താ ഇത്. നീ എന്തിനാ എന്നോട് ക്ഷമ ചോദിക്കുന്നെ. അല്ലെങ്കിലും നിന്റെ അമ്മ പറഞ്ഞതിൽ എന്താ തെറ്റുള്ളത്. ദേവേട്ടൻ സമ്പാദിക്കേണ്ടത് ഏട്ടന്റെ കുടുംബത്തിന് വേണ്ടി അല്ലെ അല്ലാതെ കെട്ടുതാലി പൊട്ടിച്ചെറിഞ്ഞു വന്ന പെങ്ങൾക്കും മോൾക്കും വേണ്ടി അല്ലല്ലോ…”
“…നീ ഇത് എന്തൊക്കെയാ പറയുന്നേ. നിന്നെയും മോളെയും അന്യൻ ആയിട്ട് ആണോ ഞങ്ങൾ കാണുന്നെ…”
“…അത് നിങ്ങളുടെ വലിയ മനസ്. സരസ്വതിയമ്മ പറഞ്ഞപോലെ പണ്ടത്തെ അവകാശമോ അധികാരമോ എനിക്ക് ഇന്ന് ഈ വീട്ടിൽ ഇല്ല. അത് മനസ്സിലാക്കി ഞാൻ പെരുമാറണം ആയിരുന്നു…”
“…ഇത് നിന്റെ വീട് തന്നെയാ. അതിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. അതുകൊണ്ട് പൂർണ അധികാരത്തോടെയും അവകാശത്തോടെയും നിങ്ങൾക്ക് ഇവിടെ എന്തും ചെയ്യാം…” ദേവുവിന്റെ സംസാരം വേദിക്ക് നല്ല ദേഷ്യം ഉണ്ടാക്കുന്നുണ്ടായിരുന്നു.
“…ഞാൻ ചില സത്യാവസ്ഥ പറഞ്ഞന്നേ ഉള്ളു. ചില കാര്യങ്ങൾ ഞാൻ തീരുമാനിച്ച് ഉറപ്പിച്ചിട്ടുണ്ട് ഏട്ടൻ വരട്ടെ…” അത്രയും പറഞ്ഞ് നേരത്തെ കഴുകാൻ എടുത്ത തുണികളുമായി ദേവു പുറത്തേക്ക് പോയി. ദേവുവിന്റെ തീരുമാനം എന്താണെന്ന് മനസ്സിലാവാതെ അവൾ പോയ വഴിയേ വേദിക നോക്കി ഇരുന്നു.
“…ഏട്ടാ…എനിക്ക് ഏട്ടനോട് കുറച്ചു സംസാരിക്കാൻ ഉണ്ട്…” രാത്രി ഭക്ഷണം കഴിച്ച ശേഷം tv കാണാൻ ഇരുന്ന ദേവനോട് അതും പറഞ്ഞ് ദേവു ഉമ്മറത്തേക്ക് ഇറങ്ങി.
“… എന്താ ദേവു സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞെ…” മുറ്റത്തേക്ക് ഇറങ്ങിയ ദേവുവിന്റെ പിന്നാലെ ദേവനും ഇറങ്ങി കാര്യം തിരക്കി.
“…ഏട്ടാ തേജസുമായുള്ള വിവാഹത്തിന് ഞാൻ തയ്യാർ ആണ്…” നല്ല ഉറച്ച ശബ്ദത്തിൽ ദേവു പറഞ്ഞു.
“…നീ നല്ലപോലെ ആലോചിച്ചു തീരുമാനിച്ചത് ആണോ…”
“…അതെ ഏട്ടാ. ഏട്ടന്റെ നല്ല ഭാവിക്കു കൂടി വേണ്ടിയാ ഞാൻ ഈ തീരുമാനം എടുത്തത്…”
“… എന്റെ ഭാവിയോ..? അതെന്താ നീ അങ്ങനെ പറഞ്ഞെ…” സംശയത്തോടെ ദേവൻ ചോദിച്ചു.
