തേജാത്മികം – 11 19

 

“… ടാ നിന്റെ അമ്മ ഏറെ ആഗ്രഹിച്ചത നിന്റെ വിവാഹം. ഇത്രയും നാൾ ഞങ്ങൾ എല്ലാരും അതെ പറ്റി സംസാരിച്ചെങ്കിലും നീ അതിൽ നിന്നെല്ലാം ഒഴിഞ്ഞു മാറി…”

 

“…മാമൻ എന്താ പറഞ്ഞു വരുന്നത് ദേവൂവും ആയിട്ടുള്ള വിവാഹത്തിൽ നിന്നും ഒഴിയണം എന്നാണോ…”

 

“… ഞാൻ നിന്നോട് അങ്ങനെ പറഞ്ഞോ. നിനക്ക് വിവാഹം വലിയ രീതിയിൽ നടത്താൻ താല്പര്യം ഇല്ലായിരിക്കാം. ഞങ്ങൾ ഇച്ചിരി പഴഞ്ചൻ ആൾക്കാരാ ഞങ്ങളുടെ സന്തോഷത്തിന് വേണ്ടി അമ്പലത്തിൽ വച്ച് താലി കെട്ടിക്കൂടെ…” മാമൻ ചോദിച്ചു.

 

“…മാമൻ പറയുന്നതിലും കാര്യം ഉണ്ട് ആശാനേ. ഒരുപക്ഷെ അമ്മയും അതായിരിക്കും ആഗ്രഹിക്കുന്നത്…” കിച്ചുവും മാമനെ പിന്താങ്ങി.

 

“… ഇതേപറ്റി ഞാൻ ദേവനുമായി ഒന്ന് സംസാരിക്കാം…” കുറച്ചു നേരം മൗനമായി നിന്ന തേജസിന് അവർ പറയുന്നതിലും കാര്യം ഉണ്ടെന്നു മനസിലായി.

 

ദേവനാനോട് ഈ കാര്യം സംസാരിച്ചു. അവൻ ഇത് ദേവുവിനോട് ചോദിച്ചപ്പോ ആദ്യം അവൾക്ക് വല്യ താല്പര്യം ഇല്ലായിരുന്നു. പിന്നെ എല്ലാരും അത് ആഗ്രഹിക്കുന്നെന്ന് തോന്നിയതും അതിന് സമ്മതം മൂളി.

 

നല്ലൊരു നാളും മുഹൂർത്തവും നോക്കി അടുത്തുള്ള ക്ഷേത്രത്തിൽ വച്ച് തേജസ്‌ ദേവുവിന്റെ കഴുത്തിൽ താലി ചാർത്തി. ഒരുപാട് അർഭാടാമോ നാട്ടുകാരോ ഇല്ലാതെ അടുത്ത ബന്ധുക്കളും കൂട്ടുകാരും ഉള്ള ചെറിയൊരു ചടങ്ങ്. താലികെട്ടും ഹാരം ചാർത്തലും കഴിഞ്ഞ് രണ്ടുപേരും മുന്നിലെ കണ്ണന്റെ രൂപത്തിൽ മനസർപ്പിച്ച് പ്രാർത്ഥിച്ചു.

 

“…ദൈവമേ ഒരു തവണ എന്റെ മണ്ടത്തരവും കഴിവുകേടും കാരണം എന്റെ കൈവിട്ടു പോയവളേ നിയായിട്ട് തന്നെ എന്നിലേക്ക് തിരിച്ചെത്തിച്ചു. എങ്കിലും ഈ കുഞ്ഞു കാലത്തിന് ഇടക്ക് ആ പാവം അനുഭവിക്കാത്ത കഷ്ട്ടതകളോ ദുരിതങ്ങളോ ഇല്ല. എല്ലാം ഞാൻ കാരണം ആയിരുന്നല്ലോ എന്ന് ആലോചിക്കുമ്പോൾ ഉള്ള് ഇപ്പോഴും നീറുകയാ. ഇനിയുള്ള കാലം അവൾക്ക് ഒരു ചെറിയ വേദന പോലും നൽകാതെ പൊന്നുപോലെ ഞാൻ നോക്കിക്കോളാം ഒപ്പം നിന്റെ അനുഗ്രഹവും ഉണ്ടാവണെ…” കണ്ണുകൾ അടച്ചു മനസുരുകി തേജസ്‌ പ്രാർത്ഥിച്ചു.

