ഫോണിലേക്ക് നോക്കുമ്പോൾ നേഹയുടെ മെസ്സേജ്.
“”അയാം റിയലി സോറി… ഐ ജസ്റ്റ് വെൻ്റ് ഓവർ ബോർഡ്”…
ഞാൻ: മീ ടൂ…
നേഹ: ഇത് ഇവിടെ വിട്ടേക്ക്…
ഞാൻ: ഓക്കേ…
നേഹ: സീ യൂ റ്റുമാറോ…
ഞാൻ: ഓക്കേ…
അപ്പോഴാണ് എനിക്ക് ശരിക്കും മനസ്സിന് ഒരു സമാധാനമായത്. അവളും അത് വിട്ടിരിക്കുന്നു…
അങ്ങനെ അടുത്ത ദിവസം തന്നെ ചേച്ചി പറഞ്ഞത് പ്രകാരം ഞാൻ ആ റസ്റ്റോറന്റിൽ ട്രെയിനിങ്ങിനു പോയി. ആദ്യമായി ജോലിക്ക് പോകുമ്പോൾ
എല്ലാ ദൈവങ്ങളെയും മനസ്സിൽ പ്രാർത്ഥിച്ചാണ് ഞാൻ വീട്ടിൽ നിന്ന് പുറത്തിറങ്ങിയത്. ഞങ്ങളുടെ വീട്ടിൽ നിന്നും ഒരു 20 മിനിറ്റ് നടന്നാൽ റസ്റ്റോറൻറ് എത്താം. എന്തുകൊണ്ടും എനിക്ക് എളുപ്പമായി തോന്നി.
ട്രാവൽ കാശ് ലാഭിക്കാലോ. അങ്ങനെ ഞാൻ നടന്നു റസ്റ്റോറിൽ എത്തി. അകത്ത് കയറുമ്പോൾ തന്നെ ക്യാഷ് കൗണ്ടറിൽ ഒരു 40 വയസ്സ് തോന്നിക്കുന്ന സ്ത്രീ നിൽക്കുന്നുണ്ടായിരുന്നു. ഞാനവരോട് പോയി വന്ന കാര്യം പറഞ്ഞപ്പോൾ അവർ എന്നോട് ചേട്ടൻ വരുന്നവരെ അവിടെ നിൽക്കാൻ പറഞ്ഞു. ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോൾ ഏകദേശം 50 വയസ്സ് തോന്നിക്കുന്ന ഒരാൾ അവിടേക്ക് വന്നു. കൗണ്ടറിൽ നിന്ന് ചേച്ചിയോട് സംസാരിച്ചപ്പോൾ തന്നെ ഇതാണ് ഓണർ എന്ന് എനിക്ക് മനസ്സിലായി. പുള്ളി നേരെ എൻറെ അടുക്കലേക്ക് വന്നു.
“ താൻ ആണല്ലേ സണ്ണി പറഞ്ഞ ആള്… എൻറെ പേര് മാത്യു… ”
ഞാൻ: എൻറെ പേര് അജു…
മാത്യു: നാട്ടിൽ എവിടെയാ..
ഞാൻ: തിരുവനന്തപുരം.
മാത്യു: ഞങ്ങൾ പാലാക്കാരാ… അതെന്റെ പെണ്ണുമ്പിള്ളയാ പേര് സിൽജ…
ഞാൻ നോക്കുമ്പോൾ അവരെ എന്നെയും നോക്കി ചിരിച്ചു.
അങ്ങനെ പുള്ളി എന്നെ അകത്തേക്ക് കൊണ്ടുപോയി അവിടെയുള്ള കാര്യങ്ങളൊക്കെ പറഞ്ഞു തന്നു. എനിക്ക് പൊതുവേ കുക്കിംഗ് വളരെ ഇഷ്ടമാണ്. ആദ്യദിവസം തന്നെ പുള്ളി എന്നെക്കൊണ്ട് അവിടത്തെ കാര്യങ്ങളൊക്കെ ഓരോന്നോരോന്നായി ചെയ്യിപ്പിച്ചു. ആദ്യമായി കയറിയത് കൊണ്ട് തന്നെ പാത്രം കഴുകൽ ആയിരുന്നു എൻറെ മെയിൻ ജോലി… അങ്ങനെ ഓരോന്ന് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അവിടേക്ക് ഒരു പെൺകുട്ടി കയറി വരുന്നത്. കാണാൻ അത്ര തരക്കേടില്ലാത്ത ഒരു മിണ്ടാപൂച്ച പോലത്തെ സാധനം. ഞാൻ കഴുകിയ പാത്രങ്ങളൊക്കെ എടുത്തുകൊണ്ടുപോകുന്നു വീണ്ടും അടുത്ത കഴുകാൻ ഉള്ളത് ഒക്കെ കൊണ്ടുവരുന്നു. ഇതായിരുന്നു ഞാൻ അന്ന് അവളിൽ കണ്ടിരുന്ന ജോലി.
