“… അല്ല ആര് അന്വേഷിചെന്ന് പറയണം…”
“… തേജസ് വന്നിരുന്നെന്ന് പറഞ്ഞാൽ മതി…” തിരിഞ്ഞ് അത്രയും പറഞ്ഞ് ദേഷ്യത്തോടെ അവൻ സ്വന്തം ക്ലാസ്സിലേക്ക് പോയി. ആ പേര് കേട്ടതും കണ്ണും തള്ളി അനങ്ങാൻ കഴിയാതെ അഞ്ജലി അവിടെ തന്നെ നിന്നു.
“… എടി ഒരു പ്രശ്നം ഉണ്ട്…” പിറ്റേന്ന് കോളേജിൽ എത്തിയ തൻവികയോട് കാര്യമായി തന്നെ അഞ്ജലി പറഞ്ഞു.
“… എന്ത് പ്രശ്നം. Assignment വല്ലതും വയ്ക്കാൻ ഉണ്ടോ…”
“… ഓ അതൊന്നും അല്ല. നിന്നെ തിരക്കി തേജസ് ചേട്ടൻ വന്നിരുന്നു…”
“… തേജസ് ചേട്ടനോ. എന്നെ തിരക്കിയോ…” ഞെട്ടലോടെയാണ് അവൾ ചോദിച്ചത്.
“… അതെ നിന്നെ തിരക്കി തന്നെ. പുള്ളി നല്ല കലിപ്പിൽ ആയിരുന്നു…”
“… ആണോ അയ്യോ പുള്ളി എല്ലാം അറിഞ്ഞെന്ന തോന്നുന്നേ…” ടെൻഷനോടെ അവൾ നഖം കടിച്ചു.
“… നീ വന്നാൽ ഉടൻ പുള്ളിയെ ചെന്ന് കാണാൻ പറഞ്ഞിട്ടുണ്ട്…”
“… അയ്യോ ഞാനൊന്നും ഇല്ല…”
“… ടി പോയി കണ്ടില്ലെങ്കിൽ അതിനേക്കാൾ പ്രശ്നം ആകും…”
“… നീ തന്നെയല്ലേ പറഞ്ഞെ പുള്ളി ഇന്നലെ നല്ല കലിപ്പിലാ വന്നത് എന്ന് അപ്പൊ എന്നെ നേരിൽ കണ്ടാൽ എന്റെ പാടം ഭിത്തിയിൽ ചില്ലിട്ടു വയ്ക്കാം…”
“…ഇനിയിപ്പോ എന്താ ചെയ്യാ…” ടെൻഷനോടെ അഞ്ജലി ചോദിച്ചു.
“… എനിക്ക് അറിയില്ല. ആകെ പെട്ട അവസ്ഥ ആയല്ലോ…” ഇനി എന്ത് ചെയ്യും എന്ന് രണ്ടുപേരും തലപുകഞ്ഞ് ആലോചിച്ചു.
“… നീ അത് വിട് അളിയാ ഏതോ ഒരു പെണ്ണ് എന്തൊക്കെയോ കഥ അടിച്ചിറക്കിയതിന് നീ എന്ത് ചെയ്യാനാ…” അജു തേജസിന്റെ ദേഷ്യം കുറപ്പിക്കാൻ നോക്കി.
“… എങ്ങനെ അളിയാ വിടുന്നെ എന്നെ അറിയുന്ന എല്ലാരും അത് വിശ്വസിച്ചില്ലേ എന്തിന് നീ പോലും…”അതിനുള്ള മറുപടി അജുവിന്റെ പക്കൽ ഇല്ലായിരുന്നു.
“…ഈ പറഞ്ഞ പെണ്ണിന്റെ മുഖം പോലും ഞാൻ നേരെ കണ്ടിട്ടില്ല അപ്പോഴാ. അവളെ എന്റെ കൈയിൽ കിട്ടിയാൽ ഉണ്ടല്ലോ…” ദേഷ്യത്തിൽ ഡെസ്കിൽ അഞ്ഞിടിച്ചു.
“… അത് പോട്ടെ. നാളെ ആണ് ഫ്രഷേഴ്‌സ് ഡേ നീ വേണം എല്ലാത്തിനും മുന്നിൽ നിക്കാൻ. നമുക്ക് കളർ ആക്കണ്ടേ…” അജു തേജസിന്റെ മനസ് മാറ്റാൻ ശ്രെമിച്ചു.
പിറ്റേന്ന് വളരെ തിരക്കുള്ള ദിവസം ആയിരുന്നു. ഫ്രഷേഴ്‌സ് ഡേ ആയത് കൊണ്ട് പാർട്ടിയുടെ പ്രധാന അംഗം എന്ന നിലയിൽ ചുമതല എല്ലാം തേജസിന്റെ കൈയിൽ വന്നു ചേർന്ന്. അവൻ അതിനു വേണ്ട ഓരോ കാര്യങ്ങളും നല്ല അടിപൊളിയായി ചെയ്തുകൊണ്ടരുന്നു. പരിപാടിയുടെ കാര്യങ്ങൾ മറ്റുള്ളവരെ ഏൽപ്പിച്ച ശേഷം ഫുഡിന്റെയും സ്റ്റേജ് ഡെക്കറേഷൻ കാര്യങ്ങൾ തേജസിന്റെ ഉത്തരവാദിത്തിൽ നടന്നു.
“… ടാ അളിയാ ഫുഡിന്റെ കാര്യത്തിൽ ചെറിയൊരു ഡൗട്ട് നീ ഒന്ന് വന്നേ…” സ്റ്റേജിൽ പുതിയ പിള്ളേരുടെ പരിപാടി കാണുന്നതിന് ഇടയ്ക്ക് അജു വന്ന് തേജസിനെ വിളിച്ചു.
“… എല്ലാം ഞാൻ സെറ്റ് ചെയ്തത് ആണല്ലോ പിന്നെന്താ പ്രശ്നം…”
“… എനിക്ക് അറിയില്ല. അവന്മാർ എല്ലാം കുളം ആക്കിയെന്ന തോന്നുന്നേ…”
“… ഇവന്മാരെ കൊണ്ട്…”
ഗത്യന്തരം ഇല്ലാതെ അജുവിനൊപ്പം ഫുഡ് സെറ്റ് ചെയ്യുന്ന ഇടത്തേക്ക് പോയി.വീണ്ടും എല്ലാ കാര്യങ്ങൾ പറഞ്ഞു ശെരിയാക്കിയ ശേഷം തിരിച്ചു സ്റ്റേജിലേക്ക് നടന്നു.
“…അളിയാ എല്ലാം സെറ്റ് ആക്കിയിട്ടുണ്ട്. ഇനി ഇതിന്റെ പേരിൽ എന്നെ വീണ്ടും വിളിച്ചാൽ അവിടെ നിൽക്കുന്ന എല്ലാരും എന്റെ കൈയിൽ നിന്നും വാങ്ങും കേട്ടല്ലോ…” അജുവിന് താകീത് നൽകവേ ആണ് മൈക്കിൽ അന്നൗൺസ് കെട്ടത്.
“… 🗣️ നമുക്ക് എല്ലാർക്കും ഒരു പാട്ട് കേട്ടാലോ. അടുത്തതായി നിങ്ങൾക്ക് വേണ്ടി പാട്ട് പാടാൻ എത്തുന്നത് ഫസ്റ്റ് ഇയർ zoology നിന്നും തൻവിക…” ആ പേര് കേട്ടതും തേജസ് ഒന്ന് ഞെട്ടി.
“… എടാ ഇത് അവൾ ആണെന്ന തോന്നുന്നേ…”അജു പറഞ്ഞു.
“…നീ വന്നേ എനിക്ക് അവളെ ഒന്ന് കാണണം😡… ” ദേഷ്യത്തോടെ അജുവിനെയും കൂട്ടി തേജസ് സ്റ്റേജിലേക്ക് ഓടി.
