തേജാത്മികം – 1 45അടിപൊളി 

 

“…അതിനുശേഷം തേജസ്‌ ഏട്ടനെ കാണാൻ പറ്റില്ല എന്ന് തന്നെയാ ഞാൻ കരുതിയെ അന്ന് വീട്ടുകാർ ഉള്ളതുകൊണ്ട് പുള്ളിയുടെ നമ്പർ വാങ്ങാൻ പറ്റിയതുമില്ല. ഒരു ദിവസം വൈകുനേരം അമ്പലത്തിൽ തൊഴാൻ പോയി അന്ന് താരതമ്യേനെ ആൾക്കാർ കുറവായിരുന്നു. അമ്പലത്തിന് ചുറ്റും പ്രദിക്ഷണം വയ്ക്കുമ്പോഴാ മഴ പെയ്യാൻ തുടങ്ങിയത്. നനയാതിരിക്കാൻ അടുത്തുള്ള ഒരു ആലിന്റെ കീഴിൽ ഓടി കയറി ഇച്ചിരി കഴിഞ്ഞപ്പോ തേജസ്‌ ഏട്ടനും മഴയത്ത് ഓടി വന്ന് എന്റെ പക്കൽ നിന്നും. ഞാൻ ശെരിക്കും ഷോക്ക് ആയി. ഏട്ടൻ അടുത്ത്‌ വരുമ്പോഴെല്ലാം ഉള്ളിലൊരു പിടച്ചിൽ. മൂന്നു തവണ ദൈവം ഏട്ടനെ എനിക്ക് കാണിച്ചു തന്നു ഇനി കൈവിട്ടു പോയാൽ അത് എന്റെ തെറ്റ് ആവും അതുകൊണ്ട് കൂടുതൽ ഒന്നും ആലോചിക്കാതെ എന്റെ മനസ്സിൽ ഉള്ളത് തുറന്നു പറഞ്ഞു…”

 

“… അവൻ no പറഞ്ഞല്ലേ…” നേരത്തെ ചോദ്യം ചോദിച്ച പയ്യൻ വീണ്ടും ഇടക്ക് കയറി.ഞാൻ അതിന് അതെന്ന് മൂളി.

 

“… Thats my boy. അത്ര പെട്ടെന്ന് ഒന്നും എന്റെ ചെക്കൻ ആർക്കും വളയില്ല…” അഭിമാനത്തോടെയാണ് അവന്റെ ഡയലോഗ്.

 

“… ഇവനെ കൊണ്ട് 🤦‍♀️…” കൂട്ടത്തിലെ പെണ്ണ് അവനെ കളിയാക്കി.

 

“… പിന്നെ സ്ഥിരം അമ്പലത്തിൽ വച്ച് കാണാൻ തുടങ്ങി പയ്യെ പയ്യെ എന്റെ ഇഷ്ടത്തിന് സമ്മതം മൂളി…” എങ്ങനെയോ ഞാൻ പറഞ്ഞൊപ്പിച്ചു.

 

“… എന്നാലും എന്റെ മോനെ ഇത്രയും വലിയൊരു ലവ് സ്റ്റോറി നടന്നിട്ടാണോ അവൻ നമ്മളോട് ഒന്നും പറയാതിരുന്നേ…” അതിന് ഞാൻ ബേഷ ഇളിച്ചു കാട്ടി.

 

“…അവൻ ഇങ്ങു വരട്ടെ കാണിച്ചു കൊടുക്കാം…” മറ്റേ പെൺകുട്ടി പറഞ്ഞ്.

 

“… അപ്പൊ തേജസ്‌ ഏട്ടന് ഇവിടെ ഇല്ലേ…” സംശയത്തോടെ അഞ്ജലി ചോദിച്ചു.

 

“… അന്ന് ഇവളെ കോളേജിൽ കൊണ്ടാക്കിയിട്ട് പോയതാ പിന്നെ ഒരു വിവരവും ഇല്ല…”

 

“… അല്ലെങ്കിലും ഇടക്ക് ഇവന് ഈ പ്രാന്ത് ഉള്ളതാ. ആരോടും പറയാതെ ഒരുപോക്ക് പോകും പിന്നെ മൂന്നാല് ദിവസം കഴിഞ്ഞു നോക്കിയാൽ മതി. അല്ല നിന്നോട് അവൻ പോകുന്ന കാര്യം പറഞ്ഞില്ലേ…” കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരാൾ തൻവികയോട് ചോദിച്ചു.

