“…അല്ല ആശാനേ നമ്മുടെ ദേവു ചേച്ചിയുടെ ശെരിക്കുള്ള പേര് എന്താന്ന് നോക്കുവായിരുന്നു…”
“…ഇത്രയും കാലമായിട്ട് അവളുടെ പേര് എന്താന്ന് നിനക്ക് അറിയില്ലേ…” തേജസ് അവനോട് അടക്കം ചോദിച്ചു.
“…ഞാൻ ചേച്ചിയെ കാണുന്ന കാലം തൊട്ട് നിങ്ങൾ എല്ലാരും ദേവു…ദേവു… എന്നാണ് വിളിക്കുന്നത്. അതുകേട്ട് ഞാനും ദേവൂചേച്ചി എന്ന് വിളിക്കാൻ തുടങ്ങി. അല്ലാതെ ശരിക്കുള്ള പേര് എന്താന്ന് ഒന്നും എനിക്ക് അറിയില്ല…”
“…അപ്പൊ അവളുടെ കല്യാണം ലറ്റർ നീ കണ്ടില്ലേ…” നിരഞ്ജനുമായുള്ള കല്യാണ ലെറ്ററിന്റെ കാര്യം തേജസ് ചോദിച്ചു.
“…ഓ പിന്നെ ചേച്ചിയുടെ കല്യാണം എങ്ങനെ മുടക്കാം എന്ന് പറഞ്ഞ് ആശൻ ചങ്ക് പൊട്ടി നടക്കുന്നതിന്റെ ഇടക്ക് ഞാൻ ഇനി ലെറ്റർ വായിച്ച് രസിക്കാം…” കിച്ചുവിന്റെ ആ ഡയലോഗ് തേജസിന്റെ അണ്ണാക്കിൽ പാചകം ചെയ്ത പോലെയായി. ഈ കാര്യത്തിൽ കിച്ചുവിനെയും കുറ്റം പറയാൻ പറ്റില്ലല്ലോ. അവൻ പറഞ്ഞതിലും കാര്യം ഉണ്ട്.
“…ആശൻ അതൊക്കെ വിട്ടിട്ട് ചേച്ചിയുടെ പേര് എന്താന്ന് പറയ്…” കിച്ചുവിന്റെ സ്വരമാണ് തേജസിനെ ചിന്തകളിൽ നിന്നും ഉണർത്തിയത്. ശേഷം കിച്ചുവിന്റെ കാതിലായി തേജസ് ആ പേര് മന്ത്രിച്ചു.
“…ദേവാത്മിക…”
“… അമ്പോ എന്നാ കിടിലൻ പേര് ആണെന്നെ. ഞാൻ ഒക്കെ ഈ പേര് വിളിക്കാൻ ഇച്ചിരി വിയർക്കും. നമ്മുക്ക് നമ്മുടെ ദേവൂചേച്ചി മതി. അതാവുമ്പോൾ വിളിക്കാൻ ഒരു സുഖമുണ്ട്…” ദേവുവിന്റെ യഥാർത്ഥ പേര് അറിഞ്ഞ ശേഷം കിച്ചു അവന്റെ അഭിപ്രായം പറഞ്ഞു.
രജിസ്റ്റർ ഓഫീസിലെ പരിപാടി കഴിഞ്ഞ് ഞങ്ങൾ വീട്ടിലേക്ക് പോയി. അമ്മയുടെ കല്ലറക്ക് മുന്നിൽ ചെന്ന് കൈകൂപ്പി കാര്യങ്ങൾ പറഞ്ഞ് ഞാനും ദേവൂവും വീട്ടിലേക്ക് വന്നു. മാമി ദേവുവിന്റെ കൈയിൽ നിലവിളക്ക് നൽകി ആരതി ഉഴിഞ്ഞ് എതിരേറ്റു.
“… കല്ലുനെ ഇന്ന് ഞങ്ങൾ കൊണ്ട് പൊയ്ക്കോട്ടേ…” വൈകിട്ട് എല്ലാരും സംസാരിച്ചോണ്ട് ഇരുന്ന കൂട്ടത്തിൽ മാമിയണ് ഇത് പറഞ്ഞത്.