“…അത് വിട് ഏട്ടാ. എന്റെ മോളെ അങ്ങേര് നല്ലപോലെ നോക്കും എന്ന് ഏട്ടന് ഉറപ്പ് ഉണ്ടോ…” തന്റെ കുഞ്ഞിനോടുള്ള സ്നേഹവും കരുതലും ആ ചോദ്യത്തിൽ മുഴച്ചു നിന്നു.
“…കല്ലുമോളെ അവന് വല്യ കാര്യാ. നീ ഇവിടെ ഇല്ലാത്തപ്പോ കല്ലുമോളെ കാണാൻ അവൻ ഇടക്ക് ഇടക്ക് ഇവിടെ വരാറുണ്ട്. കാല്ലുമോൾക്കും അവനെ വല്യ കാര്യാ…” കല്ലുവിനെ കാണാൻ തേജസ് വരാറുണ്ടെന്നുള്ളത് ദേവുവിന് പുതിയ അറിവ് ആയിരുന്നു.
“…ഏട്ടൻ എന്നാൽ വിവാഹത്തിന് വേണ്ടത് എന്താന്ന് വെച്ചാൽ ചെയ്തോളു. പക്ഷെ മുന്നത്തെ പോലെ ഒരു കോമാളി വേഷം കെട്ടി നാട്ടുകാർക്ക് മുന്നിൽ നിൽക്കാൻ എനിക്ക് വയ്യ…” ദേവുവിന്റെ മാനസികാവസ്ഥ ദേവന് മനസിലായി.
“…ഞാൻ അവനോട് സംസാരിക്കാം മോളെ…” ദേവു അതിന് ഒന്ന് മൂളിയ ശേഷം മുറിയിലേക്ക് പോയി.
“… അമ്മ ഉറങ്ങീലെ…” രാത്രി ഉറങ്ങാതെ കണ്ണും തുറന്നു കിടക്കുന്ന ദേവുവിനോട് കല്ലു ചോദിച്ചു.
“…അമ്മ ഉറങ്ങിക്കോ… ഞാൻ വേണേൽ കഥ പറഞ്ഞു തരാം കേട്ടോ…” ദേവു ഇല്ലെന്ന് മൂളിയതും കല്ലു അവളുടെ കുഞ്ഞു കൈ കൊണ്ട് ദേവുവിന്റെ കവിളിൽ തട്ടി ഉറക്കാൻ ശ്രമിച്ചു.
“…മോൾക്ക് തേജസ് അങ്കിളിനെ അറിയോ…” ദേവു കല്ലുവിനോട് ചോദിച്ചു.
“…അറിയാലോ. എന്നെ കാണുമ്പോൾ ഒക്കെ എനിക്ക് മിട്ടായി വാങ്ങി താരോലോ. ആ അങ്കിളിന് എന്ത് ഇഷ്ടാണെന്ന് അറിയോ എന്നെ…” തേജസ് എന്ന പേര് കേട്ടതും കല്ലുമോൾ കൂടുതൽ വാചാലയായി.
“…മോൾക്ക് അങ്കിളിനെ ഇഷ്ട്ടാണോ…”
“…എനിക്ക് ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ട്ട…” കല്ലുവിന്റെ മുഴുവൻ സ്നേഹവും ആ വാക്കുകളിൽ പ്രകടമായിരുന്നു.
“…എന്താ അമ്മേ ചോദിച്ചേ…” ദേവൂനോട് കല്ലു ചോദിച്ചു.
“…ഒന്നുമില്ല മോളെ. മോള് ഉറങ്ങിക്കോ…” കല്ലുവിനെ തന്നോട് കൂടുതൽ ചേർത്ത് കെട്ടിപ്പിടിച്ച് ദേവു ഉറങ്ങാൻ ശ്രെമിച്ചു.
ദേവൻ അന്ന് രാത്രി തന്നെ തേജസിനെ വിളിച്ചു കാര്യം പറഞ്ഞു. പിറ്റേന്ന് നേരിട്ട് ദേവനും തേജസും സംസാരിച്ച് ഒരു തീരുമാനം എടുത്തു. വലിയ അർഭാടങ്ങൾ ഇല്ലാതെ രജിസ്റ്റർ ഓഫീസിൽ വച്ചു വിവാഹം നടത്താം. ദേവുവിനും അതിന് സമ്മതം ആയിരുന്നു.
