ഉണ്ണികുട്ടന്റെ യോഗം – 6 9അടിപൊളി  

മരിക്കണം എന്നുറപ്പിച്ചാണ് ഞാൻ ഹോസ്പിറ്റലിൽ നിന്നു വീട്ടിലേക്കു പോയത്

വീട്ടിൽആരുമുണ്ടായിരുന്നില്ല എന്റെ പേരിൽ വന്ന ഒരു ലെറ്റർ ആ തിണ്ണയിൽ കിടപ്പുണ്ടായിരുന്നു

എന്റെ അപ്പോയിന്മെന്റ് ഓർഡർ അതാണ് എനിക്ക് വീണ്ടും ജീവിക്കാനുള്ള ധൈര്യം തന്നത്  ലെറ്റർ കിട്ടിയതിന്റെ  മൂന്നാം ദിവസം തിരുവനന്തപുരത്ത് ജോയിൻ ചെയ്യണമായിരുന്നു

എന്റെ ആഭരണങ്ങൾ എല്ലാം കല്യാണ പിറ്റേന്ന് അമ്മായിഅമ്മ ഊരി വാങ്ങി പെട്ടിയിൽ വെച്ചു പൂട്ടിയിരുന്നു അതും അത്യാവശ്യം ഡ്രെസ്സുമെടുത്ത് ആ നിമിഷം ആരോടും പറയാതെ ആ വീട്ടിൽ നിന്നിറങ്ങി

തിരുവനന്തപുരത്തു വന്നു ജോലിയിൽ ജോയിൻ ചെയ്തു  ട്രെയിനിങ് തീരാറായപോഴേക്കും എന്റെ പ്രസവമടുത്തിരുന്നു ഞാൻ എന്റമ്മക്ക് കത്തയച്ചു വരുത്തി എന്റെ കൂടെ നിർത്തി കുഞ്ഞിന് 6 മാസം പ്രായം ആയപ്പോഴേക്കും എനിക്കിവിടുത്തെ സ്കൂളിൽ പോസ്റ്റിങ് ഓർഡർ വന്നു

അങ്ങനെയാണ് ഞാനീ നാട്ടിൽ വന്നത്

ചതിയും വഞ്ചനയുമില്ലാത്ത നിഷ്കളങ്കരായ മനുഷ്യരുള്ള ഈ നാട് എന്നെപോലെ ഒരാൾക്കിവിടെ ധൈര്യമായി ഒറ്റയ്ക്ക് താമസിക്കാം എന്നൊരു വിശ്വാസമുണ്ടായി മീനാക്ഷിയമ്മയുടെ ഭർത്താവാണ് ഈ വീട് ശരിയാക്കി തന്നത് അദ്ദേഹം തന്നെയാണ് കുഞ്ഞിനെ നോക്കാൻ മീനാക്ഷിയമ്മയെ പറഞ്ഞേൽപ്പിച്ചതും

പിന്നെങ്ങെനെ അയാൾ കഴിഞ്ഞ ദിവസം ഇവിടെ വന്നു?

എന്റെ കൂടെ ട്രൈനിങ്ങിനു ഉണ്ടായിരുന്ന രാജിയുടെ ഭർത്താവും പോലീസിലാ

അയാളിപ്പോ ഞങ്ങടെ നാട്ടിലെ സ്റ്റേഷനിലാ ജോലി ചെയ്യുന്നേ അവൾ പറഞ്ഞറിഞ്ഞു അന്വേഷിച്ചു വന്നതാ ഭാര്യയെയും മകനെയും തിരിച്ചു വിളിച്ചു കൊണ്ടു പോവാൻ

എന്നിട്ടു പോണില്ലേ

ഞാൻ ഒരു കുസൃതി ചിരിയോടെ ചോദിച്ചു

ഞാൻ എവിടെയുണ്ടെങ്കിലും അയാൾ അന്വേഷിച്ചു വരുമെന്ന് എനിക്കുറപ്പായിരുന്നു അതു കൊണ്ട് എന്റെ ആദ്യ ശമ്പളം കിട്ടിയപ്പോൾ തന്നെ ഞാനാദ്യം പോയി കണ്ടത് ഒരു വക്കീലിനെയായിരുന്നു എന്റെ കഥ മുഴുവൻ കേട്ട അവർ  കോടതിയിൽ ഹർജി  കൊടുത്തു

