എന്റെ ശരീരം തളരുന്നു ഞാൻ കുഴഞ്ഞു വീഴുമെന്ന് തോന്നി ഞാനാ ഓഫീസ് മുറിയുടെ വാതിലിൽ മുറുകെ പിടിച്ചു ഒരു നിമിഷം കൊണ്ടു ഞാൻ വിയർത്തു കുളിച്ചു
വല്യേട്ടൻ ഹെഡ് മാസ്റ്ററുടെ മുഖത്തേക്ക് നോക്കി
നിങ്ങൾ സംസാരിച്ചോളൂ
എച് എം പറഞ്ഞു
ഞങ്ങൾ ബാങ്കിൽ വരെ പോയതാടാ അവിടെ ചെന്നപ്പോൾ നിന്റെ ഒപ്പു കൂടി വേണമെന്ന് പറഞ്ഞു നിന്റെ പഠിപ്പ് കളയണ്ടല്ലോ ന്നു കരുതിയാ ഇങ്ങോട്ട് വന്നേ
നീയിതിൽ ഒരൊപ്പിട്ടു തന്നെ
കുഞ്ഞേട്ടായി ഒരു പേപ്പർ എന്റെ നേരെ നീട്ടി
താനിങ്ങു കേറി വാടോ
ഹെഡ് മാസ്റ്റർ വിളിച്ചു
എനിക്കാണേൽ കൈ വിറച്ചിട്ട് ഒപ്പിടാൻ പറ്റുന്നില്ല
എങ്ങനെയോ ഒരു തരത്തിൽ ഒപ്പിട്ടു എന്ന് വരുത്തി
ഇനി താൻ ക്ലാസ്സിൽ പൊക്കോ
ഹെഡ് മാസ്റ്റർ പറഞ്ഞു
ഞാൻ പുറത്തിറങ്ങി വേച്ചു വേച്ചു നടന്നു
പൈപ്പിന്റെ അടുത്തു വന്നു കുറെ വെള്ളം കുടിച്ചു മുഖം കഴുകി കുറച്ചു നേരം അവിടെത്തന്നെ നിന്നു
പാവം എന്റെ കുസുമം ഞാൻ വെറുതെ തെറ്റിദ്ധരിച്ചു
അയ്യോ ടീച്ചർ തന്ന ബുക്ക് ആ പഠിപ്പിസ്റ്റ് തെണ്ടിയെങ്ങാനും തുറന്നു നോക്കുമോ ഒറ്റയോട്ടം ക്ലാസ്സിലേക്ക്
ടീച്ചർ മെ ഐ…..
കമിൻ
ഞാൻ അകത്ത് കയറിയിരുന്നു
ടീച്ചറൊന്നു തിരിഞ്ഞ സമയത്ത് ഞാനാ ബുക്ക് തുറന്നു പേജുകൾ മറിച്ചു
ഒന്നും എവിടെയും എഴുതിയതായി കാണുന്നില്ല
അതെടുത്തു തിരിച്ചു വച്ചു
സ്കൂൾ വിട്ടു വീട്ടിൽ വന്നതും ആദ്യം നോക്കിയത് ആ ബുക്കാണ് ഒന്നും കണ്ടില്ല
ഇരുന്നൂറ് പേജിന്റെ ബുക്ക് ഓരോ താളായി മറിച്ചു മറിച്ചു നോക്കി
ഞാൻ എഴുതിയതല്ലാതെ വേറൊന്നും കാണുന്നില്ല
അവസാന പേജിൽ പേന തെളിയുമോ ന്നു നോക്കിയ പോലെ ഒന്നു കുത്തി വരച്ചിട്ടുണ്ട് അത്രമാത്രം
ശ്ശേടാ ഞാൻ കണ്ടതാണല്ലോ എന്തോ എഴുതുന്നത്
ഇനി ടീച്ചർ എഴുതിയ പേപ്പർ ആ തെണ്ടി കീറിയെടുത്തു കാണുമോ എന്നാലവനെ ഞാൻ കൊല്ലും
പക്ഷെ അവനോടൊന്നും ചോദിക്കാനും പറ്റില്ല
വൈകിട്ട് കഴിക്കാൻ ഒരുമിച്ചിരിക്കുന്ന സമയത്ത് വല്യേട്ടൻ ഏടത്തിമാരോട്
പറഞ്ഞു
