വേദു- പങ്കിടപ്പെട്ട നാടൻ കനി – 10 3അടിപൊളി  

സ്വയം സമാധാനിച്ച്, ഫോൺ മേശപ്പുറത്ത് വെച്ച് ഞാൻ മെല്ലെ അവളുടെ അരികിലേക്ക് കിടന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ ആ മൗനത്തിനിടയിലൂടെ ഞാനും ഉറക്കത്തിലേക്ക് വീണു.

പിറ്റേന്ന് രാവിലെ കണ്ണ് തുറക്കുമ്പോൾ വേദു കട്ടിലിലില്ല. സാധാരണ ഉണരുമ്പോൾ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു കിടക്കുന്നവളാണ്. അടുക്കളയിൽ നിന്ന് പാത്രങ്ങളുടെ ചെറിയ ശബ്ദം കേൾക്കാം. ഞാൻ മെല്ലെ എഴുന്നേറ്റു മുഖവും കഴുകി അടുക്കളയിലേക്ക് നടന്നു.

അവിടെ ചായ തിളപ്പിക്കുന്ന തിരക്കിലാണ് കക്ഷി. ഞാൻ പതിയെ പുറകിലൂടെ ചെന്നു അവളുടെ ഇടുപ്പിൽ കയ്യിടാൻ നോക്കിയതും, അവൾ ഒരു ചുവട് മുന്നോട്ട് വെച്ച് വഴുതി മാറി.

“ചായ ദാ ഇവിടെ വെച്ചിട്ടുണ്ട്. കുടിച്ചിട്ട് പാത്രം അവിടെ വെച്ചാൽ മതി,” എന്നെ ഒന്ന് നോക്കുകപോലും ചെയ്യാതെ ചായക്കപ്പ് മേശപ്പുറത്ത് വെച്ച് അവൾ ഹാളിലേക്ക് നടന്നു.

“എടീ… നീയിത് ഇതുവരെ വിട്ടില്ലേ? വെറുതെ ഒരു രസത്തിന് എഴുതിയതല്ലേടി അത്…” ഞാൻ പിന്നാലെ ചെന്നു.

“എനിക്ക് വേറെ പണിയുണ്ട് ശ്യാമേട്ടാ. വെറുതെ എന്നേ ദേഷ്യം പിടിപ്പിക്കരുത്,” ഹാളിലെ തുണികൾ മടക്കിവെക്കുന്നതിനിടയിൽ അവൾ പറഞ്ഞു.

അടുത്ത രണ്ടു ദിവസം എന്റെ പ്രധാന പണി അവളുടെ പിന്നാലെ നടക്കലായിരുന്നു. പച്ചക്കറി അരിഞ്ഞു കൊടുക്കാൻ ചെല്ലുമ്പോൾ കത്തി വാങ്ങി മാറ്റി വെക്കും. കുളിക്കാൻ തോർത്ത് എടുത്തു തരാൻ പറയുമ്പോൾ കട്ടിലിലേക്ക് എറിഞ്ഞു തരും. ഒരക്ഷരം കൂടുതൽ മിണ്ടില്ല. സത്യത്തിൽ ഒരു ഭാര്യയും ഭർത്താവും തമ്മിലുള്ള ഈ ചെറിയ പിണക്കവും ഓട്ടപ്രദക്ഷിണവും ഉള്ളിൽ ചെറിയൊരു രസം ഉണ്ടാക്കുന്നുണ്ടായിരുന്നു. അവൾക്ക് എന്നോടുള്ള ആ അധികാരം തന്നെയാണ് ആ പിണക്കത്തിൽ തെളിഞ്ഞു നിന്നത്.

രണ്ടാം ദിവസം വൈകുന്നേരമായപ്പോഴേക്കും എനിക്ക് മതിയായി. അവൾ ഹാളിൽ കസേരയിലിരുന്ന് പേപ്പർ വായിക്കുകയായിരുന്നു. ഞാൻ ചെന്ന് അവളുടെ കൈയ്യിലെ പേപ്പർ വാങ്ങി ദൂരേക്ക് മാറ്റി വെച്ചു.

