യുകെ ഡയറിസ് – 1 1അടിപൊളി 

ഞാൻ: സമാധാനമായല്ലേ.

ചേച്ചി: പിന്നല്ലാതെ. ഇവനെ കൊണ്ട് ഞാനിതൊക്കെ എങ്ങനെ ചെയ്യും എന്ന് ആലോചിച്ചു കൊണ്ടിരിക്കുകയായിരുന്നു. നീ ഉണ്ടായതുകൊണ്ട് ഞാൻ രക്ഷപ്പെട്ടു. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.

ഞാൻ: നന്ദി ഒന്നും വേണ്ട ഇതൊക്കെ എല്ലാരും ചെയ്യുന്നതല്ലേ.

ചേച്ചി: നീ കുറെ നേരമായി തന്നെ ചേച്ചി എന്ന് വിളിക്കുന്നുണ്ട്. എനിക്ക് അത്ര പ്രായമൊന്നും ആയിട്ടില്ല കേട്ടോ. അയാം ജസ്റ്റ് 27.

ഞാൻ: സ്റ്റിൽ ചേച്ചി തന്നെയാണ് എനിക്ക് 25 ആയതേയുള്ളൂ.

ചേച്ചി: ആ ഓക്കേ ഓക്കേ.

അങ്ങനെ ഞങ്ങൾ ഒരുപാട് സംസാരിച്ചു സത്യം പറഞ്ഞാൽ എനിക്ക് ഉറക്കം വരുന്നില്ല. സൈറ്റിൽ നിന്നും കുടിച്ച കോഫി ഇത്രയ്ക്ക് വിനയാകും എന്ന് ഞാൻ കരുതിയില്ല. പണ്ട് എൻറെ

സുഹൃത്ത് പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് ഇംഗ്ലീഷ് കോഫികൾ എപ്പോഴും കഫയിൻ അംശം കൂടുതലുള്ളതാണെന്ന്. ഇടയ്ക്ക് സംസാരിച്ചു സംസാരിച്ചു ചേച്ചി പതുക്കെ തല ടേബിളിൽ വച്ച് കിടന്നുറങ്ങി, ചെക്കൻ നേരത്തെ ഉറങ്ങിയിരുന്നു. ഞാനെൻറെ ഫോൺ എടുത്ത് സിനിമ കാണാൻ തുടർന്നു.

അങ്ങനെ കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് മാറിക്കയറേണ്ട സ്റ്റേഷൻ എത്താനായി എന്ന അനൗൺസ്മെൻറ് കേട്ടതും ഞാൻ ചേച്ചിയെ തട്ടി വിളിച്ചു കാര്യം പറഞ്ഞു. ചേച്ചി അപ്പോഴേക്കും മോനെ എടുത്ത് റെഡിയാവാൻ തുടങ്ങി.

ട്രെയിൻ സ്റ്റേഷൻ എത്തിയതും ഞങ്ങൾ ഇറങ്ങി അടുത്ത ട്രെയിൻ വരുന്ന പ്ലാറ്റ്ഫോമിലേക്ക് നടന്നു. ട്രെയിൻ വരാൻ ഇനിയും ഒരു മണിക്കൂർ ഉണ്ടെന്ന് അവിടെ എത്തിയപ്പോഴാണ് അറിഞ്ഞത്.

ചെക്കൻ അപ്പോഴേക്കും കരയാൻ തുടങ്ങി. അവൻ ബാക്കിൽ പിടിച്ചുകൊണ്ട് കരയുന്നത് കണ്ടപ്പോൾ സംശയം തോന്നിയിട്ടാവണം ചേച്ചി അവന്റെ പാൻറ് നീക്കി നോക്കി. പയ്യൻ ആവശ്യത്തിന് സാധിച്ചു വച്ചിട്ടുണ്ട്. ചേച്ചിയുടെ മുഖത്ത് ടെൻഷൻ കണ്ടിട്ട് എനിക്ക് കാര്യം മനസ്സിലായി.

ഞാൻ: ചെക്കൻ ലോഡ് ഇറക്കി ഇരിക്കുവാണല്ല.

ചേച്ചി: അതേടാ എന്ത് ചെയ്യും എന്ന് അറിയില്ല. ഞാൻ എയർപോർട്ടിൽ വച്ച് ഡയപ്പർ ചേഞ്ച് ചെയ്തത.

ഞാൻ: ഞാനിവിടെ ടോയ്ലറ്റ് എവിടെയാണ് നോക്കിയിട്ട് വരാം.

