ഒരു നിമിഷം എന്താ സംഭവിച്ചത് എന്ന് മനസ്സിലാക്കാതെ ഞാൻ ബെഡിൽ എണീറ്റിരുന്നു…
അവളും അതുപോലെതന്നെ ഇരുന്നു… നാണംകെട്ട അവസ്ഥയായിരുന്നു എനിക്കപ്പോൾ.. ഞാൻ അവളെ ഫോഴ്സ് ചെയ്തതുപോലെ എനിക്ക് തോന്നി… അവൾ ഒന്നും മിണ്ടുന്നില്ല എനിക്ക് ഒന്നും മിണ്ടാനും തോന്നുന്നില്ല… അവിടെ മൗനം തളം കെട്ടിനിന്നു…
“ ഡാ സോറി… പക്ഷേ നീ ഇപ്പൊ വീട്ടിൽ പോ…”
അല്പം നേരത്തെ മൗനത്തെ ഭേദിച്ചുകൊണ്ട് അവൾ പറഞ്ഞു…
എനിക്ക് എന്തു പറയണമെന്ന് അറിയില്ല. ഞാൻ ഒന്നും മിണ്ടാതെ വേഗം തന്നെ എന്റെ ബാഗുമെടുത്ത് പുറത്തേക്ക് ഇറങ്ങി. അവൾ വന്ന ഡോർ തുറന്നശേഷം എന്നോട് ഒന്നും മിണ്ടാതെ തന്നെ അവിടെ നിന്നു. അവൾ എന്നെ ഒന്ന് നോക്കുന്ന പോലുമില്ല. ഞാൻ വേഗം തന്നെ പുറത്തേക്കു പോയി. എൻറെ പ്രവർത്തിയെ ശപിച്ചുകൊണ്ട് ഞാൻ ആ റോഡിലൂടെ നടന്നു… ആ നിമിഷം അവിടെ എന്താ സംഭവിച്ചേ എന്ന് പോലും എന്റെ തലയിൽ ഓടുന്നില്ല… പക്ഷേ ഞാൻ അവിടെ വളരെ വലിയൊരു തെറ്റ് ചെയ്തിരിക്കുന്നു എന്ന് എനിക്ക് മനസ്സിലായി… അവളോട് ഒന്ന് സംസാരിക്കാൻ പോലും എനിക്ക് അപ്പോൾ ഭയം നിറഞ്ഞു… ഞാൻ ഓരോന്നാലോചിച്ചു നടന്നുനടന്ന് വീട്ടിലെത്തി…
വീട്ടിലെത്തിയ ഞാൻ നേരെ മുറിയിൽ ചെന്ന് കഥകടച്ച് ബെഡിൽ തന്നെ കിടന്നു. എൻറെ മനസ്സ് നിറയെ കുറ്റബോധം കൊണ്ട് നിറയാൻ തുടങ്ങി. എൻറെ ലൈഫിൽ ഇതിനുമുമ്പും ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ പോലും ഇന്ന് വരയ്ക്കും ഞാൻ ഒരാളെ പോലും ഫോഴ്സ് ചെയ്തിട്ടില്ല. എനിക്ക് വന്നതൊക്കെ തന്നെ പരസ്പര താല്പര്യത്തോടെ കൂടി ഉള്ളത് മാത്രമായിരുന്നു. പക്ഷേ ഇങ്ങനെ ഒരു അവസ്ഥ
ആദ്യമായാണ്. എൻറെ കുറ്റബോധം എന്നെ മുഴുവനായി മൂടുന്നത് എനിക്ക് മനസ്സിലായി. എന്ത് ചെയ്യുമെന്ന് ആലോചിച്ച് ഇരിക്കുമ്പോഴാണ് പെട്ടെന്ന് ഫോണിലെ നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടത്. അവളുടെ മെസ്സേജ് ആയിരിക്കുമെന്ന് കരുതി ഞാൻ ഭയന്ന് ഭയന്ന് എടുത്തെങ്കിലും മെസ്സേജ് അയച്ച ആളെ കണ്ടപ്പോൾ എനിക്ക് ഒന്ന് സമാധാനമായി.
ജീന ചേച്ചിയുടെ മെസ്സേജ് ആണ്.
ജീന: ഹലോ എവിടെയാണ് സാറേ…
ഞാൻ: വീട്ടിലുണ്ട് ചേച്ചി.
ജീന: എടാ എനിക്കൊരു ഹെല്പ് വേണം.