“ഇനി എന്തുവേണമെങ്കിലും ചെയ്തോ. നീ മിണ്ടാതെ ഞാൻ ഇവിടെയൊന്നും പോകുന്നില്ല,”

എന്നും പറഞ്ഞ് ഞാൻ അവളുടെ മടിയിലേക്ക് തലവെച്ച് കിടന്നു.

അവൾ ആദ്യം എന്റെ തല തള്ളി മാറ്റാൻ നോക്കി. ഞാൻ കൂടുതൽ മുറുകെ പിടിച്ച് അവളുടെ വയറ്റിൽ മുഖം അമർത്തി. രണ്ടു നിമിഷം അവൾ അനങ്ങാതെ നിന്നു. പിന്നെ പതിയെ അവളുടെ വിരലുകൾ എന്റെ മുടിയിഴകളിലേക്ക് പടർന്നു.

“എന്തൊരു ശാഠ്യമാ ഇത്…” അവൾ മെല്ലെ

നിശ്വസിച്ചു.

“നീ മിണ്ടാതിരുന്നാൽ എനിക്ക് ഒരു സമാധാനവും ഇല്ലടി…”

ഞാൻ മുകളിലേക്ക് നോക്കി പറഞ്ഞു.

അവളുടെ മുഖത്തെ കാർമേഘങ്ങളൊക്കെ മാറി ഒരു ചെറിയ പുഞ്ചിരി തെളിഞ്ഞു. പിണക്കം മാറിയെന്ന് മനസ്സിലായതോടെ ഞാൻ എഴുന്നേറ്റ് അവളെ കസേരയിൽ നിന്ന് പിടിച്ച് എഴുന്നേൽപ്പിച്ചു. അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് എന്നിലേക്ക് വലിച്ചടുപ്പിച്ചു.

ഞങ്ങൾ മുറിയിലേക്ക് നടന്നു. കട്ടിലിൽ അവളോടൊപ്പം കിടക്കുമ്പോൾ രണ്ടു ദിവസത്തെ പിണക്കത്തിന്റെ മഞ്ഞുരുകിയിരുന്നു. ഞാൻ അവളുടെ മുഖത്തേക്ക് ആഞ്ഞു. ഞങ്ങളുടെ ചുണ്ടുകൾ പരസ്പരം കോർത്തു. ആഴത്തിലുള്ള, സ്നേഹം നിറഞ്ഞ ഒരു ചുംബനം. അവളുടെ ശ്വാസം എന്റെ മുഖത്ത് അടിച്ചുകൊണ്ടിരുന്നു.

ആവേശത്തോടെ എന്റെ കൈകൾ അവളുടെ സാരിത്തുമ്പിലൂടെ ഉള്ളിലേക്ക് കടക്കാൻ തുനിഞ്ഞതും, അവൾ എന്റെ കൈ പിടിച്ച് തടഞ്ഞു. എന്നിട്ട് ആ കൈ എടുത്ത് അവളുടെ അടിവയറ്റിൽ വെച്ചു.

“ഇതിനുളളിൽ ഒരാളുണ്ടെന്ന കാര്യം മറന്നോ?”

ഒരു കുസൃതിച്ചിരിയോടെ അവൾ ചോദിച്ചു.

ഞാനും അറിയാതെ ചിരിച്ചു പോയി. ആ കൈ അവിടെത്തന്നെ വെച്ച് ഞാൻ അവളെ കൂടുതൽ ചേർത്തുപിടിച്ചു. ഞങ്ങൾ പരസ്പരം കണ്ണുകളിലേക്ക് നോക്കി കുറച്ചു സമയം കിടന്നു.

“അല്ല… ഇന്നെന്താ കഥയൊന്നും എഴുതുന്നില്ലേ?” ഒടുവിൽ അവൾ കണ്ണ് ചിമ്മി ചോദിച്ചു.

“ഓ… ഒരു തവണ എഴുതിയത് തീർക്കാൻ രണ്ടു ദിവസമാ ഞാൻ നിന്റെ പിന്നാലെ നടന്നത്. ഇനി എഴുതിയാൽ നീ എന്നെ വീട്ടിൽ നിന്ന് ഇറക്കിവിടും,” ഞാൻ സ്വയം പരിഭവം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *