ഉമ്മയാണ് വിളിക്കുന്നത്. ഞാൻ സമയം നോക്കുമ്പോൾ ഏഴു മണിയാവുന്നു. നാട്ടിൽ 12 മണി കഴിഞ്ഞിരിക്കുന്നു. ഫോണെടുത്ത് വന്നെത്തിയ എല്ലാ കാര്യങ്ങളും വീട്ടുകാരോട് പറഞ്ഞു ഞാൻ സേഫ് ആണെന്ന് അവരെ അറിയിച്ച ശേഷം നാളെ വിളിക്കാം എന്ന് പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു.
ഞാൻ എണീറ്റ് പെട്ടിയൊക്കെ ഒരു സൈഡിലേക്ക് ഒതുക്കി ജാക്കറ്റും മാറ്റി ബെഡിൽ ഇരുന്നു. പെട്ടെന്ന് വയറു കലങ്ങുന്നത് പോലൊരു തോന്നൽ. അതെ ഇത്ര നേരമായിട്ടും ഞാൻ പ്രഭാത കർമ്മം നടത്തിയിട്ടില്ലായിരുന്നു. വൈറ്റിലൊന്നും പോകാത്തതിനാൽ ആവണം ഇത്രയും നേരം വയറും എന്നെ ബുദ്ധിമുട്ടിക്കാതിരുന്നത്.
ഞാൻ പതുക്കെ പെട്ടി തുറന്ന് ഒരു ടവ്വലും ബോഡി വാഷമെടുത്ത് നേരെ താഴേക്ക് പോയി ബാത്റൂമിൽ കയറി. കാര്യങ്ങൾ എല്ലാം നടത്തി ഞാൻ തിരിച്ച് മുകളിലേക്ക് കയറാൻ പോകുന്നതും താഴത്തെ ഡോർ തുറന്നത് ഒരുമിച്ചായിരുന്നു. അവിടെനിന്നും ആ റൂമിലെ ചേട്ടൻ പുറത്തേക്ക് വന്നു. എന്നെ കണ്ട് കാര്യങ്ങളൊക്കെ തിരക്കി. പുള്ളിയെ എനിക്കും പരിചയപ്പെടുത്തി.
ഷാഫി എന്നാണ് പുള്ളിയുടെ പേര്. ഇവിടെ ഭാര്യയുടെ ഡിപെൻഡന്റ് ആയിട്ട് വന്നതാണ്. സുമയ്യ എന്നാണ് പുള്ളിക്കാരിയുടെ പേര്. പുള്ളിക്കാരി ആമസോണിൽ പാർട്ട് ടൈം ആയി വർക്ക് ചെയ്യുന്നു. പുള്ളി ഡോമിനോസിൽ ആണ് ജോലി. പുള്ളിയോട് സംസാരിച്ച് ഞാൻ നേരെ മുകളിലേക്ക് പോയി.
റൂമിലെത്തിയതും ഞാനെൻറെ പെട്ടിയൊക്കെ തുറന്ന് ഓരോന്നായിട്ട് അടിക്കിറക്കി വെക്കാൻ തുടങ്ങി. പൊതുവേ എനിക്ക് എല്ലാം ഒതുക്കി വെച്ചില്ലെങ്കിൽ ഒരു സമാധാനവും കിട്ടത്തില്ല.
റൂം ഇപ്പോഴും തണുപ്പിൽ തന്നെ തുടരുകയാണ്. അതിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയിട്ട് ഞാൻ വീണ്ടും ജാക്കറ്റ് എടുത്തിട്ടു എൻറെ പണികൾ തുടർന്നു. ഏകദേശം എല്ലാം ഒതുക്കി തീരാറായപ്പോൾ എൻറെ ഓപ്പോസിറ്റ് ഉള്ള മുറിയുടെ ഡോർ തുറന്നു.
“ഇതെന്താ നീ ജാക്കറ്റ് ഒക്കെ ഇട്ടിരിക്കുന്നത്”
എൻറെ ഇരിപ്പ് കണ്ട അനന്യ വന്നു ചോദിച്ചു.
ഞാൻ: തണുപ്പ് ഒരു രക്ഷയില്ല ഞാൻ പിന്നെ എന്ത് ചെയ്യാനാ.
