യുകെ ഡയറിസ് – 1 1അടിപൊളി 

ഞാൻ: അത് നന്നായി ഞാനും അങ്ങോട്ടേക്ക് പോകുന്നത്. എന്തായാലും ഒരു കൂട്ടായി.

ഞാൻ അത് പറഞ്ഞപ്പോൾ ഒരു ആശ്വാസത്തിന്റെ നിഴൽ ചേച്ചിയിൽ കാണാം.

ചേച്ചി: ഓ സമാധാനമായി എന്തായാലും അതുവരെ എനിക്കും കൂട്ടായല്ലോ. സത്യം പറഞ്ഞാൽ ചേട്ടൻ അവിടെത്തന്നെ ടിക്കറ്റ് നോക്കിയതാ. എന്തോ കാര്യം കൊണ്ട് ടിക്കറ്റ് ക്യാൻസൽ ആയി പോവുകയും പിന്നീട് നോക്കുമ്പോൾ ആ ഫ്ലൈറ്റ് ഫുൾ ആവുകയും ചെയ്തു.

അപ്പോഴാണ് ചേട്ടൻ ലണ്ടനിൽ വരാമെന്ന് പറഞ്ഞത്. പക്ഷേ അപ്പോഴേക്കും കൂടെ വർക്ക് ചെയ്യുന്ന സ്റ്റാഫ് വയ്യാണ്ടാവുകയും. ചേട്ടൻ ഇപ്പോഴും കോൺട്രാക്ടിൽ ആയതിനാൽ അലോട്ട് ചെയ്ത ഡ്യൂട്ടി എടുക്കേണ്ടി വന്നത് എല്ലാം ഒരുമിച്ചായിരുന്നു.

കുറച്ചു മുന്നേ പുള്ളിയെക്കുറിച്ച് മനസ്സിൽ ചിന്തിച്ചത് തെറ്റായിപ്പോയി എന്ന് എനിക്ക് തോന്നി.

ഇതിനിടയ്ക്ക് ഞാൻ ഭക്ഷണം കഴിച്ചു കഴിഞ്ഞ ഏഹോസ്റ്റേഴ്സ് വന്ന് എല്ലാം എടുത്തോണ്ട് പോവുകയും ചെയ്തു. ഇതിനിടയിൽ ഞങ്ങൾ തമ്മിൽ അത്യാവശ്യം കമ്പനിയായി. ചേച്ചിയും എന്നെപ്പോലെ നല്ലപോലെ സംസാരിക്കുന്ന കൂട്ടത്തിലാണെന്ന് എനിക്ക് മനസ്സിലായി.

ഞാൻ പൊതുവേ അങ്ങനെയാണ് എല്ലാരും ആയിട്ട് നല്ല രീതിയിൽ തന്നെ ബന്ധം സ്ഥാപിക്കാൻ എനിക്ക് പണ്ടുമുതലേ കഴിഞ്ഞിരുന്നു. പക്ഷേ അതിൽ പലതും അവസാനം എനിക്ക് കൊല്ലാപ്പായി മാറുകയും ചെയ്തിട്ടുണ്ട്. എനിക്ക് ആരെയും തന്നെ അറിഞ്ഞുകൊണ്ട് പറ്റിക്കാൻ പറ്റില്ല.

കാണിക്കുന്ന സ്നേഹവും മര്യാദയും ആത്മാർത്ഥതയോടു കൂടി തന്നെയായിരിക്കും. അതുകൊണ്ടൊക്കെയാവും കൂടെ നിന്നവരൊക്കെ നല്ല മുട്ടൻ പണിയും തന്നിട്ട് പോയപ്പോഴും ഞാൻ പലതും അറിയാണ്ട് പോയത്.

ഇന്ന് ഞാൻ ഈ ഫ്ലൈറ്റിൽ ഇരിക്കുന്നത് പോലും അങ്ങനെ പലരെയും എൻറെ ജീവിതത്തിൽ ഞാൻ വിശ്വസിച്ചത് കൊണ്ടും കൂടെ കൂട്ടിയത് കൊണ്ടും ആണ്.

ഇതിനിടയിൽ പലവട്ടം ചെക്കൻ കരഞ്ഞപ്പോഴും യൂട്യൂബിൽ സേവ് ചെയ്തു വെച്ച വീഡിയോയും എല്ലാം കാണിച്ച് ചേച്ചി അവനെ സമാധാനപ്പെടുത്തി. ഇതിനിടയിൽ എപ്പോഴോ ഞാൻ ഉറക്കത്തിലേക്ക് വീണു.

നീണ്ട ഉറക്കത്തിനുശേഷം ചെക്കന്റെ കരച്ചിൽ കേട്ടാണ് ഞാൻ കണ്ണ് തുറന്നത്. എൻറെ ഉറക്കം ഒട്ടും തന്നെ ശരിയായില്ല. എനിക്ക് നല്ല തലവേദന പോലെ തോന്നി. എൻറെ ഇരുത്തം കണ്ടിട്ടാവണം ബുദ്ധിമുട്ടാവുന്നുണ്ടല്ലേ എന്ന് ചേച്ചി എന്നോട് ചോദിച്ചു.

ഞാൻ: അല്ല ചേച്ചി ഇതൊക്കെ ലൈഫിൽ സാധാരണ അല്ലേ. പിള്ളേർക്ക് ഫ്ലൈറ്റ് യാത്രയൊക്കെ അഡ്ജസ്റ്റബിൾ ആവണമെന്നില്ലല്ലോ.

എൻറെ പക്വത പൂർവമായ ഉത്തരം കേട്ടപ്പോൾ ചേച്ചിക്ക് അൽപ്പം സമാധാനമായി. എൻറെ തലവേദന അറിഞ്ഞതുകൊണ്ടാവണം ദൈവം എന്റെ മുന്നിൽ വീണ്ടും എയർഹോസ്റ്റസ്മാരെ കോഫി ജ്യൂസ് ഒക്കെ ആയിട്ട് വിട്ടത്.

ഞാൻ വേഗം തന്നെ ഒരു കോഫി വാങ്ങി കുടിച്ചു. ചേച്ചി ആപ്പിൾ ജ്യൂസ് വാങ്ങുന്നത് കണ്ടു. ചെക്കനെ നോക്കുമ്പോൾ ചെക്കൻ അപ്പോഴേക്കും ഫോണും നോക്കിയിരിക്കുകയാണ്. അല്പം കോഫി കുടിച്ചപ്പോഴേക്കും എനിക്കൊരു ചെറിയതോതിൽ സമാധാനം വന്നിരുന്നു. ഞാൻ വീണ്ടും പതിയെ കണ്ണുകൾ മുടി പക്ഷേ കോഫിയുടെ പവർ കൊണ്ടാണോ എന്നറിയില്ല എനിക്ക് ഉറക്കം വരുന്നില്ല.

കുറെയൊക്കെ കണ്ണുകൾ അടച്ചു കിടക്കാൻ ശ്രമിച്ചെങ്കിലും അതൊക്കെ വിഫലമായി മാറുകയായിരുന്നു. ഞാനെൻറെ മുന്നിലുള്ള സ്ക്രീനിൽ നോക്കുമ്പോൾ ഇനിയും ഒന്നരമണിക്കൂർ സമയമുണ്ട് ലണ്ടനിൽ എത്താൻ. അല്പസമയം കഴിഞ്ഞ് ഞാൻ സൈഡിലേക്ക് നോക്കുമ്പോൾ കണ്ണുകൾ അടച്ചു കിടക്കുന്ന ചേച്ചിയാണ് കണ്ടത്.

അപ്പോഴാണ് ഞാൻ ശരിക്കും അവരെ ശ്രദ്ധിച്ചത് കണ്ടാൽ തന്നെ ഒരു തനി നാട്ടിൻപുറത്തുകാരിയെ സൂചിപ്പിക്കുന്ന വണ്ണം മുഖശൈലി. കണ്ണുകൾ അടച്ചവർ കിടക്കുമ്പോൾ അവരിലെ നിഷ്കളങ്കത അവരുടെ മുഖത്ത് തെളിഞ്ഞു കാണുന്നതുപോലെ എനിക്ക് തോന്നി.

ഞാൻ വേഗം തന്നെ നോട്ടം മാറ്റി എൻറെ മൊബൈൽ എടുത്ത് ഡൗൺലോഡ് ചെയ്തു വച്ചിരുന്ന സിനിമ കാണാൻ തുടങ്ങി. ഏറെ നേരത്തെ യാത്രയ്ക്കുശേഷം ഫ്ലൈറ്റ് ലാൻഡ് ചെയ്യാൻ പോകുന്നു എന്ന അനൗൺസ്മെൻറ് വന്നു. അനൗൺസ്മെൻറ് കേട്ടിട്ടാവണം ചേച്ചിയും ഉറക്കം എണീറ്റു എന്നെ നോക്കി ചിരിച്ചു.

Updated: June 10, 2026 — 5:58 pm

Leave a Reply

Your email address will not be published. Required fields are marked *