 

“…കണ്ണാ നിനക്ക് അറിയാലോ ഞാൻ വിചാരിക്കുന്ന പോലെയല്ല എന്റെ ജീവിതത്തിൽ ഇതുവരെ സംഭവിച്ചത്. ഈ വിവാഹം പോലും അങ്ങനെ തന്നെയാണ്. എന്റെ മോൾക്ക് വേണ്ടിയാണ് ഞാൻ ഈ വിവാഹത്തിന് സമ്മതിച്ചത് അത് ഒരു എടുത്തുച്ചാട്ടം ആയിപോയോ എന്ന് പോലും എനിക്ക് അറിയില്ല. തേജസ്‌ ഏട്ടനെ പണ്ട് ഞാൻ സ്നേഹിച്ചപോലെ ഇനി സ്നേഹിക്കാനോ വിശ്വസിക്കാനോ കഴിയുമോ എന്ന് എനിക്ക് അറിയില്ല. ഒരുപക്ഷെ സന്തോഷത്തോടുള്ള ഒരു ജീവിതം ഉണ്ടാവുമോ എന്നുപോലും എനിക്ക് അറിയില്ല. എല്ലാം ഞാൻ നിന്നിൽ അർപ്പിക്കുന്നു…” തന്റെ യാഥനകളും വേദനകളും കണ്ണന്റെ മുന്നിൽ ഏറ്റുപറഞ്ഞ് ദേവു പുതിയൊരു ജീവിതത്തിലേക്ക് കാലുവെച്ചു.

 

വിവാഹത്തിന് ശേഷം അടുത്തുള്ള ഓഡിറ്റോറിയത്തിൽ എല്ലാർക്കും ചെറിയൊരു സദ്യ ഏർപ്പാട് ആക്കിയിട്ടുണ്ടായിരുന്നു. എല്ലാരും അങ്ങോട്ടേക്ക് നീങ്ങി. സദ്യ കഴിക്കുന്ന നേരം കല്ലു തേജസിന്റെ മടിയിൽ ആയിരുന്നു. ആര് വിളിച്ചിട്ടും പോവാൻ അവൾ കൂട്ടാക്കിയില്ല. താൻ ചോർ കഴിക്കുന്നതിന്റെ കൂടെ കല്ലുവിനും ചോർ വാരികൊടുക്കുന്ന തേജസിനെ ദേവു നോക്കിയിരുന്നു. എല്ലാരും കഴിച്ചു കഴിഞ്ഞിട്ടും കല്ലുവും ദേവൂവും എഴുന്നേറ്റില്ല. അവരുടെ കളിചിരിയും സന്തോഷവും ദേവുവിന്റെ മനസ്സിൽ ചെറിയൊരു ആശ്വാസം പകർന്നു.

 

സദ്യ കഴിഞ്ഞതും എല്ലാരും പിരിഞ്ഞു പോയി. ദേവനും വേദികയും കിച്ചുവും ദേവൂവും തേജസും രജിസ്റ്റർ ഓഫീസിലേക്ക് പോകാൻ ഇറങ്ങി. മാമനും മാമിയും കല്ലുമോളും തേജസിന്റെ വീട്ടിലേക്കും.

 

രജിസ്റ്റർ ഓഫീസിൽ തേജസ്‌ ഒപ്പിട്ട ശേഷം ദേവു ഒപ്പിടുന്ന നേരം കിച്ചു തേജസിന്റെ പിന്നിൽ നിന്നും രജിസ്റ്റർ ബുക്കിലേക്ക് എത്തി എത്തി നോക്കി.

 

“…എന്താടാ കാണിക്കുന്നേ…” ഒന്നു രണ്ട് തവണ തേജസിന്റെ പിന്നിൽ നിന്നും കിച്ചു തട്ടിയതും തേജസ്‌ കാര്യം തിരക്കി.

Leave a Reply

Your email address will not be published. Required fields are marked *