പക്ഷേ, അവളുടെ ഉടലിലെ പൊള്ളലും അഴിച്ചുമാറ്റിയ വസ്ത്രങ്ങളും അതിലെ ചുളിവുകളും സാം അവിടെയുണ്ടായിരുന്നു എന്നതിന് സാക്ഷ്യം പറഞ്ഞു.അവൾ പെട്ടെന്ന് തന്നെ ആ നയിറ്റി അണിഞ്ഞു…
സാം വന്നതുപോലെ തന്നെ നിശബ്ദനായി അപ്രത്യക്ഷനായിരിക്കുന്നു.
തൊട്ടടുത്ത് മാത്യു പതിയെ ഉണർന്നു. മാത്യു സാധാരണ നേരത്തെ അഞ്ചുമണിക്ക് എഴുന്നേൽക്കുന്നതാണ്…ഇന്നത് ഉണ്ടായില്ല എന്നോർത്തു നതാഷാ ആശ്ചര്യപ്പെട്ടു…അയാൾ കണ്ണട തപ്പി എടുത്ത് വെച്ചു.
മാത്യു: (നതാഷയെ ഒന്ന് നോക്കി) “നതാഷാ… നീ ഇന്ന് നേരത്തെ എഴുന്നേറ്റോ? നിന്റെ മുഖം… വല്ലാതെ ചുവന്നിരിക്കുന്നു. പനിയുണ്ടോ?
മാത്യു തന്റെ തണുത്ത വിരലുകൾ കൊണ്ട് നതാഷയുടെ നെറ്റിയിൽ തൊട്ടു.
സാമിന്റെ ഉരുക്കുപോലെയുള്ള കൈകളുടെ ചൂട് അറിഞ്ഞ ആ ചർമ്മത്തിന് മാത്യുവിന്റെ സ്പർശനം ഒരു മരവിപ്പായിട്ടാണ് തോന്നിയത്.
നതാഷ അറിയാതെ മാത്യുവിന്റെ കൈകളിൽ നിന്നും ഒഴിഞ്ഞുമാറി.
നതാഷ: “ഏയ്… ഒന്നുമില്ല മാത്യു. ഉറക്കം ശരിയായില്ല, അത്രമാത്രം.”
മാത്യു ബാത്ത്റൂമിലേക്ക് പോയതും നതാഷ വേഗത്തിൽ ജനലരികിലേക്ക് നടന്നു.
അവൾ അവിടെ കണ്ട കാഴ്ച അവളെ സ്തംഭിപ്പിച്ചു കളഞ്ഞു.
ജാലകപ്പടിയിൽ ഒരു ചെറിയ കടലാസ് ചുരുളും അതിനു മുകളിൽ ഒരു പിച്ചകപ്പൂവും ഇരിക്കുന്നു.
വിറയ്ക്കുന്ന കൈകളോടെ അവൾ ആ കത്ത് തുറന്നു. അതിൽ പെൻസിൽ കൊണ്ട് വരച്ച ഒരു ചെറിയ സ്കെച്ച് ഉണ്ടായിരുന്നു.
നിലാവെളിച്ചത്തിൽ നതാഷ ബെഡിൽ കിടക്കുന്ന ആ ദൃശ്യം സാം തന്റെ ഓർമ്മയിൽ നിന്നും വരച്ചതാണ്.
അവളുടെ കൊഴുത്ത മേനിയുടെ വശ്യതയും ആ രാത്രിയിലെ അവളുടെ ഭാവവും അതിൽ കൃത്യമായി അടയാളപ്പെടുത്തിയിരുന്നു. താഴെ സാം ഇങ്ങനെ കുറിച്ചു:
”പകുതിയായ കാൻവാസിൽ നിറങ്ങൾ നിറഞ്ഞു തുടങ്ങിയിരിക്കുന്നു നതാഷാ.
