“Dr , ഞാൻ അഭിരാമി നേഴ്സ് ആണ് , റിലേറ്റീവ് ആണ് actually എന്താണ് മിഥുൻ പെട്ടന്നു ഇങ്ങനെ ?
“മനുഷ്യന്റെ കാര്യമല്ലേ … എന്തായാലും ഞങ്ങൾ max ട്രൈ ചെയുന്നുണ്ട് …
“സംസാരിക്കാൻ പറ്റുമോ? Dr
“99% സംസാരം പോകാൻ ആണ് ചാൻസ് … എന്തായാലും 72 മണിക്കൂർ കഴിയാതെ ഒന്നും പറയാൻ സാധിക്കില്ല.
ഞാൻ അവിടെ നിന്നും മാറി നീതുവിനെ കാൾ ചെയ്തു ഒറ്റ റിങ്ങിൽ കാൾ എടുത്തു … എന്റെ വിളി പ്രേതിക്ഷിച്ചു ഇരുന്ന പോലെ ആയിരുന്നു
“എന്തായി അഭി … കാര്യങ്ങൾ ഒക്കെ സേഫ് അല്ലെ ?
“ചേച്ചി എന്താ അവനെ ചെയ്തത് ?
“ഹഹ.. ഹാ. അത് നീ അറിയേണ്ട നിനക്ക് ഇനി അവന്റെ ശല്യം ഉണ്ടാകില്ല … നീ സമാധാനം ആയി കുടുംബ ജീവിതം നയിക്കൂ
“ഉണ്ടായിരുന്ന സമാധാനം പോകുക അല്ലെ ചെയ്തത് ഞാൻ ഒട്ടും പ്രേതിഷിച്ചില്ല ചേച്ചി ഒരാളുടെ ജീവൻ വെച്ച കളിക്കും എന്ന് ,ഇതിന്റെ പുറകെ ആരേലും വന്നാൽ അറിയില്ലേ ഞാൻ ആണ് അവനെ ലോഡ്‌ജിലേക്ക് വിളിച്ചു വരുത്തിയത് എന്ന്.
“ആരും ഒന്നും അറിയില്ല … വഴിയിൽ കുഴഞ്ഞു വീണ അവനെ നാട്ടുകാർ ചേർന്ന് ഹോസ്പിറ്റലിൽ എത്തിച്ചു …. മൊബൈൽ ഉം പേഴ്സ് ഉം നഷ്ടം ആയി ആ തിരക്കിൽ , ….ട്രീറ്റ് ചെയുന്ന ഡോക്ടറിന് ഇത് ഒരു നോർമൽ സ്ട്രോക്ക് ആരോടും ഒന്നും പറയാൻ ആകാതെ ഇനി ഉള്ള കാലം അവൻ സുഖമായി അവിടെ കിടക്കും
“എനിക്കു ഇത് accept ചെയ്യാൻ പറ്റില്ല ചേച്ചി
“അതിനു നീ ഒന്നും ചെയ്തില്ലലോ , നിനക്കു ഒന്നും അറിയില്ല
“എന്നാലും കുറച്ചു കഴിഞ്ഞു അവനു പ്രോഗ്രസ്സ് ഉണ്ടാകില്ലേ ?അപ്പോൾ അവൻ എല്ലാം പറയില്ലേ ?
“ഹഹ…ഹ…. മോളെ അഭി …. ഞാൻ നഴ്സിംഗ് കമ്പ്ലീറ്റ് ചെയ്തില്ല എന്നെ ഒള്ളു ഞാനും നീയും പഠിച്ച ഒരേ മെഡിക്കൽ തിയറി തന്നെ ആണ്. ഞാൻ അവനിൽ inject ചെയ്ത മരുന്ന് ഏതാ എന്ന അറിയാത്ത കാലം അത്രയും അവനു ഒരു പ്രോഗ്രെസ്സും ഉണ്ടാകില്ല … ഹോസ്പിറ്റൽ ഒരു ബിസിനസ് ആയി കാണുന്ന ഡോക്ടർമാർക്കു സ്‌ട്രോക്കിനു വേണ്ടി ചികിൽസിച്ചു കുറച്ചു ക്യാഷ് ഉണ്ടാകട്ടെ
“എന്നാലും ഞാൻ കാരണം …..
“നോ അഭി… ഒരിക്കലും അല്ല ഈ revenge എന്റെ മാത്രം പേർസണൽ ആണ്. You just relax and enjoy your life.
“Wish U a Happy Married LIFE ” Bye
കഥ ഇവിടെ അവസാനിക്കുന്നു. അഭിരാമി എല്ലാം മറന്നു അഖിലിന് ഒപ്പം സമാധാനായി ജീവിതം തുടങ്ങി. മിഥുൻ പിന്നീട് സംസാരിച്ചിട്ട് ഇല്ല …. എല്ലാം കാണാനും കേൾക്കാനും സാധിക്കുമെങ്കിലും ഒന്നും ചെയ്യാൻ സാധിക്കാതെ കിടപ്പിൽ ആയി …. ഇവിടെ ആരാണ് തെറ്റ് ശരി എന്നൊന്നില്ല ….. ഈ സമൂഹം ഇങ്ങനെ ആണ് .. തെറ്റ് ഉണ്ടേൽ ശരി ഉണ്ട് , നന്മ ഉണ്ടേൽ തിന്മ ഉണ്ട് …. സാഹചര്യം ആണ് അഭിരാമിയെ മോഹിനി ആക്കിയത് എങ്കിലും അതിനു കാരണം ഈ സമൂഹം നല്ലതിനേക്കാൾ മോശം കാര്യം ചെയ്യാൻ പ്രോത്സാഹനം കൊടുക്കുന്നത് കൊണ്ടാണ്.
നന്ദി …
രേണുക ….
നല്ല കഥ തീം ഇതിലേക്ക് അയച്ചാൽ ഭാവിയിൽ കഥയായി ഇവിടെ പ്രസിധികാരികാം
