തേജാത്മികം – 12 64അടിപൊളി 

 

 

 

“…അയ്യോ പറ്റില്ല മാമി. നാളെ ദേവൂന് ജോലിക്ക് പോണം കല്ലുന് സ്കൂളിൽ പോണം അതോണ്ട് നിന്നാൽ ശരിയാവില്ല…”

 

 

 

“…അതൊന്നും പറഞ്ഞാൽ പറ്റില്ല. നിങ്ങൾ വേണേ പൊക്കോ കല്ലു ഇവിടെ നിക്കട്ടെ അല്ലെ മോളെ…” മാമി കല്ലുവിനോട് ചോദിച്ചു.

 

 

 

“…എനിക്ക് അമ്മേടെ കൂടെ കിടക്കണം…” കല്ലു വിഷമം നടിച്ചു പറഞ്ഞു.

 

 

 

“…അമ്പടി കേമി. അച്ഛന്റെയും അമ്മയുടെയും കൂടെ കിടന്ന് ശീലിച്ചുപോയി…” കല്ലുവിനെ കളിയാക്കി മാമി പറഞ്ഞു.

 

 

 

“…അതിന് അമ്മയും അച്ഛനും ഒരുമിച്ച് അല്ലല്ലോ കിടക്കുന്നെ…” നിഷ്കളങ്കമായി കല്ലു പറഞ്ഞു.

 

 

 

“…അവള് ചുമ്മാ പറയുന്നത് ആണ് മാമി…” കല്ലുവിനെ തിരുത്താൻ നോക്കി ഞാൻ പറഞ്ഞു.

 

 

 

“… ഞാൻ സത്യ പറഞ്ഞെ…”

 

 

 

“… കല്ലു കഴിച്ചു കഴിഞ്ഞില്ലേ..? വാ കൈ കഴുകാം…” ദേവു പെട്ടെന്ന് കല്ലുവിനെ എടുത്ത് പിന്നാപ്പുറത്തേക്ക് പോയി. ഊണ് കഴിക്കുന്ന ഇടം ആകെ നിശബ്ദത പരന്നു.

 

 

 

“… മാമൻ എന്താ ഇവിടെ നിൽക്കുന്നെ…” ഊണിനു ശേഷം മുറ്റത്ത് നിന്ന് റോഡിലേക്ക് നോക്കുന്ന മാമനോട് ഞാൻ കാര്യം തിരക്കി.

 

 

 

“…നീയും ദേവൂവും തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ…”

 

 

 

“… പ്രശനമോ എന്ത് പ്രശനം…” മാമന്റെ മുന്നിൽ നിന്നും ഞാൻ ഒളിക്കാൻ ശ്രമിച്ചു.

 

 

 

“… നീ കള്ളം പറഞ്ഞാലും ആ കുഞ്ഞിന്റെ നാവിൽ നിന്നും വന്നത് കള്ളം ആവില്ലല്ലോ…” പിന്നെ ഒന്നും ഒളിക്കാൻ തോന്നിയില്ല.

 

 

 

“…മാമ ചെറിയ സൗന്ദര്യ പിണക്കങ്ങൾ ഉണ്ട് അത് എല്ലായിടത്തും ഉണ്ടാവുമല്ലോ…”

 

 

 

“… മോനെ നിനക്ക് ഈ വിവാഹം വേണ്ട എന്ന് ഇപ്പൊ തോന്നുന്നുണ്ടോ…” മാമൻ ചോദിച്ചു.

 

 

 