ഞാൻ നേരെ അടുത്തുള്ള ഓഫീസിൽ കയറി ടോയ്ലറ്റ് ചോദിച്ചപ്പോൾ അവർ എന്നോട് കാര്യം തിരക്കി എന്താവശ്യമാണെന്ന്. ഞാൻ ഇതുപോലെ ഡയപ്പർ ചേഞ്ച് ചെയ്യാനാണെന്ന് പറഞ്ഞപ്പോൾ അവർ എനിക്ക് അക്സസിബിൾ ടോയ്ലറ്റിന്റെ കീ തന്നു. ഞാൻ വന്നു ചേച്ചിയെയും മോനെയും കൂട്ടി അവിടേക്ക് പോയി.

ചേച്ചി ഹാൻഡ് ബാഗും എടുത്ത് മോൻറെ ഒപ്പം ടോയ്ലറ്റിലേക്ക് കയറി. അല്പസമയത്തിനു ശേഷം ഡോർ തുറന്ന് രണ്ടുപേരും ഇറങ്ങിവന്നു. എന്നെ നോക്കി ചേച്ചി നന്ദിപൂർവ്വം ഒരു ചിരി പാസാക്കി. ആ കീ കൊണ്ട് തിരികെ കൊടുത്ത ശേഷം ഞങ്ങൾ അടുത്തുള്ള കോഫി വാനിൽ നിന്നും ഓരോ കോഫിയും പഫ്സ് പോലുള്ള സാധനവും വാങ്ങി കഴിച്ചു. സമയം അപ്പോഴും 9 മണി ആയതേയുള്ളൂ.

ഇനി ഇവിടെ നിന്നും മൂന്നു മണിക്കൂർ കൂടെയുണ്ട്. ആദ്യമൊക്കെ ചേച്ചി കോഫി വേണ്ടാന്ന് പറഞ്ഞെങ്കിലും എൻറെ നിർബന്ധപ്രകാരം വാങ്ങി കുടിച്ചു. കോഫി ഒക്കെ കുടിച്ച ശേഷം ഞങ്ങൾ വന്ന് പഴയ ഫ്ലാറ്റ്ഫോമിലേക്ക് ഇരുന്നു. ആ സമയത്ത് എനിക്ക് വീട്ടിൽ നിന്നും കോൾ വന്നു (വിസ പ്രോസസ് നടക്കുന്ന സമയം തന്നെ എനിക്ക് അവിടെനിന്നും ഒരു യുകെ സിം തന്നിരുന്നു.

ഞാനത് യുകെയിൽ എത്തിയ ടൈം ആക്ടിവേറ്റ് ചെയ്തിരുന്നു). അങ്ങനെ വിളിച്ച് വീട്ടിൽ എല്ലാവരോടും സംസാരിച്ചുകൊണ്ട് സമയം പോയത് അറിഞ്ഞില്ല. ഇതിനിടയ്ക്ക് ചേച്ചിയെയും കൊച്ചിനെയും ഞാനെൻറെ വീട്ടുകാർക്കും പരിചയപ്പെടുത്തി കൊടുത്തു. പെട്ടെന്ന് ട്രെയിൻ വരുന്ന അനൗൺസ്മെൻറ് കേട്ട് ഫോൺ കട്ട് ചെയ്ത് ഞങ്ങൾ ട്രെയിൻ കയറാൻ റെഡിയായി.

ഉച്ചയ്ക്ക് ഒരു മണിആയിഅങ്ങനെ ആ യാത്രയ്ക്ക് ഒടുവിൽ ഞങ്ങൾ എത്തേണ്ട സ്ഥലത്ത് എത്തി. ഞങ്ങളെ കാത്ത് ചേട്ടൻസ്റ്റേഷനിൽ തന്നെ ഉണ്ടായിരുന്നു. പുള്ളിയുടെ കൈയിൽ ചേച്ചിക്ക് കൊടുക്കാനായിഒരു ബൊക്കെയും കണ്ടു. മോൻ ഓടിപ്പോയി ചേട്ടൻറെകയ്യിൽ വലിഞ്ഞു കയറി. ചേട്ടൻ കൊച്ചിനെ തുരുതുരാ ഉമ്മ വയ്ക്കുന്നത്കണ്ടപ്പോൾ മനസ്സിന് ഒരു കുളിർമ തോന്നി.

Updated: June 10, 2026 — 5:58 pm

Leave a Reply

Your email address will not be published. Required fields are marked *