സ്റ്റേജിന്റെ മുൻവശത്തെ കസേരകളും ബെഞ്ചുകൾക്കും പിന്നിലായി നിന്നിരുന്ന ആൾക്കൂട്ടത്തേ വകഞ്ഞു മാറ്റി അജുവും തേജസും മുന്നിലേക്ക് കയറി. വെളുത്ത അനാർക്കലിയും ധരിച്ച് വലിയ നീളം ഇല്ലാത്ത സ്മൂത്ത് ആയ മുടി രണ്ട് തോളിലൂടെ മുന്നിലേക്ക് ഇട്ട് പാട്ടുപാടുന്ന സുന്ദരിയെ കണ്ടതും അറിയാതെ തേജസിന്റെ കാലുകൾ നിലച്ചുപോയി. ആരെയും ആകർഷിക്കുന്ന ജീവനുള്ള വിടർന്ന കണ്ണുകൾ . കാറ്റത്ത് പാറി പറക്കുന്ന മുടിയിഴകളെ ഇടക്ക് ഇടക്ക് ചെവിക്ക് പിന്നിലേക്ക് അവൾ ഒതുക്കികൊണ്ടിരുന്നു ആ സമയങ്ങളിൽ കാതിൽ തത്തി കളിക്കുന്ന കുഞ്ഞി കമ്മൽ കാണാൻ തന്നെ ഒരു പ്രേത്യേക ചേൽ ആയിരുന്നു. ഇതിനെല്ലാം ഉപരി ആ മുധുര സ്വരം കാതിൽ ഇരമ്പിക്കൊണ്ടിരുന്നു.
“… നീ എന്താടാ ഇവിടെ തന്നെ നിൽക്കുന്നെ. അവളുടെ പാട്ട് കഴിയാറായി ഇപ്പൊ ചെന്ന കൈയോടെ പൊക്കാം…”
“…ഏതാടാ ഇവൾ…” സ്റ്റേജിൽ നിക്കുന്ന പെണ്ണിൽ നിന്നും കണ്ണെടുക്കാതെ തേജസ് ചോദിച്ചു.
“… അതല്ലെടാ മൈരേ ഞാൻ പറഞ്ഞെ. ഇതാ നമ്മൾ തേടി വന്ന തൻവിക…”
“… ഇവളാണോ തൻവിക…”
“… ഞാൻ മലയാളത്തിൽ അല്ലെടാ പറയുന്നേ 😡…” ഇത്തവണ അജുവിനാണ് ദേഷ്യം വന്നത്. എന്നാൽ തേജസ് ഇതൊന്നും ശ്രദ്ധിക്കാതെ തൻവികയെ തന്നെ നോക്കി നിന്നും.
“… ടാ അവളുടെ കൊണച്ച പാട്ട് കഴിയാറായി. ഇപ്പൊ സ്റ്റേജിന്റെ പിന്നിൽ പോയ അവളെ കൈയോടെ തൂക്കാം…”
“… ഇത്രയും നല്ല ഭംഗിയായി വേറെ ആര് പാടും അളിയാ. എന്നിട്ടാണോ നീ അവളെ കുറിച്ച് അവരാതം പറയുന്നേ…”
“… എന്തോന്ന്…” മുഖത്ത് ഒരു തൊലിഞ്ഞ ചിരിയുമായി തൻവികയെ തന്നെ നോക്കി നിക്കുന്ന തേജസിനെ അജു നോക്കി.ആ ചിരി കണ്ടപ്പോഴേ അജുവിന് കാര്യം കത്തി.
“… നീ എന്തോ നോക്കി കിണിക്കാട. വാ നമുക്ക് അങ്ങോട്ട് ചെല്ലാം. നീ അല്ലെ പറഞ്ഞെ അവളെ കൈയോടെ പൊക്കണം എന്ന്…”
“… എന്തായാലും അവളെ കണ്ടല്ലോ. ഇപ്പൊ അവളെ വെറുതെ വിടാം…” ഇതെല്ലാം പറയുന്നെങ്കിലും അവന്റെ നോട്ടം മുഴുവൻ സ്റ്റേജിൽ ആയിരുന്നു.