ഞാൻ: എന്താ ചേച്ചി പറഞ്ഞോളൂ…
ജീന: അടുത്തമാസം ഇവിടെ ഒരു വിഷു കോണ്ടസ്റ്റ് വെക്കുന്നുണ്ട്. എനിക്കപ്പോ അതിന് കൊടുക്കാൻ വേണ്ടിയിട്ട് കുറച്ച് ഫോട്ടോസ് എടുക്കണം. ഞാൻ ആലോചിച്ചപ്പോൾ ഇവിടെയുള്ള എൻറെ ഫ്രീ ഫോട്ടോഗ്രാഫർ നീയാണല്ലോ.
ഞാൻ: തോന്നി തോന്നി എന്തോ പണിയാണെന്ന്…
ജീന: ഡാ ചെക്കാ… നീ ചോദിച്ച ഒരു ജോലി നിനക്ക് ഞാൻ സെറ്റാക്കിയിട്ടുണ്ട്… വെറുതെ ഒന്നും ഈ ജീനയ്ക്ക് ആരും ഒന്നും ചെയ്തു തരണ്ട…
ആ മെസ്സേജ് കണ്ടപ്പോൾ ശരിക്കും എനിക്ക് സന്തോഷമായി… ഒരു ജോലി എനിക്ക് അത്രമാത്രം അത്യാവശ്യമായിരുന്നു. ഇടയ്ക്ക് ജിന ചേച്ചിയോട് ഞാൻ ഈ കാര്യം പറഞ്ഞിരുന്നു അപ്പോൾ ചേച്ചിയുടെ പരിചയത്തിലുള്ള ഒരു റസ്റ്റോറന്റിൽ വേക്കൻസി ഉണ്ടോ എന്ന് ചോദിച്ചു പറയാം എന്ന് പറഞ്ഞിരുന്നു…
ഞാൻ: ശരിക്കും സത്യമാണോ…
ജീന: ആടാ പൊട്ടാ… ഞാൻ നിനക്ക് ഒരു നമ്പർ അയച്ചു തരാം പുള്ളിയെ വിളിച്ചു കോൺടാക്ട് ചെയ്താൽ മതി. ഇച്ചായന്റെ ഒരു അങ്കിളാണ്. അവരുടെ റസ്റ്റോറന്റിൽ ജോലി.
ഞാൻ: എൻറെ പൊന്നു ചേച്ചി എങ്ങനെ നന്ദി പറയണം എന്ന് എനിക്കറിയില്ല…
ജീന: സാറിന് നന്ദിയൊക്കെ ഫോർമാലിറ്റി അല്ലേ..
കിട്ടിയ ചാൻസ് എനിക്കിട്ട് കൊട്ടാൻ ജീന മറന്നില്ല..
ഞാൻ: എന്നാലും എനിക്ക് എന്തു പറയണം അറിഞ്ഞുകൂടാ..
ജീന: നീ ഇപ്പൊ ഒന്നും പറയണ്ട അടുത്തമാസം എനിക്ക് പരിപാടിക്ക് കൊടുക്കാനുള്ള ഫോട്ടോ സെറ്റാക്കി തന്നാൽ മാത്രം മതി.
ഞാൻ: അതൊക്കെ സെറ്റ് നിങ്ങൾ ഒരു ഓഫ് ഉള്ള ദിവസം പറഞ്ഞാൽ മതി. നമുക്ക് സെറ്റാക്കാം.
ജീന: എന്നാ ഒക്കെ ഞാൻ പറയാം നിന്നോട്…
അതും പറഞ്ഞ് റസ്റ്റോറൻറ് ഓണറുടെ നമ്പർ അയച്ചശേഷം ജീന ചേച്ചി പോയി.
ഞാൻ ഒട്ടും സമയം വൈകാതെ തന്നെ ആ നമ്പറിലേക്ക് വിളിച്ചു ചേച്ചി പറഞ്ഞ കാര്യം പറഞ്ഞു. അവർ എന്നോട് അടുത്ത ദിവസം തന്നെ ട്രെയിനിങ്ങിനായി വരാൻ പറഞ്ഞു. എനിക്ക് എന്തെന്നില്ലാത്ത സന്തോഷം മനസ്സ് നിറയെ ഉണ്ടായി… അതിന് ആയുസ്സ് അടുത്ത മെസ്സേജ് നോട്ടിഫിക്കേഷൻ വരെ ഉണ്ടായിരുന്നുള്ളൂ…