“… എന്താ മാമ ഇങ്ങനെ ഒക്കെ ചോദിക്കുന്നെ. അമ്മ പോയതോടെ ഒരു ഉത്തരവാദിതൊവും ഇല്ലാതെ അലഞ്ഞു തിരിഞ്ഞു നടന്നവനാ ഞാൻ. ഒരു വിവാഹം പോലും കഴിക്കണ്ട എന്ന് തീരുമാനിച്ചത. പക്ഷെ എന്റെ ജീവിതത്തിലേക്ക് ദേവൂവും കല്ലുവും കടന്നു വന്നു. കല്ലുവിന്റെ ചെറിയ കുറുമ്പും ദേവുവിനോടുള്ള സ്നേഹവും ആണ് ഇന്ന് എന്നെ ജീവിക്കാൻ പ്രരിപ്പിക്കുന്നത്. അമ്മ മരിച്ചപ്പോ ഒറ്റപെട്ട് പോയെന്ന് വിചാരിച്ച ഇടത്ത് നിന്നും ഇന്ന് എന്റെ സ്വന്തം എന്ന് പറയാൻ ആരൊക്കെയോ ഉണ്ടെന്നൊരു തോന്നൽ. അതുകൊണ്ട് ഈ വിവാഹം കൊണ്ട് ഞാൻ ഹാപ്പി ആണ്. പിന്നെ ദേവു അവളുടെ അവസ്ഥ എനിക്ക് മനസ്സിലാവും ഇന്ന് അല്ലെങ്കിൽ നാളെ അവൾ എന്നെ ഉൾകൊള്ളും എന്ന പ്രതീക്ഷ എനിക്കുണ്ട്…” ഞാൻ ഇതെല്ലാം പറഞ്ഞതും മാമന്റെ ഉള്ളിലെ സംശയങ്ങൾക്കും പേടിക്കും ഒരു ഒരു ഉത്തരം ആയെന്ന് തോന്നി.

 

 

 

എന്നാൽ മുറിയിൽ ചാർജിന് വച്ചിരുന്ന ഫോൺ എടുക്കാൻ വന്ന ദേവു ഒരു ചുവരിന് ഇപ്പുറം തേജസ്‌ പറയുന്നത് എല്ലാം കേൾക്കുന്നുണ്ടായിരുന്നു. അറിയാതെ അവളുടെ മിഴികൾ നനഞ്ഞു. ഉള്ളിൽ ചില ഉറച്ച തീരുമാനങ്ങൾ എടുത്ത്‌ കവിളിൽ കൂടി ഒഴുകി തുടങ്ങിയ കണ്ണുനീർ തുടച്ചു.

 

 

 

തുടരും…

 

 

**__________**_____________** ___________**

 

 

ചൂട് കാലം അല്ലെ cool beer and KitKat നല്ല കോമ്പിനേഷൻ ആണ് 😋. അതാവുമ്പോൾ മനസും തണുക്കും ചിന്തകളും ഉണരും ഒന്ന് ട്രൈ ചെയ്തേക്കാം🫣.

 

 

ഈ സ്റ്റോറി പൂർണമായും പ്ലാൻ ചെയ്ത ശേഷമാണ് ഞാൻ എഴുതി തുടങ്ങിയത്. ആദ്യമേ ദേവു തന്നായിരുന്നു എന്റെ മനസ്സിലെ നായിക. കഥയുടെ തുടക്കത്തിൽ ഒരാൾ ചോദിച്ചായിരുന്നു തനുവും തേജസും പെട്ടെന്ന് റിലേഷനിൽ ആയല്ലോ സാധാരണ അങ്ങനെ സംഭവിക്കാറില്ലല്ലോ എന്ന്. അന്ന് അതിന്റെ മറുപടി പറയാതിരുന്നത് എങ്ങനെയുള്ള കുറച്ചു സംഭവവിഹാസങ്ങൾ ഉള്ളത് കൊണ്ടാണ്.

 

 

എന്റെ മുന്നത്തെ കഥകളിൽ തുടക്കവും ട്വിസ്റ്റ്‌ എന്തെങ്കിലും ഉണ്ടെങ്കിൽ അതും മാത്രം മുന്നിൽ കണ്ടാണ് ഞാൻ എഴുത്ത് തുടങ്ങിയത് ബാക്കിയെല്ലാം നിങ്ങളുടെ അഭിപ്രായം അനുസരിച്ചു ഡെവലപ്പ് ആവുമായിരുന്നു. പക്ഷെ ഈ കഥയിൽ എന്റെ എഴുത്തിന് ചെറിയൊരു മാറ്റം വരുത്തി. ഭാവിയിൽ നടക്കാനുള്ള ഒരു ഇൻസിഡന്റിന് വേണ്ടി മുൻകൂട്ടി വിത്ത് വിതച്ചു. സത്യത്തിൽ ആ മോഡൽ എഴുത്ത് നല്ല ത്രില്ലിങ് ആയി തോന്നി. അങ്ങനെ ചെയ്തപ്പോ എഴുതി തുടങ്ങും മുമ്പ് തന്നെ കഥ മുഴുവനയും മനസ്സിൽ രൂപപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *