തേജാത്മികം – 1 45അടിപൊളി 

 

“… ഇന്നലെ പൊളിച്ചടുക്കി മോളെ. ക്ലാസ്സിലെ എല്ലാരും നിന്റെ ഫാൻ ആയി…” പിറ്റേന്ന് ക്ലാസ്സിൽ വന്ന പാടെ അഞ്ജലി തൻവികയെ വാനോളം പുകഴ്ത്തി. എന്നാൽ തൻവിക അതൊന്നും കേൾക്കാൻ പറ്റിയൊരു മൂടിൽ ആയിരുന്നില്ല.

 

“… എന്ത് പറ്റിയടി മുഖം വല്ലാണ്ടിരിക്കുന്നെ…”

 

“… ആ തേജസിന്റെ കാര്യം ഓർത്തിട്ട. പുള്ളി ഇന്നെങ്ങാനും എന്നെ തേടി വരുവോ…”

 

“… നീ പേടിക്കാതെ. പുള്ളി വരുവാണെങ്കിൽ നമുക്ക് സംസാരിച്ചു ശെരിയാക്കാം…” അഞ്ജലി അവൾക്ക് ദൈര്യം പകർന്നു.

 

ദിവസങ്ങൾ കടന്നുപോയി. തേജസ്‌ തൻവികയെ തേടി പിന്നെ എത്തിയില്ല. അത് അഞ്‌ജലിക്കും തൻവികക്കും കുറച്ചു ആശ്വാസം പകർന്നു. ഈ സമയം കൊണ്ട് തൻവിക കോളേജ് മുഴുവൻ തേജസിന്റെ പെണ്ണായി തന്നെ അറിയപ്പെട്ടു. അത് ചെറിയ രീതിയിൽ അവൾ മുതലെടുക്കാനും തുടങ്ങി.

 

“… ഓ സോറി ഞാൻ കണ്ടില്ല…” അജുവിനോട് സംസാരിച്ചുകൊണ്ട് ലൈബ്രറിയിലേക്ക് കടക്കവെ ബുക്കുമായി പുറത്തേക്ക് വന്ന തേജസുമായി കൂട്ടിമുട്ടി അവളുടെ കൈയിലെ ബുക്ക്‌ എല്ലാം താഴേക്ക് വീണു.

 

“… തന്റെ മുഖത്ത് കണ്ണില്ലേ. മനുഷ്യനെ ഇപ്പൊ തള്ളിയിട്ടു കൊല്ലോലോ 😡…” താഴന്നു ബുക്ക്‌ പറക്കവേ തൻവിക ശകാരിച്ചു

 

“… അവൻ കാണാതല്ലേ ഇടിച്ചതു അതിന് സോറി പറഞ്ഞല്ലോ…” അജു തിരിച്ചു കയർത്തു.

 

“… ആഹാ ഇടിച്ചു ഇട്ടതും പോരാഞ്ഞിട്ട് മെക്കിട്ട് കേറുന്നോ…” ബുക്കുമായി എഴുന്നേറ്റ തൻവിക അജുവിനോട്‌ തിരിച്ചു കയർത്തു.

 

“… എടി മതി നമുക്ക് പോവാം…” തേജസിനെ കണ്ടതോടെ അഞ്ജലിയുടെ കിളി പോയി അവൾ തൻവികയെ പെട്ടെന്ന് അവിടെ നിന്നും കൊണ്ട് പോകാൻ ശ്രെമിച്ചു.

 

“… നീ മിണ്ടാതിരിക്ക് ഇത് ഇവന്മാരുടെ സ്ഥിരം പരിപാടിയ…” തൻവിക കത്തി കയറി. അവളോട് ഇത് തേജസ്‌ ആണെന്ന് പറയാൻ ശ്രെമിച്ചതും തേജസ്‌ അവന്റെ ചുണ്ടിനു മീതെ വിരൽ വച്ച് മിണ്ടരുതെന്ന് അഞ്ജലിയോട് ആഗ്യം കാണിച്ചു.

 

“… എന്ത് സ്ഥിരം പരിപാടി ആണെന്ന നീ പറഞ്ഞു വരുന്നേ…” അജുവും വിട്ട് കൊടുത്തില്ല.

 

“… കാണാൻ കൊള്ളാവുന്ന പെൺപിള്ളേരെ കാണുമ്പോൾ ചിലർക്ക് ഉള്ളതാ ഇതുപോലത്തെ ഓരോ ഞരമ്പ് രോഗം 😏…”

 

“… ടി…” അജു തൻവികയെ തല്ലാനായി കൈ ഓങ്ങിയതും തേജസ്‌ അത് തടഞ്ഞു.

 

“… ആഹാ നീ എന്നെ തല്ലാൻ കൈ ഓങ്ങി അല്ലെ നിനക്ക് ഞാൻ കാണിച്ചു താരാടാ. ഞാൻ ആരാണെന്ന് നിനക്ക് അറിയില്ല…” തൻവിക ഉറഞ്ഞു തുള്ളി.

 

“…നീ ആരാ…” അത്രയും നേരം മിണ്ടാതെ ഇരുന്ന തേജസിന്റെ ഈ ഒറ്റ ചോദ്യത്തിൽ അവിടെ ആകെ നിശബ്ധമായി.

 

“…ഞാൻ… ഞാൻ… ഞാൻ തേജസിന്റെ പെണ്ണാ. എന്നെ വേദനിപ്പിച്ചു എന്ന് പുള്ളി അറിഞ്ഞ നിന്റെ ഒക്കെ കാര്യം കഴിഞ്ഞു…” അത് കേട്ടതോടെ തേജസിന്റെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിരിഞ്ഞു. അത് തൻവികക്ക് കൂടുതൽ ദേഷ്യം ഉണ്ടാക്കി.

 

“… ഞാൻ ഇത്രയും പറഞ്ഞിട്ട് ചിരിക്കുന്നോ. എന്താ നിങ്ങളുടെ പേര് നിങ്ങളെ എന്ത് ചെയ്യണം എന്ന് എനിക്ക് അറിയാം…” തൻവികയുടെ കോപം ഇരട്ടിച്ചു.

 

“… എന്റെ പേര് തേജസ്‌. തേജസ്‌ കൃഷ്ണ…” ആ പേര് കേട്ടതും ഫ്യൂസ് പോയ ബൾബ് പോലെയായി തൻവിക.

 

“… എന്താ പറഞ്ഞെ…” മനസ്സിലാവാതെ അവൾ ഒന്നുകൂടി ചോദിച്ചു.

 

“… എന്റെ പേര പറഞ്ഞെ തേജസ്‌ കൃഷ്ണ…” അതെ പുഞ്ചിരിയോടെ അവൻ ഒന്നുകൂടി അവന്റെ പേര് ആവർത്തിച്ചു.

 

“… നീ ഒന്ന് വന്നേ…..ഇതാണ് തേജസ്‌ ചേട്ടൻ…” സംഭവം കൈവിട്ടു പോയി എന്ന് മനസ്സിലായ അഞ്ജലി തവികയുടെ കൈയ്യും പിടിച്ചു ക്ലാസ്സിലേക്ക് ഓടവേ അവളോട് പറഞ്ഞു.

 

ആ ഓട്ടത്തിന് ഇടയിൽ അവൾ തേജസിനെ തിരിഞ്ഞു നോക്കി. ഇപ്പോഴും അവനിലെ ആ പുഞ്ചിരി മാഞ്ഞിട്ടില്ല.

 

തുടരും…

**__________**_____________** ___________**

എന്റെ കഴിഞ്ഞ കഥക്ക് സപ്പോർട്ട് ചെയ്‍ത എല്ലാർക്കും ഒരുപാട് നന്ദി. എന്നാൽ കഴിയും വിധം എല്ലാ കമന്റിനും മറുപടി നൽകാൻ ശ്രെമിച്ചിട്ടുണ്ട്. ഇതുവരെ കിട്ടിയ സ്നേഹവും സപ്പോർട്ടും തുടർന്നും ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *