ഓരോ പ്രവാസിയും അവൻറെ പ്രിയപ്പെട്ടവരെ ഇതുപോലെ ചേർത്തുനിർത്തി ഉമ്മ വയ്ക്കാൻ എത്രകാലം കാത്തിരുന്നു കാണുമെന്ന് എനിക്കപ്പോൾ മനസ്സിലായി. ഇന്നുമുതൽ ഞാനും ഒരു പ്രവാസിയായി മാറിയിരിക്കുന്നു എന്നുള്ള സത്യം വീണ്ടും എൻറെ ഉള്ളിലേക്ക് വന്നു.
കുഞ്ഞിനെയും ചേച്ചിയെയുംമാറിമാറി ഉമ്മവച്ച ശേഷംചേട്ടൻ എൻറെ അടുത്തേക്ക് വന്നു. എന്നോട് ഒരുപാട് നേരം സംസാരിച്ചു നന്ദിയൊക്കെ പറഞ്ഞശേഷം എനിക്ക് പോകാനായി ചേട്ടൻ തന്നെ ഒരു ഊബർ ബുക്ക് ചെയ്തു തന്നു.
പൈസ ഞാൻ കൊടുക്കാൻ പോയപ്പോഴും ചേട്ടൻ പറഞ്ഞു അതൊന്നും വേണ്ട നീ ചെയ്ത സഹായത്തിന് ഇതൊന്നും ഒന്നുമല്ല എന്ന്.ഭക്ഷണം കഴിച്ചിട്ട് പോകാമെന്ന്ഒരുപാട് തവണ പുള്ളി പറഞ്ഞിട്ടുംജെറ്റ്ലാഗ് കാരണംഎനിക്കൊന്നു പോയി ഉറങ്ങിയാൽ മതിഎന്ന അവസ്ഥ ആയതിനാൽഞാനത് സന്തോഷപൂർവ്വം നിരസിച്ചു.
അങ്ങനെ പരസ്പരം നമ്പറുകൾ കൈമാറിയ ശേഷംഒരു ദിവസം വീട്ടിൽ വരണം എന്ന്എന്നോട് പറഞ്ഞു. അപ്പോഴേക്കും എനിക്ക് പോകാനുള്ളയൂബർ വന്നിരുന്നു. ചേച്ചിക്കും മകനും ചേട്ടനുംടാറ്റയും നൽകിഞാൻ എൻറെയുകെ ജീവിതത്തിന്തുടക്കം കുറിക്കാനായിആ കാറിൽ യാത്ര തുടങ്ങി.
അന്ന് അവരോട് യാത്ര പറയുമ്പോൾഞാൻ ഒരിക്കലും കരുതിയിരുന്നില്ല ഇവർ എൻറെ ജീവിതത്തിലെവലിയ ഒരു ഭാഗമായി മാറുമെന്ന്.
അങ്ങനെ ഊബർ 10 മിനിറ്റ് കൊണ്ട് തന്നെ ഞാൻ താമസിക്കാൻ വേണ്ടി മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന വീടിനു മുന്നിലെത്തി. പെട്ടികളൊക്കെ പുറത്തെടുത്തു വെച്ച ശേഷം ഞാൻ വീട് ബുക്ക് ചെയ്ത പുള്ളിയെ വിളിച്ചു ഞാൻ പുറത്ത് നിൽക്കുന്നു എന്ന് കാര്യം പറഞ്ഞു. പുള്ളി ആ വീട്ടിലുള്ളവരെ വിളിച്ചിട്ട് വിളിക്കാമെന്ന് പറഞ്ഞ് കട്ട് ചെയ്തു.
ഒരു രണ്ടുമിനിറ്റ് കഴിഞ്ഞതും ഒരു പെൺകുട്ടി വന്ന് ഡോർ തുറന്നു. എന്നെ കണ്ട് പേര് ചോദിച്ചശേഷം അകത്തേക്ക് കയറാൻ പറഞ്ഞു. ആ കുട്ടി ബാഗ് എടുക്കാനും എന്നെ ഹെൽപ്പ് ചെയ്തു.
ആ വീട്ടിലേക്ക് കയറിയ ശേഷമാണ് തണുപ്പിൽ നിന്നും ശരിക്കും ഞാൻ മോചനമായത്. യുകെയിലെത്തിയ നേരം മുതൽ അനുഭവിക്കാൻ തുടങ്ങിയതാണ് ഈ തണുപ്പ്. എൻറെ നിൽപ്പ് കണ്ടു മനസ്സിലായതുകൊണ്ടാവണം, നല്ല തണുക്കുന്നുണ്ടല്ലേ എന്ന് അവൾ എന്നോട് ചോദിച്ചത്.