പിന്നെയാണ് മനസ്സിലായത് അവൾ അവിടത്തെ വൈയ്ട്രസ് ആണെന്ന് പേര് ശ്രുതി. ആകെ നാലോ അഞ്ചോ സ്റ്റാഫുകൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. മാത്യു ചേട്ടൻ തന്നെയാണ് പാചകം ഒക്കെ. അവർ ഇവിടെ വന്നിട്ട് ഏകദേശം 20 വർഷം ആയി. ചേച്ചി ഇവിടെ നേഴ്സ് ആയി വന്നതാണ്. പിന്നെ റസ്റ്റോറൻറ് സെറ്റായ ശേഷം ചേച്ചി ജോലി ഉപേക്ഷിച്ചു.
ഇന്നവർ ബ്രിട്ടീഷ് സിറ്റിസൻസാണ്. പിന്നെ അവിടെ ഉണ്ടായിരുന്നത് ഒരു കിച്ചൻ അസിസ്റ്റൻറ് പേര് അരുൺ. ഒരു ഡെലിവറി ഡ്രൈവർ വർഗീസ്. ഇതാണ് അവിടത്തെ സ്റ്റാഫുകൾ. അങ്ങനെ ആദ്യദിവസം തന്നെ എൻറെ നട്ടെല്ലിന് ഏകദേശം തീരുമാനമായി. നല്ല തിരക്കുള്ള റസ്റ്റോറൻറ് തന്നെയായിരുന്നു. അത് അവിടുത്തെ പാത്രങ്ങൾ കഴുകിയപ്പോൾ തന്നെ എനിക്ക് മനസ്സിലായി. അന്നത്തെ എൻറെ ഭക്ഷണം അവിടുന്ന് തന്നെയായിരുന്നു. അല്ലെങ്കിലും യുകെയിൽ റസ്റ്റോറന്റിൽ വർക്ക് ചെയ്യുന്ന ഏകദേശം ആൾക്കാർക്കും അവിടുന്ന് തന്നെ ഭക്ഷണം കിട്ടും.
പക്ഷേ നമ്മൾക്ക് പാഴ്സൽ എടുത്തുകൊണ്ടു പോകണമെങ്കിൽ അതിന് ലിമിറ്റേഷൻസ് ഉണ്ട്. എന്നോട് ആദ്യം തന്നെ ഒരാഴ്ച ട്രെയിനിങ് കാണുമെന്ന് ചേട്ടൻ പറഞ്ഞിരുന്നു. അങ്ങനെ അന്നത്തെ ജോലിക്ക് ശേഷം ഞാൻ അവിടെ ഒരാഴ്ചയോളം ട്രെയിനിങ് തുടർന്നു. അത്യാവശ്യം പട്ടിയെപ്പോലെ തന്നെ ഞാൻ പണിയെടുത്തു. എനിക്ക് അല്ലെങ്കിലും ജോലി ചെയ്യാൻ ഒരു മടിയുമില്ല.
എന്ത് ജോലിക്കും അതിന്റേതായിട്ടുള്ള മഹത്വമുണ്ടെന്ന് കരുതുന്ന ആളാണ് ഞാൻ.
അവസാനദിവസം അവിടന്ന് പോകുമ്പോൾ ചേട്ടൻ എൻറെ ഡീറ്റെയിൽസ് ഒക്കെ തരാൻ പറഞ്ഞു. അടുത്ത ആഴ്ച മുതൽ പേയ്‌മെന്റ് തന്നു തുടങ്ങുമെന്നും എനിക്ക് വാക്ക് തന്നു. അത് കേട്ടപ്പോൾ തന്നെ എനിക്ക് വളരെയധികം സന്തോഷമായി. ആഴ്ചയിൽ 6 ദിവസം ഷോപ്പ് ഉണ്ട്. ആറു ദിവസവും വരണം. പിന്നെ ഇവിടെ ക്യാഷ് ഇൻ ഹാൻഡ് ഓപ്ഷൻ ഉള്ളതുകൊണ്ട് കൂടുതൽ മണിക്കൂറുകൾ ജോലി ചെയ്യാൻ പറ്റും. കണക്കിൽ കാണിക്കാതെ ക്യാഷ് കയ്യിലും തരും. ഇതിനിടയിൽ ഞാൻ ശ്രുതി ഒഴിച്ച് അവിടെയുള്ള ഏകദേശം എല്ലാരുമായിട്ടും നല്ല തന്നെ ബന്ധം സ്ഥാപിച്ചു.