അനന്യ: എടാ ഹീറ്റർ ഓൺ ആക്കിയാ പോരെ.
ഞാൻ: അതിൻറെ മെക്കാനിസം എങ്ങനെയാണെന്ന് എനിക്കറിയില്ല.
അനന്യ: അതു വലിയ പാടൊന്നുമില്ല ഞാൻ ചെയ്തു തരാം.
അതും പറഞ്ഞ് അവൾ സൈഡിലെ ഹീറ്റർ നോബ് കറക്കി അതെനിക്ക് ശരിയാക്കി തന്നു ഞാൻ അവൾ ചെയ്യുന്നത് ശ്രദ്ധയോടെ നോക്കി.
ഇനി എന്തെങ്കിലും ഹെല്പ് വേണമെങ്കിൽ മടിക്കാതെ പറഞ്ഞാൽ മതി. നീ എല്ലാം ഒതുക്കി കഴിഞ്ഞോ.
ആ ഏകദേശം എല്ലാം കഴിഞ്ഞു ഇനി ബെഡ്ഷീറ്റ് കൂടെ വിരിച്ചാൽ മതി.
അതിനെന്താ ഞാൻ നിന്നെ ഹെല്പ് ചെയ്യാം.
അതും പറഞ്ഞ് അവൾ ബെഡ്ഷീറ്റ് വിരിക്കാൻ എന്നെ സഹായിച്ചു.
അതൊക്കെ ചെയ്തു കഴിഞ്ഞപ്പോഴേക്കും റൂമിൽ അല്പം ചൂട് തിങ്ങി നിറയാൻ തുടങ്ങി. ഞാൻ എന്റെ ജാക്കറ്റ് ഊരി മാറ്റി.
ഇപ്പൊ എല്ലാ സെറ്റ് ആയില്ലേ… അവൾ എന്നോട് ചോദിച്ചു.
ഞാൻ അതെ എന്ന് പറഞ്ഞ് അവളോട് നന്ദിയും പറഞ്ഞു.
നീ എന്തേലും കഴിച്ചായിരുന്നോടാ. വന്ന് അങ്ങനെ കിടന്നയല്ലേ…
ഞാൻ: സത്യം പറഞ്ഞു ഒന്ന് കഴിച്ചില്ല. ഇതൊക്കെ ഒന്ന് സെറ്റ് ആക്കിയപ്പോൾ തന്നെ ഏകദേശം സമാധാനമായി.
അനന്യ: എന്നാവാ താഴെ ചിക്കൻ കറി ഇരിപ്പുണ്ട്. നമുക്ക് പൊറോട്ടയായിട്ട് പിടിക്കാം.
ഞാൻ: എടാ ഇപ്പത്തന്നെ നീ ഒരുപാട് ഹെല്പ് ചെയ്തു. ഞാനും എന്തേലും കേക്ക് കഴിച്ചിട്ട് കിടന്നോളാം.
അനന്യ: ഓ ഇത്രയും എളിമ ഒന്നും വേണ്ട.. മര്യാദയ്ക്ക് വന്ന ചെക്കാ.
അതും പറഞ്ഞ് ഞങ്ങൾ താഴെ ചെന്നതും ഫ്രിഡ്ജ് തുറന്ന് പൊറോട്ട പാക്കറ്റ് അനന്യ പുറത്തെടുത്തു വച്ചു. എന്നിട്ട് അവൾ തന്നെ അടുപ്പത്തിരുന്ന ചിക്കൻ കറി ചൂടാക്കാൻ വെച്ചു. അവൾ ചെയ്യുന്ന ഓരോന്നും ഞാൻ ഇങ്ങനെ നോക്കിയിരുന്നു. പെട്ടെന്ന് തന്നെ അവൾ പൊറോട്ടയും ചുട്ട് ചിക്കൻ കറിയുമായി അവിടെയുണ്ടായിരുന്ന ഡൈനിങ് ടേബിൾ കൊണ്ട് വച്ചു.
അനന്യ: ഞാൻ വലിയ ഷെഫ് ഒന്നുമല്ല തട്ടിക്കൂട്ട് കറികൾ ഒക്കെയാണ് കേട്ടോ.
