വേദു- പങ്കിടപ്പെട്ട നാടൻ കനി – 16 Likeഅടിപൊളി  

“എഴുന്നേറ്റ് നിൽക്കാനുള്ള ആവത് പോലും ഇല്ലല്ലോടി പെണ്ണേ നിനക്ക്…”

തുണിയിടുവിക്കുന്നതിനിടയിൽ അവൻ കളിയാക്കി.

“അത് ഞാനാണോ ഇല്ലാതെയാക്കിയത്?”

ഒരു കൊച്ചു കുട്ടിയെപ്പോലെ മുഖം വീർപ്പിച്ച്, പരിഭവത്തോടെ അവൾ ചോദിച്ചു. ദേവൻ അതിന് മറുപടി പറയാതെ ഒരു കള്ളച്ചിരി ചിരിച്ചു.

പിന്നീട് വളരെ ബുദ്ധിമുട്ടി അവർ ആ ഏറുമാടത്തിന്റെ പടികൾ ഒരോന്നായി താഴേക്ക് ഇറങ്ങി. വീഴാൻ പോയ വേദുവിനെ ദേവൻ തന്റെ ഇടുപ്പിലൂടെ കൈയിട്ട് താങ്ങിപ്പിടിച്ചു നടന്നു. ഓരോ കാൽവെപ്പിലും അവളുടെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു.

“എന്റെ ദൈവമേ… ദേഹം മൊത്തം ഒരു പത്തു പേര് ചേർന്ന് അടിച്ചതുപോലെ വേദനിക്കുന്നു…”

വഴിയിലൂടെ നടക്കുമ്പോൾ അവൾ പിറുപിറുത്തു.

അത് കേട്ടതും ദേവൻ തലയുയർത്തി പൗരുഷത്തോടെ പറഞ്ഞു:

“പത്തു ആളല്ലടി… ഞാൻ ഒരാളല്ലേ ഉണ്ടായുള്ളൂ!…

നിന്നെ കുറ്റം പറയാൻ പറ്റില്ല…ഈ ദേവരാജവർമ്മ തുനിഞ്ഞിറങ്ങിയാൽ പത്തു ആണുങ്ങളുടെ കയ്യൂക്ക് കാണിക്കാൻ പറ്റും!ദേ ഇതുപോലെ…”

വീരവാദം പറയുന്ന അവനെ നോക്കി വേദു അവന്റെ കയ്യിൽ പതുക്കെ പിച്ചിക്കൊണ്ട് പറഞ്ഞു:

“ഞാൻ നിങ്ങളെ പ്രശംസിച്ചതല്ല കാലാ… എന്റെ അവസ്ഥ പറഞ്ഞതാ! കൊല്ലാനാക്കിയിട്ട് വലിയ ഡയലോഗ് അടിക്കുന്നോ? എന്നെ ഇനി എന്തിനു കൊള്ളാം?”

അവൾ മുഖം ചുളിച്ചു പറയുന്നത് കണ്ടപ്പോൾ ദേവന് തടുക്കാനായില്ല. അവൻ ഒട്ടും പ്രതീക്ഷിക്കാത്ത നിമിഷത്തിൽ അവളെ രണ്ടു കൈകളിലുമായി കോരിയെടുത്തു.

“ഇതൊന്നും ഒന്നുമല്ലടി… ഇതിനേക്കാൾ പഞ്ചറു പരുവത്തിൽ ഞാനെത്രയേ

ആളെ ആക്കിയിട്ടുണ്ട്…പക്ഷെ അവരെയൊക്കെ വേണ്ട വിധത്തിൽ റെഡി ആക്കിയിട്ടേ ഇവിടുന്ന് അയച്ചിട്ടും ഉള്ളു…അല്പം എണ്ണയിട്ട് തിരുമ്മി നല്ലൊരു കുളി കുളിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ.

ഫാം ഹൗസിൽ അതിനുള്ള സൗകര്യമെല്ലാം ഉണ്ട്…. നീ വാ പെണ്ണേ…. നിനക്ക് നല്ല ആദിവാസി മസ്സാജ് ചെയ്യാനുള്ള വഴി ഞാൻ ഉണ്ടാക്കി തരാം….”

