“…ഇവിടെ ഇരിക്ക് ചോദിക്കട്ടെ…” അൽപ്പം നീങ്ങി അഞ്‌ജലിക്കും തൻവികക്കും ഇരിക്കാൻ ഇടം നൽകി അവർ ഇരുന്ന് ടേബിളിന് ചുറ്റും നോക്കി. രണ്ട് ആൺപിള്ളേരും രണ്ട് പെണ്ണ് പിള്ളേരുമാണ് ആ ടേബിളിൽ ഉണ്ടായിരുന്നെ. ഇരുത്തം കണ്ടിട്ട് അതിൽ രണ്ടുപേർ കപ്പിൾസ് ആണെന്ന് തോന്നുന്നു.
“… നിങ്ങൾ ഏത് ക്ലാസ്സിലാ…”
“… BSC zoology…” അഞ്ജലി മറുപടി നൽകി.
“… പേടിക്കയൊന്നും വേണ്ട ഞങ്ങൾ തേജസിന്റെ ഫ്രണ്ട്സ് ആണ്…” അതിന് തൻവിക ഒരു പുഞ്ചിരി നൽകി.ശേഷം അവർ കഴിച്ചു തുടങ്ങി.
“… ഇനി പറയ് എങ്ങന ഞങ്ങടെ ചെക്കനെ വളച്ചത്…” പെട്ടന്നുള്ള ചോദ്യത്തിൽ കഴിച്ചോണ്ടിരുന്ന ചോർ തൻവികയുടെ നെറുകയിൽ കേറി പോയി.
“… അയ്യോ എന്നാ പറ്റി. ദാ വെള്ളം കുടിക്ക്…” അടുത്തിരുന്ന വെള്ളം തൻവികക്ക് നൽകി അവൾ ഒറ്റവലിക്ക് മുഴുവനും അകത്താക്കി.
“… ചോർ നെറുകയിൽ കയറിയത സാരമില്ല ഇപ്പൊ ശെരിയാകും. എന്നിട്ട് പറഞ്ഞാൽ മതി…” അടുത്തിരുന്ന പെൺകുട്ടി അവളെ അശ്വസിപ്പിച്ചു.
ദൈവമേ ഇവർ വിടുന്ന കോളില്ലല്ലോ. ഇനിയിപ്പോ എന്താ ചെയ്യാ. തൻവിക കൂടുതൽ ടെൻഷൻ ആയി.അവസാനം വരുന്നിടത്ത് വച്ച് കാണാം എന്ന് കരുതി അവൾ പറഞ്ഞു തുടങ്ങി.
“… ഞാൻ വണ്ടർലയിൽ ടൂർ പോയപ്പോഴാ ആദ്യമായി തേജസ് ഏട്ടനെ കാണുന്നത്. നിങ്ങൾക്ക് അറിയാലോ അവിടെ ഗേൾസിനും T-shirt ഷോർട്സ് ആണ് വേഷം. ഞങ്ങൾ എല്ലാരും വാട്ടർ പൂളിൽ വളരെ എൻജോയ് ചെയ്ത് കളിക്കായിരുന്നു. അപ്പോഴാണ് ഒരു അലവലാതിയും കൂടെ കുറച്ചു പയ്യന്മാരും ഞങ്ങളെ കമന്റ് അടിക്കാൻ തുടങ്ങിയത്. ആദ്യം ഒക്കെ ഞങ്ങൾ വലിയ കാര്യം ആക്കിയില്ല പോകെ പോകെ അവരുടെ കമെന്റിന്റെ രീതി മാറി അശ്ലീലം മാത്രം പറയാൻ തുടങ്ങി. സഹികെട്ട ഞാൻ അതിനെതിരെ പ്രതികരിക്കാൻ തീരുമാനിച്ചു. അയാളോട് എതിർത്ത് സംസാരിച്ചു പക്ഷെ കാര്യം ഉണ്ടായില്ല. അവസാനം ഗതികെട്ട് അയാളെ തല്ലാൻ കൈ ഓങ്ങിയതും എന്റെ കൈയിൽ കയറി പിടിച്ചു. സത്യമായിട്ടും ഞാൻ പേടിച്ചു ഉണ്ടായിരുന്ന ദൈര്യം എല്ലാം ചോർന്നുപോയി. എന്റെ ചുറ്റുമുള്ള എല്ലാരും വെറും നോക്ക് കുത്തികൾ ആയി നിന്നത് അല്ലാതെ എന്നെ സഹായിക്കാൻ എത്തിയില്ല. സത്യം പറഞ്ഞാൽ എന്റെ കണ്ണൊക്കെ നിറഞ്ഞു. ആരെങ്കിലും വന്ന് രക്ഷിച്ചെങ്കിൽ എന്ന് മനസുരുകി പ്രാർത്ഥിച്ചു. പെട്ടെന്ന് ഒരു ചേട്ടൻ ഞങ്ങൾക്ക് ഇടയിലേക്ക് കയറി അയാളുടെ കരണം നോക്കി ഒന്ന് പൊട്ടിച്ചു…”
“… Wait… Wait…അത് ഞങ്ങടെ പയ്യൻ തേജസ് അല്ലെ…” കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരുത്തൻ ആകാംഷയോടെ ചോദിച്ചു.
