യുകെ ഡയറിസ് – 1 1അടിപൊളി 

ഞാൻ: ശെടാ അതൊന്നും ഒരു കുഴപ്പമില്ല. എന്തായാലും താൻ എനിക്ക് വേണ്ടി ഫുഡ് ഒക്കെ തന്നല്ലോ.

അങ്ങനെ ഞങ്ങൾ കഴിക്കാൻ തുടങ്ങി. സത്യം പറഞ്ഞാൽ നല്ല കിടിലൻ ചിക്കൻ കറിയായിരുന്നു അവൾ ഉണ്ടാക്കിയിരുന്നത്. ഞാനത് അവളോട് പറയുകയും ചെയ്തു. അവൾ ഒരു ക്രെഡിറ്റ് പോലെ എടുക്കുന്നത് എനിക്ക് അവളുടെ മുഖത്ത് നിന്ന് തന്നെ മനസ്സിലായി.

അങ്ങനെ ഭക്ഷണമൊക്കെ കഴിക്കുന്നതിനിടയിൽ ഞങ്ങൾ കുറെയൊക്കെ സംസാരിച്ച് തമ്മിൽ തമ്മിൽ അറിഞ്ഞു. ഓരോ തിരുവനന്തപുരത്തുകാരനും വേറൊരു തിരുവനന്തപുരത്തുകാരനെ കാണുമ്പോൾ ഒന്നല്ലെങ്കിൽ വേറൊരു വഴിയിൽ എങ്ങനെയെങ്കിലും ഒക്കെ ഒരു കണക്ഷൻ ഉണ്ടാവും.

അങ്ങനെ ഞങ്ങൾക്കും കോമൺ ആയിട്ട് ഒരു ഫ്രണ്ട് നാട്ടിലുള്ളത് ഞങ്ങൾക്ക് മനസ്സിലായി. അങ്ങനെ ഭക്ഷണശേഷം നാളെ കോളേജിൽ പോകുമ്പോൾ കൂടെ വന്ന് എല്ലാം പരിചയപ്പെടുത്താമെന്ന് അവൾ എനിക്ക് ഉറപ്പു നൽകി. രാവിലെ 10 മണിക്ക് ശേഷം പോകാമെന്ന് പറഞ്ഞു ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ മുറികളിലേക്ക് കയറി.

ഞാൻ വന്ന ബെഡിൽ കിടന്നെങ്കിലും എനിക്ക് ഉറക്കം പെട്ടെന്ന് വരുന്നില്ല. അഞ്ചാറ് മണിക്കൂർ കിടന്നുറങ്ങിയതിനാലാവണം.

അങ്ങനെ ഓരോന്നും ആലോചിച്ചിരിക്കുമ്പോൾ പെട്ടെന്ന് എന്റെ മൊബൈലിലേക്ക് ഒരു നോട്ടിഫിക്കേഷൻ വന്നു. ഓപ്പൺ ചെയ്തു നോക്കുമ്പോൾ ഒരു വാട്സ്ആപ്പ് മെസ്സേജ് ആണ് അതും ഒരു പുതിയ നമ്പർ.

Hi

ഹലോ ആരാ?

എടാ ഞാൻ അഞ്ചുവാണ്.

ഏത് അഞ്ചു?

അഞ്ജന. ഇത്ര പെട്ടെന്ന് മറന്നോ?

ഓഹ് ചേച്ചി ആയിരുന്നോ. പുതിയ നമ്പർ ആയതു കൊണ്ട് മനസ്സിലായില്ല.

ആഹാ. എന്തായി നിൻ്റെ കാര്യങ്ങള് എല്ലാം സെറ്റ് ആയോ.

ഞാൻ ഇപ്പൊ എല്ലാം ഒതുക്കി വച്ചു ഫുഡ് കഴിച്ച് കിടന്ന ഉള്ളൂ ചേച്ചി.

ഞങ്ങളും ഇപ്പൊ കിടന്ന ഉള്ളൂ. അപ്പോഴാണ് നിൻ്റെ കാര്യം ഓർത്തത്. അപ്പൊ തന്നെ ചേട്ടൻറെ ഫോണിൽ നിന്നും നിൻറെ നമ്പർ എടുത്തു നിനക്ക് മെസ്സേജ് അയക്കാൻ കരുതി. നീ ഇനി എപ്പോഴാ കോളേജിൽ പോകുന്നേ.