 

“… അത്… അത്…ഞങ്ങൾ ചെറിയൊരു പിണക്കത്തിലാ. അതോണ്ട് എന്നോട് ഒന്നും പറഞ്ഞില്ല…” ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.

 

“… എന്നാ നിങ്ങൾ ചെല്ല് ക്ലാസ്സ്‌ തുടങ്ങാറായി…” അവർ പറഞ്ഞതും ഞാനും അഞ്ജലിയും കൈ കഴുകാനായി പോയി.

 

“… എന്നാലും നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു എന്തൊരു തള്ളാ തള്ളിയത്…”

 

“… അത് പിന്നെ അവർ പെട്ടെന്ന് ചോദിച്ചപ്പോ…”

 

“… ഓം ശാന്തി ഓശാന അതേപോലെ ചുരണ്ടി അല്ലെ. മണ്ടന്മാർ ആ സിനിമ കണ്ടില്ലെന്ന് തോന്നുന്നു…”

 

“… നിനക്ക് മനസ്സിലായല്ലേ 😁…” അഞ്ജലിയെ നോക്കി ചിരിച്ചു കാണിച്ചു.

 

“… തല്ക്കാലം രക്ഷപ്പെട്ടു മോളെ. തേജസ്‌ ഏട്ടൻ സ്ഥലത്ത് ഇല്ലാത്തത് ഭാഗ്യം ഇല്ലെങ്കിൽ ഇപ്പൊ കാണായിരുന്നു…”

 

“… പുള്ളി വരുമ്പോൾ എന്തൊക്കെ പുകിൽ ആണോ നടക്കാൻ പോണേ. ആലോചിച്ചിട്ട് ഒരു പിടിയും ഇല്ല…”

 

“… നി പേടിക്കാതെ നമുക്ക് കക്ഷിയോട് നടന്നത് മുഴുവൻ പറഞ്ഞ് മാപ്പ് ചോദിക്കാം…” അഞ്ജലി എനിക്ക് ദൈര്യവും തന്ന് ക്ലാസ്സിലേക്ക് കൂട്ടികൊണ്ട് പോയി.

 

“…മൂന്നാല് ദിവസമായിട്ട് എവിടെ ആയിരുന്നടാ മൈരേ…” കോളേജിലേക്ക് തിരിച്ചുവന്ന തേജസിനോട് കൂട്ടുകാരനായ അജു ചോദിച്ചു.

 

“… ഒന്നും പറയണ്ട ഇച്ചിരി തിരക്കായി പോയി. പുതിയ പിള്ളേർ എങ്ങനെ ഉണ്ട് ഉഷാർ അല്ലെ…” ബുള്ളറ്റിൽ നിന്നും ഇറങ്ങവെ തേജസ്‌ ചോദിച്ചു.

 

“… പിള്ളേർ ഒക്കെ ഉഷാർ ആണ്…”

 

“… മറ്റന്നാൾ അല്ലെ ഫ്രഷേഴ്‌സ് ഡേ പ്ലാൻ ചെയ്തേക്കുന്നെ. എല്ലാം സെറ്റ് അല്ലെ…”

 

“… അതൊക്കെ സെറ്റ് ആണ്. ആദ്യം ചിലവ് എപ്പോ ചെയ്യും എന്ന് പറയ്…”

 

“… ചിലവോ എന്തിന്…” മനസ്സിലാവാതെ തേജസ്‌ അജുവിനെ നോക്കി.

 

“…ഫസ്റ്റ് ഇയറിലെ കിളിപോലൊരു പെങ്കൊച്ചിനെ വളച്ചിട്ട് നമ്മളോട് മറച്ചു വച്ചതും പോരാ എന്നിട്ട് പൊട്ടൻ കളിക്കുന്നോ…”

Leave a Reply

Your email address will not be published. Required fields are marked *