യുകെ ഡയറിസ് – 3 2അടിപൊളി  

ഇങ്ങനെ ഉറങ്ങാതെ സ്വന്തം ശരീരം മനസ്സും മറന്ന് ജീവിച്ചിട്ട് കാര്യമില്ല. നമ്മളൊക്കെ ആ ഫ്ലൈറ്റ് കയറി ഇവിടെ എത്തുമ്പോൾ നമ്മുടെ മുന്നിൽ എന്തൊക്കെ കടമ്പകൾ കടക്കേണ്ടത് ഉണ്ടെന്ന് മനസ്സിലാക്കിയിട്ടാണ് നമ്മൾ വന്നത്. അതിന് നമ്മൾക്ക് ആദ്യം വേണ്ടത് മനസ്സിന്റെ സമാധാനമാണ്. അതില്ലെങ്കിൽ പിന്നെ നമ്മൾ നമ്മൾ അല്ലാതെ ആവും. അതുകൊണ്ട് നിനക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്നോട് പറയാം.

എന്നെ ഞെട്ടിച്ചുകൊണ്ട് അവൾ എന്നെ കെട്ടിപ്പിടിച്ചു എൻറെ നെഞ്ചിൽ മുഖം വെച്ച് കരയാൻ തുടങ്ങി. ഞാൻ അവളോട് ഒന്നും പറയാൻ പോയില്ല കരയാൻ ഉള്ളത് കരഞ്ഞു തീർക്കട്ടെ എന്ന് കരുതി. അല്ലെങ്കിലും ഒരു മനുഷ്യൻ നോർമൽ അല്ലാതിരിക്കുമ്പോൾ കൂടുതൽ ചോദ്യങ്ങൾ ചോദിക്കുന്നതിലും നല്ലത് അവരുടെ മനസ്സിലെ വിഷമങ്ങൾ അവർക്ക് പുറത്താക്കാൻ കഴിയുന്ന ഏതെങ്കിലും വഴി നമ്മൾ അവരെ സഹായിക്കുക എന്ന് മാത്രമാണ്. അനുവിന്റെ കണ്ണീര് കൊണ്ട് എന്റെ ടീഷർട്ട് സത്യം പറഞ്ഞാൽ നനഞ്ഞു കൊവ്ന്നിരുന്നു. ആദ്യമൊക്കെ ശബ്ദമില്ലാതെ കരഞ്ഞെങ്കിലും പതിയെ പതിയെ അത് എങ്ങലടിയായി മാറി. ഞാൻ അവളെ ചേർത്തു പിടിച്ചു. അവൾ പതിയെ പതിയെ സമാധാനമായി മാറുന്നത് എനിക്ക് അറിയാൻ പറ്റി.

“ എനിക്ക്…. എനിക്ക് വയ്യടാ… ഞാൻ….. അത്രയ്ക്ക് ഞാൻ അത്രയ്ക്ക് സഹികെട്ടാണ് ഇരിക്കുന്നത്…. എനിക്ക് എന്ത് ചെയ്യണമെന്ന് പോലും അറിയില്ല…”

അവൾ ഏങ്ങിക്കൊണ്ട് പറഞ്ഞു…

നിനക്കെന്താ പറ്റിയത് നീ പറ.. ഞാൻ അവളെ പിടിച്ചു മാറ്റിക്കൊണ്ട് അവളുടെ മുഖത്ത് നോക്കി ചോദിച്ചു…

അനു; നിനക്കറിയാമല്ലോ ഞാനും രാഹുലും ആയിട്ടുള്ള റിലേഷൻഷിപ്പ്.

ഞാൻ: അതെ അറിയാം അതിനിപ്പോ എന്ത് പറ്റി.

അനു: അഞ്ചുവർഷംകൊണ്ട് ഞാൻ സഹിക്കുവാ… ഇത്രകാലമായിട്ടും അവൻറെ ഉള്ളിലെ സംശയ രോഗം മാറിയിട്ടില്ല. ആദ്യമൊക്കെ അവന്റെ തന്നെ കൂട്ടുകാരെ അവന് സംശയമായിരുന്നു എന്നോട് സംസാരിക്കുമ്പോൾ. അന്നൊന്നും അതൊരു വലിയ പ്രശ്നമായി ഞാൻ ശ്രദ്ധിച്ചില്ല. പൊസസീവ് കാരണമാണെന്ന് തോന്നി. ആദ്യമൊക്കെ ആ പൊസസീവ് ചില പെണ്ണുങ്ങളെപ്പോലെ ഞാനും എൻജോയ് ചെയ്തതിന്റെ പരിണിതഫലം ആയിരിക്കാം ഇന്ന് ഞാൻ അനുഭവിക്കുന്നത്. പിന്നെപ്പിന്നെ എനിക്ക് ആരോടും സംസാരിക്കാൻ പറ്റാതെ ആയി.