ഞാൻ നാളെ ഒന്ന് യൂണിവേഴ്സിറ്റി പോയി രജിസ്ട്രേഷൻ ഒക്കെ ചെയ്യണം. ഇവിടെ വീട്ടിൽ വേറൊരു കുട്ടിയുണ്ട് പുള്ളിക്കാരി ഹെൽപ്പ് ചെയ്യന്നു പറഞ്ഞു.

ആ നല്ലതായി. നീ ഇന്ന് എന്നെ ഒരുപാട് ഹെല്പ് ചെയ്തു. ഒരിക്കലും മറക്കില്ല കേട്ടോ. പിന്നെ ഇടയ്ക്കൊക്കെ ഇങ്ങോട്ടേക്ക് ഇറങ്ങണം അരമണിക്കൂർ യാത്ര ഉള്ളൂ എന്ന് ചേട്ടൻ പറഞ്ഞു. നിനക്ക് ഫുഡ് ഒക്കെ വേണമെങ്കിൽ ഇവിടെ വന്നും കഴിക്കാം. അത്യാവശ്യം തിരക്കേടില്ലാതെ ഞാനും കുക്കിംഗ് ഒക്കെ ചെയ്യും.

എന്തായാലും ഒരു ദിവസം അങ്ങോട്ട് ഇറങ്ങാൻ ചേച്ചി. യാത്രയൊക്കെ കഴിഞ്ഞ് വന്നതല്ലേ ഒന്ന് സമാധാനമായിട്ട് കിടന്നു ഉറങ്ങിക്കോ.

ശരി. നീ ഉറങ്ങിക്കോ നാളെ കോളേജിലൊക്കെ പോകാനുള്ളതല്ലേ.

ഒക്കെ ഗുഡ് നൈറ്റ് ചേച്ചി.

ഗുഡ് നൈറ്റ്.

ആ മെസ്സേജ് ശേഷം ഞാൻ ഫോണിൽ കുറച്ചുനേരം തോണ്ടിയശേഷം ഫോൺ സൈഡിൽ വച്ച് ഉറങ്ങാനായി കിടന്നു. കിടക്കുമ്പോഴും ഞാൻ ഇങ്ങനെ ഓരോ കാര്യങ്ങളെപ്പറ്റി ആലോചിച്ചു. ഇനിയുള്ള കുറച്ചു വർഷം ജീവിതം പുതിയതായി നെയ്തു എടുക്കേണ്ടതുണ്ട്. ഇത്രയും നാൾ ലൈഫിൽ വന്നതും പോയതും ഒക്കെ ഒരു പഴയ കഥയായി മാറണം. അതിലെ നല്ല പാഠങ്ങൾ മാത്രം ഊന്നിക്കൊണ്ട് മുന്നോട്ടേക്ക് പോണം.

മനസ്സിൽ പൈസയുണ്ടാക്കണമെന്നുള്ള ചിന്ത കൂടിക്കൂടി വരുന്നുണ്ട്. എല്ലാ വലിയ നിലയിൽ നിന്നും പെട്ടെന്ന് ഒരു ദിവസം താഴേക്ക് പതിച്ചപ്പോൾ ഞങ്ങളെ കയ്യൊഴിഞ്ഞ വാപ്പാടെ സുഹൃത്തുക്കളും കുടുംബക്കാരും ഒക്കെ എൻറെ കണ്ണിനു മുന്നിലൂടെ പോകുന്നതുപോലെ എനിക്ക് തോന്നി.

എല്ലാം പോകുമ്പോഴും ഒരിക്കലും കൈയിൽനിന്ന് പോകില്ല എന്ന് കരുതിയ എൻറെ പ്രണയം പോലും എൻറെ കുടുംബത്തിൻറെ വീഴ്ചയിൽ മുന്നോട്ടുപോകാൻ കഴിയില്ല എന്ന രീതിയിൽ അവസാനിച്ചു.

ഇന്ന് ഞാൻ ഒന്നിനെയും ആഗ്രഹിക്കുന്നില്ല. മറിച്ച് എൻറെ മനസ്സിൽ നിറയെ സ്വപ്നങ്ങൾ മാത്രമാണ്. ആ സ്വപ്നങ്ങൾ ഞാൻ നേടി എടുക്കുക തന്നെ ചെയ്യും. എപ്പോഴും ഞാൻ പോലും അറിയാതെ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു.

Updated: June 10, 2026 — 5:58 pm

Leave a Reply

Your email address will not be published. Required fields are marked *