“… എനിക്ക് നോട്ടം ഒന്നും ഇല്ല. ഇത് ആരാണെന്ന് അറിയോ തേജസിന്റെ പെണ്ണാ…” തൻവികയെ ചൂണ്ടി അവൻ പറഞ്ഞു.
“… തേ… തേ… തേജസിന്റെ പെണ്ണോ…” അറിയാതെ ഇരുന്നിടത്ത് നിന്നും എല്ലാരും ചാടി എഴുനേറ്റു.
“… അതേടാ ഞാൻ കണ്ടതാ ഇന്നലെ ഇവർ രണ്ടുപേരും ഒട്ടി ഉരുമി ബൈക്കിൽ വരുന്നത്…”
“… സത്യമാണോ…” തവികയോടായി ചോദ്യം.
“… മ്…” അവൾ പോലും അറിയാതെ അതിനു സമ്മതം മൂളി.
“… പെങ്ങളെ ക്ഷമിക്കണം ആൾ അറിയാതെ പറ്റി പോയതാ. തേജസിനോട് പറഞ്ഞു പ്രശ്നം ഒന്നും ഉണ്ടാക്കരുത്…” അവരോട് മാപ്പ് പറഞ്ഞ് ഓരോരുത്തർ കിട്ടിയ വഴിക്ക് മുങ്ങി. എന്താ ഇപ്പൊ സംഭവിച്ചേ എന്ന് ഒരു പിടിയും കിട്ടാതെ നിൽക്കാണ് തൻവിക.
“… എടി കേട്ടത് സത്യമാണോ. നീ തേജസ് ചേട്ടന്റെ ലൈൻ ആണോ…” അഞ്ജലിയുടെ ചോദ്യമാണ് തൻവികയെ റിയാലിറ്റിയിലേക്ക് കൊണ്ട് വന്നത്.
“… ആരാ ഈ തേജസ്…” ഏതോ മയിക ലോകത്ത് എന്നപോലെ കണ്ണും തള്ളി അഞ്ജലിയോട് ചോദിച്ചു.
“… നിനക്ക് അറിയില്ലേ. പിന്നെ അവർ ചോദിച്ചതിനൊക്കെ തലയാട്ടിയതോ…”
“… ആ സമയത്ത് അറിയാതെ അതെ എന്ന് പറഞ്ഞുപോയതാ…” തൻവികക്ക് ഇപ്പോഴും ആ ഷോക്ക് മാറിയിട്ടില്ല.
“… അപ്പൊ നീ ഇന്നലെ തേജസ് ചേട്ടന്റെ ബൈക്കിലാണ് വന്നത് എന്ന് പറഞ്ഞതൊക്കെ…”
“… സമയം താമസിച്ചപ്പോ ഒരു ലിഫ്റ്റ് കിട്ടിയതാ. ലിഫ്റ്റ് തന്ന ആളുടെ പേര് എന്താണെന്നോ നാട് എന്താണെന്നോ എനിക്ക് അറിയില്ല. എന്തിന് പുള്ളിയുടെ മുഖം പോലും ഞാൻ കണ്ടില്ല…”
“… ഒരു പഴയമോഡൽ ബുള്ളറ്റ് ആയിരുന്നോ അത്…”അതിന് തൻവിക തലയാട്ടി.
“…ദൈവമേ..! തേജസ് ചേട്ടന്റെ വണ്ടിയ അത്. ഞാൻ ഇന്നലെ പറഞ്ഞത് പുള്ളിയുടെ കാര്യമാ…”
“… ആ തേജസ് ആണോ ഈ തേജസ്…”
“… അതേടി. ഇനിയിപ്പോ എന്താ ചെയ്യാ ഇവരോട് പോയി പറഞ്ഞാലോ അവർക്ക് ആൾ മാറിയത് ആണെന്ന്…” പേടിയോടെ അഞ്ജലി തൻവികയോട് തിരക്കി.