എൻറെ കസിൻസിനോട് സംസാരിച്ചാൽ പോലും അവൻ അതിൽ തെറ്റ് കണ്ടെത്താൻ തുടങ്ങി. പക്ഷേ അവനോടുള്ള എൻറെ പ്രണയം അവനെ ഒഴിവാക്കാൻ എന്നെ പ്രേരിപ്പിക്കാതിരുന്നു. അവൻ മാറും മാറും എന്നൊക്കെ ഞാൻ ഒരുപാട് പ്രതീക്ഷിച്ചു. പക്ഷേ ഇപ്പോ എനിക്ക് ഒട്ടും പറ്റുന്നില്ല… അല്ലെങ്കിൽ തന്നെ വീട്ടിൽ നിന്ന് മാറി നിൽക്കുന്നതിന്റെ എല്ലാതും എനിക്കുണ്ട്… അതിനിടയിൽ കൂടി

pcod കാരണം ഹോർമോണി ഇഷ്യൂസ് എല്ലാം കൂടി ആയപ്പോൾ എൻറെ കയ്യിൽ നിൽക്കുന്നില്ല.

ഞാൻ: ഇപ്പൊ എന്താ പറ്റിയേ നീ കാര്യം പറ.

അനു: ഈയിടെ ഞാൻ ജോലിക്ക് പോകുന്നതു പോലും അവനെ ബുദ്ധിമുട്ടായി തുടങ്ങി. എൻറെ കൂടെ വർക്ക് ചെയ്യുന്ന ഒരു ചേട്ടനുണ്ട്. പുള്ളിയുടെ വൈഫ് നല്ല അടിപൊളിയായിട്ട് കുക്ക് ചെയ്യും. അപ്പോ എനിക്കും ആ ചേച്ചി ഫുഡ് കൊടുത്തു വിടും. അങ്ങനെ അത് ഞാൻ ഇവനോട് പറഞ്ഞു. അന്നുമുതൽ അവൻ തുടങ്ങിയതാ അയാൾ ഫുഡ് കൊണ്ടുവരുന്നത് നിന്നെ സെറ്റാക്കാൻ വേണ്ടിയിട്ടാണ്.

ഞാൻ എത്രയോ പറഞ്ഞു അയാൾക്ക് അങ്ങനെ ഒരു ഉദ്ദേശവും എന്നോട് ഇല്ലാന്ന്.

പക്ഷേ അവൻ ഓരോ തവണയും അയാളെ ഉദ്ദേശം മറ്റേത് മറ്റേത് എന്ന് പറയുമായിരുന്നു. കഴിഞ്ഞദിവസം എന്നെ സ്ഥിരം ഡ്യൂട്ടിക്ക് കൊണ്ടുപോകുന്ന ക്യാബ് ഡ്രൈവർ വന്നില്ല. അപ്പോ ചേട്ടൻ പറഞ്ഞു കൊണ്ട് ആക്കിത്തരാം എന്ന്. അങ്ങനെ ഞങ്ങൾ വരുന്ന വഴിയിൽ കഷ്ടകാലത്തിന് ഇവൻറെ കോൾ വന്നു.

പെട്ടെന്ന് തന്നെ അത് കട്ട് ആവുകയും ചെയ്തു. ഡ്യൂട്ടിയിൽ ഫോൺ സൈലൻറ് ആയതിനാൽ ഇവൻ വിളിച്ചാൽ 10 മിസ് കോൾ ഞാൻ അറിഞ്ഞില്ല. അവൻ വീണ്ടും വിളിച്ചപ്പോൾ ഞാൻ കോൾ എടുത്തു. എടുത്ത ഉടനെ തന്നെ പച്ച തെറി ആയിരുന്നു. ഞാൻ പെട്ടെന്ന് തന്നെ ചേട്ടൻറെ കൂടെയാണ് വീട്ടിലേക്ക് പോവുക എന്ന് പറഞ്ഞു. ഉടൻതന്നെ ഞാൻ ഒട്ടും പ്രതീക്ഷിക്കാതെ അവൻ ഒരു ഡയലോഗ് പറഞ്ഞു.

Updated: June 24, 2026 — 10:45 pm

Leave a Reply

Your email address will not be published. Required fields are marked *