ഞാൻ: ഓ സത്യം പറയാലോ സഹിക്കാൻ പറ്റുന്നില്ല. എയർപോർട്ട് മുതൽ ഇവിടെയെത്തുന്നവരെ എങ്ങനെയൊക്കെയോ ജാക്കറ്റ് ഉള്ളതുകൊണ്ട് മാനേജ് ചെയ്തു. എൻറെ കൂടെ ഒരു ചേച്ചിയും കൊച്ചുമുണ്ടായിരുന്നു ഫ്ലൈറ്റിൽ നിന്ന് കിട്ടിയതാ. അവർക്കും ഇതേ അവസ്ഥയായിരുന്നു.
അവൾ: ആ കുറച്ചു ദിവസം കഴിയുമ്പോൾ സെറ്റ് ആയിക്കോളും. എൻറെ പേര് അനന്യ. അജു എന്നല്ലേ പറഞ്ഞേ.
ഞാൻ: അതെ ഫുൾ നെയിം *********. ബട്ട് എല്ലാരും വിളിക്കാറ് അജു എന്ന.
തൊട്ടടുത്ത് തന്നെ എല്ലാ പ്രവാസികളും ചോദിക്കുന്ന ക്ലീഷേ ചോദ്യം അവളും എന്നോട് ചോദിച്ചു.
“നാട്ടിൽ എവിടെയാ”
ട്രിവാൻഡ്രം.
ആഹാ ഞാനും ട്രിവാൻഡ്രം ആണല്ലോ. അവിടെ എവിടെ.
അങ്ങനെ ഞങ്ങൾ പരസ്പരം ഞങ്ങളുടെ സ്ഥലങ്ങൾ പറഞ്ഞു അല്പം കൂടി പരിചയപ്പെട്ടു.
അങ്ങനെ അവൾ എനിക്ക് വീട് മൊത്തത്തിൽ കാണിച്ചു തന്നു. മൊത്തം 3 ബെഡ്റൂം മുകളിൽ രണ്ട് സിംഗിൾ റൂമും താഴെ ഒരു ഡബിൾ റൂം. മുകളിലാണ് എൻറെ റൂം അതിനൊപോസിറ്റായി ഉള്ള റൂമിലാണ് അനന്യ താമസിക്കുന്നത്. താഴത്തെ മുറിയിൽ ഒരു കപ്പിൾസ് ആണ് അവർ കണ്ണൂരുകാരാണ്.
എനിക്ക് വീടൊക്കെ ഇഷ്ടപ്പെട്ടു. അങ്ങനെ അവളോട്സംസാരിച്ച ശേഷം ഞാൻ എൻറെപെട്ടികൾ ഒക്കെ എടുത്ത്എങ്ങനെയൊക്കെയോ റൂമിലേക്ക് കയറി. അവളും എന്നെ ഹെൽപ്പ് ചെയ്തു. ഒരു കട്ടിലും ഒരു കബോർഡും ഒരു സ്റ്റഡി ടേബിൾ ഒരു ചെയറും ഇത്രയും മാത്രമാണ് എൻറെ റൂമിൽ ഉണ്ടായിരുന്നത്.
ഞാൻ വേഗം തന്നെഒന്നും നോക്കാതെ കട്ടിലിലേക്ക് മറിഞ്ഞു. എൻറെ കിടത്തംമനസ്സിലായിട്ടാവണംഅവൾ എന്നോട് റസ്റ്റ് എടുക്കാൻ പറഞ്ഞുഅവളുടെ മുറിയിലേക്ക് പോയി. ഞാൻഅങ്ങനെ കിടന്ന്ഉറങ്ങിപ്പോയി.
എത്രനേരം ഉറങ്ങി എന്ന് അറിയില്ലതണുപ്പ് മുറിയിൽ ഒക്കെ അരിച്ചു കയറുന്നുണ്ട്ഈ രാത്രിയാകുന്തോറുംതണുപ്പിന്റെ കാഠിന്യവും കൂടുന്നു. പെട്ടെന്ന് ഫോൺ റിംഗ് ചെയ്യുന്നത് കേട്ടാണ്ഞാൻ ഉറക്കത്തിൽ നിന്നുണർന്നത്.