മാത്യുവിന് നൽകാൻ കഴിയാത്ത ആ സ്വർഗ്ഗത്തിന്റെ താക്കോൽ ഇപ്പോൾ നിന്റെ ഉള്ളിലുണ്ട്. ഇന്ന് രാത്രി ഞാൻ കാത്തിരിക്കും… നിന്റെ ആ വലിയ ഗ്ലാസ് വീടിന്റെ നിശബ്ദത എനിക്ക് വേണം.കൂടെ വരണം…..!!”
നതാഷ ആ ചിത്രം തന്റെ നെഞ്ചോട് ചേർത്തു.
മാത്യു ബാത്ത്റൂമിൽ നിന്നും ഇറങ്ങി വരുമ്പോൾ നതാഷ ആ ചിത്രം തന്റെ രഹസ്യ അറയിൽ ഒളിപ്പിച്ചു.
അവൾ കണ്ണാടിയിൽ നോക്കി. അവളുടെ കണ്ണുകളിൽ ഇപ്പോൾ ഭയമല്ല, മറിച്ച് സാമിനോടുള്ള അടങ്ങാത്ത ആഗ്രഹമായിരുന്നു ഉണ്ടായിരുന്നത്.
സമയം എട്ടര യോട് അടുക്കുന്നു…മാത്യു ഹോസ്പിറ്റലിലേക്ക് പുറപ്പെടാൻ നോക്കുകയാണ്… നതാഷ അടുക്കളയിലും…
മാത്യു: “നതാഷാ, ഇന്നലെ രാത്രി നമ്മുടെ വീടിന്റെ പരിസരത്ത് ആരോ വന്നിരുന്നോ?!!!
ജനലുകൾ ശരിക്കും ലോക്ക് ചെയ്തിരുന്നോ നീ?
രാവിലെ ഞാൻ നോക്കിയപ്പോൾ ലിവിംഗ് റൂമിലെ ആ വലിയ ഗ്ലാസ് വിൻഡോയുടെ ലോക്ക് തുറന്നു കിടക്കുകയായിരുന്നു.
പിന്നെ പൂന്തോട്ടത്തിലെ ചെടികൾ ആരോ ചവിട്ടി മെതിച്ചതുപോലെ…!!!”
നതാഷയുടെ നെഞ്ചിടിപ്പ് നിലച്ചു. അവൾ കയ്യിലിരുന്ന കാപ്പി കപ്പിൽ മുറുകെ പിടിച്ചു.
നതാഷ: “അത്… അത് കാറ്റത്ത് ലോക്ക് വീഴാത്തതാവും മാത്യു. നിങ്ങൾ വെറുതെ ഓരോന്ന് ചിന്തിക്കാതെ.”
മാത്യു: “ആകാം. പക്ഷേ എനിക്ക് എന്തോ ഒരു അപരിചിതത്വം തോന്നുന്നു. ആ വീട്ടിൽ നമ്മൾ രണ്ടുപേരും മാത്രമാണല്ലോ. എങ്കിലും…ആ… അത് വിട്….!!!
ഇന്നലെ രാത്രി നന്നായ് ഉറങ്ങാൻ പറ്റി… ചിലപ്പോ ഈ ക്ലൈമറ്റിന്റെ ആവാം… മഴയല്ലേ….!!”
മാത്യു അവളെ ഒന്ന് നോക്കി മുന്നോട്ട് നടന്നു. നതാഷയുടെ ഉള്ളിൽ ഒരു കടൽ ഇരമ്പുകയായിരുന്നു. മാത്യു അറിയുന്നതിനേക്കാൾ വലിയൊരു വിപത്തിലേക്കാണ് താൻ പോകുന്നതെന്ന് അവൾക്കറിയാം, പക്ഷേ സാമിന്റെ ആ ഉരുക്കുപോലെയുള്ള കൈകളുടെ സ്പർശനത്തിനായി അവളുടെ ഉടൽ വീണ്ടും ദാഹിച്ചു തുടങ്ങി.
(തുടരും)…