ഒരു വീര ശുര പരാക്രമി ഇന്ന് വിറച്ചു തുള്ളി നിൽക്കുന്നത് കണ്ടു അല്ലാത്തപ്പോ എന്താ ഒരു ശൗര്യം വലിയ കൊമ്പനാണ് ന്ന ഭാവത്തിലാ നടപ്പ്
ഹെഡ് മാസ്റ്ററുടെ മുറിയിൽ മുള്ളിയോന്ന് വരെ എനിക്ക് സംശയമുണ്ട്
ആർക്കും കാര്യമെന്താന്ന് മനസിലായില്ല
എന്താ ഏട്ടാ കാര്യം ഏട്ടത്തി ചോദിച്ചു
ഇന്ന് ബാങ്കിൽ ചെന്നപ്പോ ഉണ്ണിയുടെ ഒപ്പു കൂടി വേണമെന്ന് പറഞ്ഞ കൊണ്ട് ഞങ്ങളിവന്റെ സ്കൂളിലൊന്നു പോയി
ഓഫീസിലേക്ക് വന്ന ഇവനെ കണ്ടാ ഏതാണ്ട് തൂക്കി കൊല്ലാൻ വിളിച്ച പോലിരുന്നു എന്താരുന്നു ഒരു വിറയൽ
എല്ലാവരും കൂടി എന്നെ കളിയാക്കി ചിരിച്ചു
ഇപ്പൊ മനസിലായില്ലേ ഇവനീ പൊക്കവും തടിയും മാത്രമേയുള്ളുവെന്നു ചെറിയേട്ടന്റെ വക കമെന്റ്
നിങ്ങളെങ്ങനെ എന്റെ മോനെ കളിയാക്കണ്ട പഠിപ്പിക്കുന്ന ടീച്ചർമാരോട് ഇത്തിരി ഭയമൊക്കെ എല്ലാർക്കും ഉണ്ടാവും വല്യേടത്തി എന്റെ രക്ഷക്കെത്തി
ഞാനൊന്നും മിണ്ടാതെ മുഖം താഴ്ത്തിയിരുന്നു കഴിച്ചു കൊണ്ടിരുന്നു
പിറ്റേ ദിവസം കുസുമത്തിന്റെ ക്ലാസ് ഇല്ല ഇന്റർവെൽ ന്റെ സമയത്ത്
ഞാൻ ടീച്ചഴ്സ് റൂമിലേക്ക് ചെന്നു
അവിടെ എല്ലാവരും ചായ കുടിക്കുന്ന തിരക്കിലാണ്
കുസുമത്തിനെ മാത്രം കണ്ടില്ല
എന്താ
ഒരു ടീച്ചർ എന്നോട് ചോദിച്ചു
കുസുമം ടീച്ചർ….
ടീച്ചർ ഇപ്പൊ വരും എന്താ കാര്യം
ഒരു സംശയം ചോദിക്കാനായിരുന്നു
ഇന്റർവൽ തീർന്നുള്ള ബെൽ മുഴങ്ങി ടീച്ചർ മാർ ഓരോ ക്ലാസ്സുകളിലേക്ക് തിരക്കിട്ട് പോയി
എന്താ
ഉണ്ണി
ബാക്കിലെ കബോർഡിന് പുറകിൽ നിന്നും കുസുമം ഇറങ്ങി വന്നു
ടീച്ചറിന്നലേ എന്റെ ബുക്കിൽ എന്തോ എഴുതിയില്ലേ അതു എന്തായിരുന്നു ഞാൻ നോക്കിയിട്ട് കണ്ടില്ല
ഓ ഞാനത് പേന തെളിയുമോ ന്നു നോക്കിയതാ
അതു ഞാൻ കണ്ടു പക്ഷെ എന്തോ എഴുതിയല്ലോ അതു കണ്ടില്ല
ആണോ നിനക്ക് ബുദ്ധിയുണ്ടേൽ കണ്ടു പിടിക്ക്
അതിനുള്ള അടയാളമാണ് ആ വരച്ചിരിക്കുന്നെ
അവരൊരു ബുക്കും കയ്യിലെടുത്ത് നടന്നു പോയി
ഇത് ഒരുമാതിരി മറ്റേ പണിയായി പോയല്ലോ
ഇനി അതെങ്ങെനെ കണ്ടു പിടിക്കും