അവളെ മാറോട് ചേർത്തുപിടിച്ച്, അവൻ കാട്ടുപാതയിലൂടെ ഫാം ഹൗസിലേക്ക് നടന്നു. വേദു അവന്റെ നെഞ്ചിലേക്ക് തലചായ്ച്ച് ശാന്തയായി കിടന്നു.

പ്രഭാതത്തിലെ തണുത്ത കാറ്റേറ്റ് ഫാം ഹൗസിന്റെ മുറ്റത്ത് വിറകു വെട്ടുകയായിരുന്നു ഇടുമ്പൻ. ദേവൻ വേദുവിനെയും താങ്ങിപ്പിടിച്ച് വരുന്നത് കണ്ടതും അവൻ കയ്യിലെ കോടാലി താഴെവെച്ച് അടുത്തേക്ക് വന്നു.

“ഇതെന്താ സാറേ… മേഡത്തിന് എന്തുപറ്റി?”

ഇടുമ്പൻ സംശയത്തോടെ ചോദിച്ചു.

തന്റെ വേഷം കണ്ട് വേദുവിന് കടുത്ത ചമ്മലും നാണക്കേടും തോന്നി. റോസ് നിറത്തിലുള്ള, ഇറക്കം കുറഞ്ഞ ആ വസ്ത്രത്തിൽ ഇടുമ്പന്റെ മുന്നിൽ നിൽക്കേണ്ടി വന്നതിന്റെ സങ്കോചത്തോടെ അവൾ ദേവന്റെ നെഞ്ചിലേക്ക് മുഖം ഒളിപ്പിച്ചു.

ദേവൻ ചുണ്ടിൽ ഒരു കള്ളച്ചിരിയോടെ ഇടുമ്പനെ നോക്കി:

“ഓഹ്… നിന്റെ മേഡത്തിനെ ഒന്ന് കാട് കാണിക്കാൻ കൊണ്ടുപോയതാടാ… കാട് മുഴുവൻ കാണുന്നതിന് മുന്നേ അവൾ ഈ ഗതിയിലായി!”

ദേവന്റെ ആ അർത്ഥം വെച്ചുള്ള സംസാരം കേട്ട് വേദു അവനെ ഒളികണ്ണാൽ ദഹിപ്പിച്ചു നോക്കി.

ഇടുമ്പൻ കാര്യം മനസ്സിലായതുപോലെ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു:

“അതിപ്പോൾ… സാറ് കാട് കാണിക്കാൻ കൊണ്ടുപോയാൽ ആരായാലും തളർന്നു പോവുമല്ലോ …”

“കൂടുതൽ നിന്ന് വാചകം അടിക്കാതെ ഇവളെ ആ റൂമിൽ കൊണ്ടുചെന്ന് കിടത്തടാ,”

ദേവൻ വേദുവിനെ ഇടുമ്പന്റെ കൈകളിലേക്ക്

കൈമാറാൻ തുനിഞ്ഞു.

അപ്രതീക്ഷിതമായ ആ നീക്കം കണ്ട് വേദു ഞെട്ടിപ്പോയി. ഇടുമ്പന്റെ മുന്നിലേക്ക് പോകാൻ അവൾ ആഗ്രഹിച്ചിരുന്നില്ലെങ്കിലും, എതിർത്തു സംസാരിക്കാനുള്ള ശക്തി ആ നിമിഷം അവൾക്കുണ്ടായിരുന്നില്ല.

ഇടുമ്പൻ അവളെ ദേവന്റെ കയ്യിൽ നിന്നും തന്റെ കൈകളിലേക്ക് കോരിയെടുത്തു…അയാൾ അങ്ങനെയൊരു കര്യം ചെയ്യുമെന്ന് അവനും പ്രധീക്ഷിച്ചതല്ല…ദേവന്റെ ആ മുന്നേറ്റത്തിൽ അവനുമൊന്ന് പതറി…പക്ഷെ അതിലേറെ സന്തോഷമാണ് അവനു തോന്നിയത്…

പഞ്ഞിക്കെട്ട് പോലുള്ള അവളുടെ ശരീരം അവന്റെ കയ്യിൽ അകപ്പെട്ടപ്പോൾ അല്പം പോലും ഭാരം തോന്നിയില്ല അവനു..

Leave a Reply

Your email address will not be published. Required fields are marked *