“… നീ ഒന്ന് ചുമ്മാതിരിക്ക്. അവരോട് പോയി ഉള്ള സത്യങ്ങൾ എല്ലാം പറഞ്ഞാൽ വീണ്ടും നമ്മളെ റാഗ് ചെയ്യും. അതുകൊണ്ട് ഈ സത്യം നമ്മൾ മാത്രം അറിഞ്ഞാൽ മതി…”
“… എടി എന്നാലും…” അഞ്ജലിയുടെ ഭയം ഇപ്പോഴും മാറിയിരുന്നില്ല.
“… ഒരു എന്നാലും ഇല്ല നീ ഇങ്ങോട്ട് വന്നേ…”
ബലമായി അഞ്ജലിയെയും കൂട്ടി തൻവിക ക്ലാസ്സിലേക്ക് പോയി. എന്നാൽ കാര്യങ്ങൾ അവർ വിചാരിച്ച പോലെ ആയിരുന്നില്ല. തൻവിക തേജസിന്റെ പെണ്ണ് ആണെന്നുള്ള വാർത്ത കാട്ടുതീ പോലെ കോളേജിൽ പടർന്നു.
“…നമുക്ക് ഇന്ന് കാന്റീനിൽ നിന്നും കഴിച്ചാലോ…” അടുത്ത ദിവസം ഫസ്റ്റ് ഇന്റർവെല്ലിന് തൻവിക അഞ്ജലിയോട് ചോദിച്ചു.
“… എന്ത് പറ്റി ഇന്ന് ഫുഡ് കൊണ്ട് വന്നില്ലേ…”
“… ഇല്ലടി എടുക്കാൻ മറന്നു. പിന്നെ കാന്റീൻ ഫുഡ് എങ്ങനെ ഉണ്ടെന്ന് നോക്കാലോ…”
“…ഞാൻ ഫുഡ് കൊണ്ട് വന്നായിരുന്നു…”
“… ക്യാന്റീനിൽ പോയി ഞാൻ ഒരു ഊണ് ഓർഡർ ചെയ്യാം എന്നിട്ട് നമുക്ക് അതും ഇതും കഴിക്കാം. എങ്ങനെ ഉണ്ട്…” അതിന് അഞ്ജലി സമ്മതം മൂളി.
“… ഇത് എന്നാ തിരക്കാ ഇവിടെ ഇരുന്ന് കഴിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല…”ഉച്ചക്ക് ക്യാന്റീനിൽ നിന്നും ചോർ വാങ്ങി ഇരിക്കാൻ സ്ഥലം നോക്കിയപ്പോ ഇരിപ്പിടം ഒന്നും ഒഴിവില്ല.
“… എടി അവർ നമ്മളെ ആണോ വിളിക്കുന്നെ…”
ദൂരെ ഉണ്ടായിരുന്ന ഒരു ടേബിളിൽ നിന്നും ഒരു പെൺകുട്ടി കൈ കാട്ടി വിളിക്കുന്നത് നോക്കി അഞ്ജലി ചോദിച്ചു. തനിക്ക് ചുറ്റും നോക്കിയെങ്കിലും ആരെയും കണ്ടില്ല. ഒന്നുകൂടി തങ്ങളെ തന്നെയാണോ വിളിച്ചത് എന്ന് ഉറപ്പ് വരുത്തിയ ശേഷം അവർക്ക് അരികിലേക്ക് ചെന്നു.
“… തൻവിക അല്ലെ…” അവരുടെ കൂട്ടത്തിലെ ഒരു പെൺകുട്ടി ചോദിച്ചു.
“… അതെ. എന്നെ എങ്ങനെ അറിയാം…”
“… തന്നെ അറിയാത്ത ആരാ ഇപ്പൊ കോളേജിൽ ഉള്ളെ. ഞങ്ങടെ ഋഷ്യസൃങ്കനെ മയക്കിയ വൈശാലി അല്ലെ താൻ…” ഇവർ എന്താ പറയുന്നത് എന്ന് മനസ്സിലാവാതെ വായും തുറന്ന് നിൽക്കാണ് തൻവികയും അഞ്ജലിയും.