“…അത്…മാമി അവൾ അങ്ങനെ വരുമെന്ന് തോന്നുന്നില്ല…” ദേവു അവളുടെ ആശങ്ക പ്രകടിപ്പിച്ചു.
“… അതൊക്കെ അവൾ വരും അല്ലേടി…” മാമിയുടെ മടിയിൽ ഇരുന്ന കല്ലുവിന്റെ കവിളിൽ പിച്ചി കൊണ്ട് മാമി പറഞ്ഞു.
“…ഞാൻ അമ്മമ്മയുടെ കൂടെ പോവാ…” അതും പറഞ്ഞു മാമിയെ കല്ലു കെട്ടിപിടിച്ചു.
“…അപ്പോഴേക്കും അമ്മമ്മേയും നീ കൈയിൽ എടുത്തോ…”ദേവൻ ആണ് അത് ചോദിച്ചത്.
“…അവിടെ ഞാനും ഇവളും മാത്രം അല്ലെ ഉള്ളു. ഇവനോട് അവിടെ വന്ന് നിൽക്കാൻ പറഞ്ഞാൽ ഇവൻ കേൾക്കില്ല…” തേജസിനെ നോക്കി മാമൻ പറഞ്ഞു.
“… ഓഹോ ഇപ്പൊ അങ്ങനെ ആയോ. നിങ്ങൾക്ക് ഇവിടെയും വന്ന് നിൽക്കലോ…” തേജസും വിട്ടു കൊടുത്തില്ല.
“…മതി മതി ഇനി നിങ്ങൾ തമ്മിൽ തല്ലുണ്ടാക്കണ്ട. ഞങ്ങൾ അവിടെ ഒറ്റക്ക് അല്ലെ കല്ലുമോൾ വന്നാൽ മിണ്ടാനും പറയാനും ഒരാൾ ആയല്ലോ…” മാമി പറഞ്ഞതിന് എല്ലാരും മൂളിക്കേട്ടു.
രാത്രി ആയപ്പോ എല്ലാരും യാത്ര പറഞ്ഞ് ഇറങ്ങി. ഞങ്ങളുടെ കൺവെട്ടത്തിന് മറയുന്ന വരെ മാമന്റെ തോളിൽ ഇരുന്നു കല്ലുമോൾ ഞങ്ങളെ നോക്കി ഫ്‌ളയിങ് കിസ്സ് തന്നോണ്ട് ഇരുന്നു.
“…അപ്പൊ ഞങ്ങളും ഇറങ്ങാട…” ദേവനും ഇറങ്ങാൻ തുടങ്ങി.
“…അപ്പൊ ശെരിയളിയാ കാണാം…” പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.
“…ഒഫീഷ്യലി അളിയൻ ആയ സ്ഥിതിക്ക് ഇനി അധികാരത്തോടെ അങ്ങനെ വിളിക്കാലോ അല്ലെ …” ദേവൻ കളിയാക്കികൊണ്ട് പറയുമ്പോഴാണ് ഞാനും അങ്ങനെ ഒരു കാര്യത്തെ പറ്റി ചിന്തിക്കുന്നത്.
“…വേദികേ വാ നമുക്ക് ഇറങ്ങാം…” അകത്തു ദേവുവിനോട് സംസാരിച്ചോണ്ട് നിന്നിരുന്ന വേദികയെ ദേവൻ വിളിച്ചു.
ദേവനും വേദികയും ഇറങ്ങിയതോടെ ആ വലിയ വീട്ടിൽ ഞാനും ദേവൂവും ഒറ്റക്ക് ആയി. ഞാൻ ആണെങ്കിൽ ചെറിയ ടെൻഷനിലും. ദേവുവിനോട് എങ്ങനാ സംസാരിക്ക എന്താ എങ്ങന തുടങ്ങുവാ എന്നൊരു പിടിയും ഇല്ല. വീടിന്റെ ഉള്ളിൽ കയറി വാതിൽ അടച്ചതും ദേവു ഹാളിൽ തന്നെ ഉണ്ടായിരുന്നു.