അയാൾ എന്നെയോ കുഞ്ഞിനെയോ കാണാനോ ഉപദ്രവിക്കാനോ ശ്രമിച്ചാൽ ആ നിമിഷം അയാളുടെ ജോലിയും പോയി ജയിലിൽ പോവുന്ന രീതിയിൽ ഓർഡർ വാങ്ങി തന്നു

എന്നെ അന്വേഷിച്ചു വന്ന അയൽക്കന്നു തിരിച്ചു പോവാനുള്ള ഉദ്ദേശമില്ല എന്ന് മനസിലായപ്പോൾ  ഞാൻ  കുഞ്ഞിനെയുമെടുത്ത് വീണ്ടും വക്കീലിനെ കാണാൻ പോയി ഇവിടുത്തെ പോലീസ് സൂപ്രണ്ട് വകീലിന്റെ അടുത്ത സുഹൃത്തായിരുന്നു അന്നദ്ധേഹം സ്ഥലത്തില്ലായിരുന്ന കൊണ്ട്

അന്നവരുടെ വീട്ടിൽത്തന്നെ തങ്ങിക്കോളാൻ പറഞ്ഞു എന്നോട് ഞാനന്ന് അവിടെ നിന്നു പിറ്റേദിവസം അവർ പോലീസ് സൂപ്രണ്ടിനെ വിളിച്ചു അയാളെ കുറിച്ചും അയാളുടെ സ്വാഭാവത്തെ കുറിച്ചും കോർട്ട് ഓർഡറിനെക്കുറിച്ചുള്ള കാര്യമെല്ലാം പറഞ്ഞു

നീ കഴിഞ്ഞ ദിവസം വന്നപ്പോൾ കണ്ടില്ലേ അയാളെ

ഞാൻ വക്കീലിന്റെ വീട്ടിൽ നിന്നു തിരിച്ചു  വരുമ്പോഴും അയാൾ പോയിട്ടുണ്ടായിരുന്നില്ല  ഞാൻ വരാനായി കാത്തിരിക്കുവായിരുന്നു എന്നെയും മോനെയും കൂട്ടികൊണ്ട് പോകാൻ

പോലീസ് വരും വരെ അയാളെ അവിടെ നിന്നു വിടരുത് എന്ന് പറഞ്ഞാണ് വക്കീലെന്നെ വിട്ടത്

നീയിവിടെ നിന്നു പോയി പത്ത് മിനിറ്റ് പോലും ആവും മുൻപേ അയാളെ പോലീസ് വന്നു പിടിച്ചോണ്ട് പോയി

അയാളും പോലീസുകാരനല്ലേ പിന്നെങ്ങനാ?

അയാളുടെ പണി ഏതാണ്ട് പോയ മട്ടാണ് എന്നാ പറഞ്ഞു കേട്ടത് ഏതോ മന്ത്രിയുടെ ബന്ധുവിനെ തല്ലിയതിന്റെ പേരിൽ ഇപ്പൊ സസ്‌പെൻഷാനിലാണെന്ന പറഞ്ഞെ മിക്കവാറും അതു ഡിസ്മിസ്സൽ ആവുംന്ന് പറയണുണ്ട്‌

അങ്ങനെ ആയാൽ അയാളെ ആ നാട്ടുകാരും പാർട്ടിക്കാരും  പേപ്പട്ടിയെ തല്ലി കൊല്ലുന്നതു പോലെ തല്ലി കൊല്ലും അത്രയ്ക്ക് ദ്രോഹിചിച്ചിട്ടുണ്ട് നാട്ടുകാരെ മുഴുവൻ

അതൊക്കെ പോട്ടെ ഒരു വക്കീലിനെ കാണാൻ പോയി ന്നു പറഞ്ഞില്ലേ ആ വക്കീലിന്റെ പേരെന്താ

എന്തിനാ നിനക്ക് കേസ് വല്ലതുമുണ്ടോ കൊടുക്കാൻ

പേര് പറ ഞാൻ അറിയുന്ന വക്കീലുമാര് ആണോന്നറിയാനാ

ഉവ്വാടാ മോനെ നീ അത്രയ്ക്ക് ചുറ്റി വളയേണ്ട എന്റെ  കൂട്ടുകാരിയുടെ ചേച്ചിയാ ഈ വക്കീൽ

Leave a Reply

Your email address will not be published. Required fields are marked *