“… അത് എങ്ങനെ മനസിലായി…”
“… ഇങ്ങനെ ഉള്ള അനീതി ഒന്നും കണ്ട് നിക്കാൻ അവന് കഴിയില്ല…” അഭിമാനത്തോടെ അവൻ പറഞ്ഞു. അതിന് തൻവിക ഒരു വളിച്ച ചിരി ചിരിച്ചു.
“… എന്നിട്ട് ബാക്കി പറയ്…”
“…അയാൾക്കും കൂടെ ഉള്ളവർക്കും ആവശ്യത്തിന് കൊടുത്തിട്ട് പുള്ളി പോയി. അപമാനത്തിൽ നിന്നും രക്ഷിച്ച പുരുഷനെ ഏത് പെണ്ണാ മറക്ക. എന്റെ ഉള്ളിൽ പുള്ളിയോട് അടങ്ങാത്ത ആരാധന ഉടലെടുത്തു. പിന്നെ കക്ഷിയെ കാണാൻ പറ്റില്ല എന്നാ കരുതിയെ…”
“… എന്നിട്ടോ…”
“… വീണ്ടും കണ്ടു. ഞാനും ഫാമിലിയും ദൂരെ ഒരു കല്യാണത്തിന് പോയിട്ട് വരായിരുന്നു. പെട്ടെന്നാണ് മിന്നൽ ഹർത്താൽ പ്രക്യാപിച്ചത് അതിന്റെ ഇടയിൽ ഞങ്ങടെ വണ്ടി പണി തന്നു. എന്ത് ചെയ്യണം എന്നൊരു പിടിയും ഇല്ലാതെ ആ വഴിയോരത്ത് നിന്നപ്പോഴാ ദൈവ ധൂതനെ പോലെ തേജസ് ഏട്ടൻ വന്നത്. ഒരു പരിചയവും ഇല്ലാത്ത ഞങ്ങളെ വീടുവരെ പുള്ളി എത്തിച്ചു. കക്ഷി പാർട്ടിയിൽ ഉള്ളതുകൊണ്ട് വഴി തടയാൻ ഒന്നും ആരും വന്നില്ല. ആ യാത്രയില തേജസ് ചേട്ടന്റെ പേരും വിവരങ്ങളും കൂടുതൽ അറിയുന്നതും. ഒരു പരിചയവും ഇല്ലാത്ത ഞങ്ങളെ സഹായിച്ച ആ മനസ്. അത് പുള്ളിയോടുള്ള ആരാധന ഇഷ്ട്ടമായി മാറി…”
“… നിങ്ങളിൽ ആരാ ആദ്യം പ്രൊപ്പോസ് ചെയ്തേ. എവിടെ വച്ച ഇഷ്ട്ടം തുറന്നു പറഞ്ഞത്…” അറിയാനുള്ള കൗതുകത്തിൽ കൂട്ടത്തിലെ പെൺകുട്ടി ചോദിച്ചു.