“… നമുക്ക് വേണ്ടി ഇത്രയും മനോഹരമായ ഗാനം ആലപിച്ച തൻവികക്ക് നല്ലൊരു കൈയടി നൽകാം…” ആങ്കർ പറഞ്ഞത് കേട്ടതും അറിയാതെ തേജസ് കൈയടിച്ചു പോയി.
“…ശേ നല്ലൊരു ചാൻസ് ആയിരുന്നു കൊണ്ട് തുലച്ചില്ലെടാ…” വൈകിട്ട് ചായക്കൊപ്പം സിഗറേറ്റ് വലിച്ചു കൊണ്ട് അജു തേജസിനെ കുറ്റപ്പെടുത്തി.
“… വിട് അളിയാ…”
“… എന്ത് വിടാൻ. നീ വന്നിരുന്നെങ്കിൽ ഇന്ന് ആ സ്റ്റേജിൽ എല്ലാരുടെയും മുന്നിൽ വച്ച് അവളുടെ കള്ളി വെളിച്ചത്ത് ആക്കായിരുന്നു…”
“… ഇതുവരെ എല്ലാരും അവൾ പറഞ്ഞത് വിശ്വസിച്ചില്ലേ. തല്ക്കാലം അത് അങ്ങനെ തന്നെ ഇരിക്കട്ടെ…”
“… അങ്ങനെ തന്നെ ഇരിക്കട്ടെന്നോ മനസിലായില്ല…” വലിച്ചോണ്ട് ഇരുന്ന സിഗേരറ്റ് താഴേക്ക് ഇട്ട് ചവുട്ടി കെടുത്തി അജു തേജസിനെ നോക്കി.
“… അല്ല എന്തായാലും ഞാനും അവളും ലൈൻ ആണെന്ന് കോളേജ് മുഴുവൻ അറിഞ്ഞു അതുകൊണ്ട്…” ടേബിളിൽ ഇരുന്ന ചായ ഗ്ലാസിന്റ വാ വട്ടത്ത് ചൂണ്ടുവിരൽ കൊണ്ട് വട്ടത്തിൽ കറക്കി തേജസ് പറഞ്ഞു.
“…പൊന്നു മൈരേ നിനക്ക് അവളോട് പ്രേമം ആണെന്ന് ഒന്നും പറഞ്ഞേക്കല്ലേ…” തേജസിന്റെ മട്ടും മാതിരിയും കണ്ട് അജു പറഞ്ഞു.
“… Yes. I think I’m in love…” പുഞ്ചിരിയോടെ തേജസ് പറഞ്ഞു.
“… ഒലക്ക. അളിയാ ഇത് വേണ്ടടാ. എനിക്ക് എന്തോ ഇത് ശെരിയാവും എന്ന് തോന്നുന്നില്ല. വന്നപ്പോഴേ നിന്റെ പേരുകൊണ്ട് കള്ളങ്ങൾ മെനഞ്ഞവളാ അവൾ. സൊ ഇത് നല്ലതിന് ആയിരിക്കും എന്ന് എനിക്ക് തോന്നുന്നില്ല…” അജു അവന്റെ ആശങ്ക വെളിപ്പെടുത്തി.
“… ചിലപ്പോ ദൈവം എനിക്കായി കണ്ടു വച്ച പെണ്ണ് ഇവൾ ആണെങ്കിലോ. അതിന് ആയിരിക്കും ഇതൊക്കെ സംഭവിച്ചെങ്കിലോ…”
“… നിന്നോട് പറഞ്ഞിട്ട് കാര്യം ഇല്ല. പണ്ടേ ഒറ്റ ബുദ്ധിയാ നിനക്ക്. നീ തോന്നുന്നത് ചെയ്യ് ബാക്കി നമുക്ക് നോക്കാം…” തേജസിനോട് പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് മനസ്സിലാക്കിയത് കൊണ്ട് അവന് അതിൽ നിന്നും പിൻമാറി.
