തേജാത്മികം – 1 45അടിപൊളി 

 

“…എന്നിട്ട് എന്ത് ഉണ്ടായി…” കൗതുകത്തോടെ തൻവിക ചോദിച്ചു.

 

“…അവൻ ചെയ്യില്ല എന്ന് മനസിലായതോടെ നമ്മുടെ നൻപൻ സിനിമയിലെ പോലെ ഷട്ടി പുറത്ത് സോറി പറയാൻ പറഞ്ഞു. അത് കേട്ടതും പയ്യന്റെ റിലേ തെറ്റി. പിന്നെ നടന്നത് ചരിത്രം…”

 

“… എന്താ അവർ പറഞ്ഞപോലെ അവൻ സോറി പറഞ്ഞോ…”

 

“… ശേ ഇവളെക്കൊണ്ട് ഒന്ന് മാസ്സ് ആയി വന്നതായിരുന്നു എല്ലാം നശിപ്പിച്ചു…”

 

“… ഓ സോറി സോറി നീ ബാക്കി പറയ്…”

 

“… അന്ന് ആ സീനിയർസ് കൂട്ടത്തിൽ ഉണ്ടായിരുന്ന എല്ലാരേയും ഒരു ദയയും കൂടാതെ ഇടിച്ചു. ഇവിടെ ഉള്ളവർ അന്ന് ആദ്യമായിട്ടാ ഒറ്റക്ക് ഒരുത്തൻ എല്ലാരേയും ഇടിക്കുന്നത് കാണുന്നത്…”

 

“…ഇതെന്താ വല്ല തെലുങ്കു സിനിമ ആണോ ഒറ്റക്ക് എല്ലാരേയും ഇടിച്ചു മറിക്കാൻ. ചുമ്മാ തള്ളാതെ പോയെ…” കേട്ടത് ഒന്നും വിശ്വസിക്കാതെ തൻവിക പുച്ഛിച്ചു തള്ളി.

 

“… ഞാൻ തള്ളിയത് ഒന്നും അല്ല ഇതൊക്കെ എന്റെ ഏട്ടൻ പറഞ്ഞതാ…”

 

“… അതെന്താ നിന്റെ ഏട്ടനും തല്ല് കിട്ടിയോ 🫣…”

 

“…എന്റെ ഏട്ടന് തല്ലൊന്നും കിട്ടിയില്ല. ആ വിഷയത്തിന് ശേഷം സീനിയർ എല്ലാരും കട്ട കലിപ്പിലായി. അവനെ എങ്ങനേലും തിരിച്ചു തല്ലി പോയമാനം തിരിച്ചുപിടിക്കാൻ നോക്കി. പക്ഷെ പുള്ളിയുടെ രോമത്തിൽ തൊടാൻ കഴിഞ്ഞില്ല…”

 

“…ഇച്ചിരി വൈകിയ അറിഞ്ഞേ ആ പയ്യൻ പാർട്ടിയുടെ ലോക്കൽ കമ്മിറ്റിയിൽ മറ്റോ വല്യ പുള്ളിയാണെന്ന്. പിന്നെ കോളേജ് പാർട്ടി പുള്ളിയുടെ കൂടെ നിന്നു. പാർട്ടി കൂടെ ഉണ്ടെങ്കിൽ പിന്നെ ഇവിടെ വേറെ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല. അതിനു ശേഷം ഇവിടത്തെ ഹീറോ ആണ് കക്ഷി…”

 

“… പുളു ആണെങ്കിലും കേൾക്കാൻ നല്ല രസം ഉണ്ട്. അല്ല എന്താ ആ മഹാന്റെ പേര്…”

 

“… തേജസ്‌… തേജസ്‌ കൃഷ്ണൻ…”

 

“…അമ്പോ കിടിലൻ പേരൊക്കെ ആണല്ലോ…”

 

“… നീ വന്നപ്പോ റോഡിലും ചുവരിലൊക്കെ പാർട്ടിയുടെ കുറെ ചിത്രങ്ങൾ കണ്ടില്ലേ. എല്ലാം പുള്ളി വരച്ചതാ. അസാധ്യ കലാകാരനാ…”

 

“… മതി മതി മിസ്റ്റർ തേജസ്‌ കൃഷ്ണന്റെ വീര ഗാഥ. ഇന്റർവെൽ കഴിയാറായി നമുക്ക് ക്ലാസ്സിൽ പോവാം…”

 

അന്നത്തെ ദിവസം വലിയ കുഴപ്പം ഇല്ലാതെ പോയി. കോളേജും പുതിയ കൂട്ടുകാരെയും തൻവികക്ക് നന്നായി ബോധിച്ചു. എന്നാൽ പിറ്റേന്ന് ഉച്ചക്ക് ലഞ്ച് കഴിച്ചു കഴിഞ്ഞു ചെന്ന് ചാടിയത് ആവട്ടെ സീനിയർസിന്റെ മുന്നിൽ.

 

“… അതെ രണ്ട് ചേച്ചിമാരും ഇങ്ങു വന്നേ ചോദിക്കട്ടെ…”

 

“… എടി പെട്ടെന്ന തോന്നുന്നേ…” അഞ്ജലി തൻവികയോട് പിറു പിറുത്തുകൊണ്ട് അവർക്ക് മുന്നിലേക്ക് നടന്നു.

 

“…എന്താ രണ്ടുപേർക്കും വിളിച്ചാൽ വരാൻ ഇത്ര പാട്…”

 

“…അങ്ങനെ ഒന്നും ഇല്ല ചേട്ട…” പേടിയോടെ അഞ്ജലി പറഞ്ഞു.

 

“… നിങ്ങൾ ഏത് ക്ലാസ്സിലാ…”

 

“… Bsc സൂവോളജി…”

 

“… ആഹാ രണ്ടിന്റെയും പേരെന്താ…”രണ്ടുപേരും പേര് പറഞ്ഞു.

 

“… അപ്പൊ നിങ്ങൾക്കുള്ള ടാസ്ക് ഇതാണ്. ഇവനെ പ്രൊപ്പോസ് ചെയ്യണം. അത് കേട്ട് അവൻ പോലും അറിയാതെ യെസ് പറയണം. മനസ്സിലായോ…” അതിന് അവർ രണ്ടും പേടിയോടെ തലയാട്ടി.

 

“… അപ്പൊ നിങ്ങളിൽ ആരാ പ്രൊപ്പോസ് ചെയ്യാൻ പോകുന്നെ. താൻ ചെയ്തോ…” രണ്ടുപേരെയും മാറി മാറി നോക്കിയശേഷം തൻവികക്ക് നേരെ വിരൽ ചൂണ്ടി.

 

തൻവിക ആകെ പെട്ട അവസ്ഥയായി. ഇപ്പൊ ചെയ്യാൻ പറ്റില്ല എന്നുപറഞ്ഞാൽ അതിന് ശേഷം എന്താ നടക്കുക എന്ന് ഒരു പിടിയും ഇല്ല. ടെൻഷൻ കാരണം അവൾ ആകെ വിയർത്ത് കുളിച്ചു. വരുന്നത് വരട്ടെ എന്ന് കരുതി അവൾ ആ സഹാസത്തിന് മുതിർന്നു.

 

“… എടാ അവരെ വിട്ടേരെ…” പെട്ടെന്നാണ് അവർക്ക് പിന്നിൽ നിന്നും ഒരു വിളികേട്ടത് എല്ലാരുടെയും നോട്ടം അങ്ങോട്ടായി.

 

“… എന്താടാ മൈരേ…” ഓടികിതച്ചു വന്നവനോട് കൂട്ടത്തിലെ ഒരുത്തൻ ചോദിച്ചു.

 

“… എടാ അവരെ വിട്ടേരെ. റാഗ് ചെയ്ത് വെറുതെ പണി വേടിച്ചു വെക്കണ്ട…”

 

“… പണിയോ എന്ത് പണി ഒന്ന് പോയെടാ. അതോ ഇവരെ നിനക്ക് നോട്ടം ഉണ്ടോ…” കൂട്ടത്തിലെ തലവൻ അവനോട് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *